ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു: കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് വിരമിക്കൽ

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് 28കാരിയായ ഇന്ത്യയുടെ പ്രതിരോധതാരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്ബിക്സിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് താരത്തിന് പരിക്ക് വില്ലനായി മാറിയത്.   2008 മുതൽ സുനിത ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാണ്. 2018 ൽ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ നയിച്ച സുനിത ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 139 മത്സരങ്ങളിൽ സുനിത ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞു. സുനിത ഉൾപ്പെടുന്ന ഇന്ത്യൻ ടീം […]

രാജസ്ഥാനിൽ കനത്ത മൂടൽ മഞ്ഞ് : മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു

  സ്വന്തം ലേഖകൻ രാജസ്ഥാൻ : രാജസ്ഥാനിൽ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു്. ആൾവാറിൽ നിന്ന് 60 കിലോമീറ്റർ അകലെ ഡോഗേരയിൽ ജയ്പുർ-ഡൽഹി ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. കേടുപാട് സംഭവിച്ച വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു. രാജ്യത്ത് അതിശൈത്യം കനക്കുകയാണ് . രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത തണുപ്പാണ് രേഖപ്പെടുത്തുന്നത്.

പുതുവർഷത്തിൽ ഒരു അപൂർവ റെക്കോർഡുമായി ഇന്ത്യാ: ചൈനയെ പിന്തള്ളിയാണ്  ഈ നേട്ടം കൈവരിച്ചത്

  സ്വന്തം ലേഖകൻ യുഎൻ: പുതുവർഷത്തിൽ ഒരു അപൂർവ റെക്കോർഡുമായി ഇന്ത്യാ. 2020 ജനുവരി ഒന്നിന് ഏറ്റവും അധികം കുഞ്ഞുങ്ങൾ പിറന്ന റെക്കോർഡ് ഇന്ത്യയ്ക്ക്. പുതുവർഷത്തിൽ ലോകത്ത് ജനിച്ചത് നാല് ലക്ഷം കുഞ്ഞുങ്ങളാണെന്ന് യുഎൻ റിപ്പോർട്ട് . ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് ഇന്ത്യയിലാണെന്ന് യുഎൻ ശിശു സംരക്ഷണ വകുപ്പ്. ഏകദേശം 67, 385 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ ജനിച്ചത്. അയൽക്കാരായ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299 കുട്ടികളാണ് ജനിച്ചത്. നൈജീരിയയിൽ 26,039 കുഞ്ഞുങ്ങളും പാക്കിസ്ഥാനിൽ 16,787 കുട്ടികളും പിറന്നു.കൂടാതെ ഇന്തോനേഷ്യയിൽ 13,020, അമേരിക്കയിൽ […]

പിതാവിന്റെ മരണദിനത്തിൽ മകൻ ഒമ്പതു തടവുകാർക്ക് സ്വാതന്ത്ര്യം നേടി കൊടുത്തു;  അത്ഭുതത്തോടെ ജയിൽ മോചനം നേടിയ തടവുകാർ

സ്വന്തം ലേഖകൻ ആഗ്ര : പിതാവിന്റെ മരണദിനത്തിൽ മകൻ ഒമ്പതു തടവുകാർക്ക് സ്വാതന്ത്ര്യം നേടി കൊടുത്തു. സാമൂഹ്യപ്രവർത്തകനായ പ്രവേന്ദ്രകുമാർ യാദവ് എന്ന ചെറുപ്പക്കാരനാണ് അച്ഛൻ ശ്രീനിവാസ് യാദവിന്റെ ആറാം ചരമവാർഷികത്തിന് എന്നെന്നും ഓർമ്മിക്കുന്ന വേറിട്ട ഒരു ആദരവ് നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പണമില്ലാത്തതിനാൽ ജയിലഴികൾക്കുള്ളിൽ തുടരേണ്ടി വന്നവരെ മോചിപ്പിക്കാൻ തീരുമാനിക്കുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞ് കോടതി വിധിച്ച പിഴശിക്ഷ അടയ്ക്കാൻ മാർഗ്ഗമില്ലാതെ വീണ്ടും ജയിലഴികളിൽ കഴിയാൻ വിധിക്കപ്പെട്ട തടവുകാർക്കാണ് പുറംലോകത്തേക്ക് എത്താൻ വഴിതുറന്നത്. പെറ്റികേസുകളിൽ ശിക്ഷിക്കപ്പെട്ട ഒമ്ബത് തടവുകാരുടെ പിഴത്തുകയായ 61,333 രൂപ കെട്ടിവെച്ചത്. ഇതുവരെ […]

രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു : അത് നമ്മുടെ സ്വന്തം ആലപ്പുഴയിൽ

  സ്വന്തം ലേഖകൻ ആലപ്പുഴ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു . അതിന് തുടക്കം കുറിക്കുന്നത് നമ്മുടെ ആലപ്പുഴയിൽ .ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുൻ ഇന്ത്യൻ താരങ്ങളായ പ്രൊഫ. എൻ.ആർ. അനിൽകുമാർ, ഡോ. പി. മനോജ് കുമാർ, ജോ പറപ്പള്ളി എന്നിവരും നാല് ചെസ് പ്രേമികളും ചേർന്ന ഓറിയന്റ് ചെസ് മൂവ്‌സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.   പുരവഞ്ചികളിലൂടെ കായൽക്കാഴ്ചകൾ കണ്ട്, ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാണ് ചെസ് ടൂറിസം […]

ജനുവരി 2, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം നാല് ഷോ) 11.00 , 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് ഷോ) 02.00 […]

ഹോട്ടലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ധർണയിൽ പ്രതിഷേധം ഇരമ്പി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി. നിരന്തരം ഹോട്ടലുകാർക്കെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ആക്രമണം നടന്ന മുളങ്കുഴയിലെ ഐശ്വര ഹോട്ടലിന് മുന്നിൽ ധർണ നടത്തിയത്. ജില്ലയിലെ നൂറ് കണക്കിന് ഹോട്ടൽ ഉടമകളും തൊഴിലാളികളും പങ്കെടുത്ത പ്രതിഷേധ ധർണയും യോഗവും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കാണക്കാരിയിൽ അപ്പു […]

ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി: മതിയായ തെളിവുകൾ ഉണ്ടെന്നും കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷൻ

  സ്വന്തം ലേഖകൻ കൊച്ചി: ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച വിടുതൽ ഹർജിയെ എതിർത്ത പ്രോസിക്യൂഷനും രംഗത്തെത്തി. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് രേഖാമൂലം കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപിനെതിരേ വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊച്ചിയിലെ വിചാരണക്കോടതി വിടുതൽ ഹർജിയിൽ ജനുവരി നാലിനാണ് വിധി പറയുന്നത്. ഹർജി കോടതി തള്ളിയാൽ ദിലീപിന് വിചാരണ നടപടി നേരിടേണ്ടി വരും. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത്. […]

ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്തു: ഇന്ത്യാ ഗഗൻയാൻ പദ്ധതി സഫലമാക്കുന്നതിലേക്ക് കൂടുതൽ അടുത്തുവെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ

  സ്വന്തം ലേഖകൻ ബെംഗളൂരു: ഇന്ത്യയിൽ നിന്നും ബഹിരാകാശ സഞ്ചാരികളെയും തെരഞ്ഞെടുത്തു.നാലു പേരെയാണ് ബഹിരാകാശ യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ ഗഗൻയാൻ പദ്ധതി സഫലമാക്കുന്നതിലേക്ക് കൂടുതൽ അടുത്തതായും അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന് പുറമെ ‘ഈ വർഷം നിരവധി പരീക്ഷണങ്ങൾ നടത്തുമെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. അന്തിമമായി തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികൾ ജനുവരി അവസാനത്തോടെ റഷ്യയിൽ പരിശീലനം ആരംഭിക്കും’, കെ. ശിവൻ വ്യക്തമാക്കി. ഗഗൻയാന്റെ ആളില്ലാ പറക്കൽ ഈ വർഷം തന്നെ നടത്താൻ ലക്ഷ്യമിടുന്നതായി ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. വമ്പൻ പദ്ധതികൾ മറ്റ് […]

റെക്കോർഡ് വേഗത്തിൽ എഞ്ചിൻ നിർമാണം പൂർത്തികരിച്ച് ഇന്ത്യൻ റെയിൽവേ: ഒരു വർഷത്തിനുള്ളിൽ 446 എഞ്ചിനുകൾ നിർമിച്ചു

  സ്വന്തം ലേഖകൻ ഡൽഹി : റെക്കോർഡ് വേഗത്തിൽ എഞ്ചിൻ നിർമാണം പൂർത്തികരിച്ച് ഇന്ത്യൻ റെയിൽവേ. എൻ.ഡി.എ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ട്രെയിൻ ഗതാഗതം വൻ വികസനമാണ്. ഒരു വർഷത്തിനുള്ളിൽ 446 എഞ്ചിനുകൾ നിർമിച്ചാണ് ഇപ്പോൾ റെക്കോർഡ് ഇട്ടിരിക്കുന്നത്. ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവാണ് ഈ നേട്ടം കരസ്ഥമാക്കിയത്. നൂറ് എഞ്ചിനുകൾ നിർമിക്കാൻ ശരാശരി 126 തൊഴിൽ ദിനങ്ങളാണ് നേരത്തെവേണ്ടിയിരുന്നത്. എന്നാൽ 2014 മുതൽ പ്രതിവർഷം വീതം ഉത്പ്പാദനം വർധിപ്പിക്കുകയായിരുന്നു. 2014 ൽ 242 എഞ്ചിനുകളാണ് പ്ലാന്റിൽ നിർമിച്ചിരുന്നത്. 2015 ൽ അത് 273 […]