ഡിസംബർ 12ന് കോട്ടയത്ത് ഹോട്ടലുകാരുടെ പ്രതിഷേധ ദോശയും ഓംലറ്റും കിട്ടും: പക്ഷേ , അത് രണ്ടും പ്രതീക്ഷിക്കരുത്: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധമാർഗവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. വിലക്കയറ്റത്തിനും അനധികൃത കച്ചവടസ്ഥാപനങ്ങൾക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി  അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 12 ന് വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നഗരത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തും. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത പ്രതിഷേധം അരങ്ങേറുക. ധർണയുടെ ഭാഗമായി ദോശയും ഓംലറ്റും വിതരണം ചെയ്താണ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പച്ചക്കറ്റിയുടെയും അവശ്യസാധനങ്ങളുടെയും വില വർധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദോശയ്‌ക്കൊപ്പം സാമ്പാർ ഉണ്ടാകില്ല. ഓംലറ്റിൽ സവാളയും..! […]

ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം

സ്വന്തം ലേഖകൻ വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 17 യുവതികളാണ് ഞായറാഴ്ച സുമംഗലികളായത്. ശോഭാ ലിമിറ്റഡ് ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്‌നി ശോഭ മേനോനും വധുവരന്‍മാരെ അനുഗ്രഹിച്ചു. ഇതോടെ 2003 മുതല്‍ ട്രസ്റ്റ് നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 647 ആയി. ടസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന […]

പി.എസ്.സി പരീക്ഷാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണം: കേരള അഗ്രിക്കൾച്ചറൽ വൊക്കേഷണൽ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: പി.എസ്.സി 2017 ഓഗസ്റ്റിൽ നടത്തിയ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് പരീക്ഷാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ വൊക്കേഷണൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷ നടത്തി രണ്ടര വർഷം കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണ്. ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഡിപ്ലോമക്കാർക്കും, വി.എച്ച്.എസ്്.സിക്കാർക്കും ഒരേ പരീക്ഷ, ഒരേ കട്ട്ഓഫ് മാർക്ക് എന്ന നിലയിലാക്കണം. ലിസ്റ്റ് പ്രസിദ്ധീകരണം ഇനിയും വൈകിയാൽ സെക്രട്ടറിയേറ്റിനു മുന്നിലോ പി.എസ്.സി ഓഫിസിനു മുന്നിലോ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സെക്രട്ടറി ഇ.എസ് അലിൽ അറിയിച്ചു. 600 പേരാണ് […]

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷനിലെ കക്കൂസ് മാലിന്യം തീയറ്റർ റോഡിലേയ്ക്ക്: ഒരാൾ പൊക്കത്തിലുള്ള മതിലിന്റെ മണ്ണ് തുരന്നെടുത്തു: തീയറ്റർ റോഡിലെ മതിൽ അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തീയറ്റർ റോഡിലേയ്ക്ക് തള്ളി അധികൃതരുടെ ക്രൂരത. നൂറു കണക്കിന് ആളുകൾ ഉപയോഗിക്കുന്ന തീയറ്റർ റോഡിലേയ്ക്കാണ് കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തള്ളുന്നത്. മണ്ണിളക്കായ ശേഷം , തീയറ്റർ റോഡിലെ നഗരസഭയുടെ ഓടയുടെ സ്ളാബ് ഇളക്കി മാറ്റിയ ശേഷമാണ് കക്കൂസ് മാലിന്യവും വെള്ളവും അടക്കം ഓടയിലേയ്ക്ക് തള്ളിയത്. മാലിന്യം തള്ളുന്നതിനായി മതിലിന് പിന്നിലെ മണ്ണ് തുരന്നെടുത്തു. ഇതോടെ തീയറ്റർ റോഡിലെ മതിലിന്റെ കല്ലുകൾ ഇടിഞ്ഞ് അപകടാവസ്ഥയിലായി. ഏത് നിമിഷവും മതിൽ ഇടിഞ്ഞ് താഴെ വീഴാവുന്ന […]

വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

  സ്വന്തം ലേഖകൻ കോട്ടയം: അടുത്ത അഞ്ചുവർഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി എക്സ്.എം.എൽ.എ. ആരോപിച്ചു. യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും സർക്കാരിന്റെ ധൂർത്തിനുമെതിരെ കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി നൽകി സർക്കാർ ഇടപെടൽ നടത്തുന്ന മാവേലി സ്റ്റോർ അടക്കമുള്ള […]

ഏറ്റുമാനൂർ നഗരസഭാ ഭരണസമിതിക്കെതിരായ എൽഡിഎഫിന്റെ വ്യാജ പ്രചരണം പൊതു ജനങ്ങൾ തിരിച്ചറിയുക

  സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ഉപരോധം എൽ.ഡി.എഫിന്റെ അപഹാസ്യം എന്ന് കോൺഗ്രസ്.പാവപ്പെട്ട ജനങ്ങൾ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി മസ്റ്ററിംങ് നടത്തുന്നതിന് എത്തിയതിനെ ഇടത് പ്രവർത്തകർ തടസപ്പെടുത്തുകയായിരുന്നു. കൂടാതെ ജീവനക്കാരെ അടക്കം കടത്തിവിടാതെ ചില നേതാക്കൾ ദീക്ഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ഭരണ സ്വാധീനത്തിൽ പോലീസിനെ വിലയ്‌ക്കെടുത്ത് പലതവണ ആവശ്യപ്പെട്ടിട്ടും ഓഫീസ് പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകിയില്ല. നഗരസഭാ ഭരണത്തിൽ പ്രധാന സ്ഥാനമാനങ്ങൾ കൈയ്യാളുന്നവർ തങ്ങളുടെ ഉത്തരവാധിത്വത്തിൽ വന്ന വീഴ്ചകൾ മറയ്ക്കാൻ യുഡിഎഫിനെ പഴിചാരി പൊതു ജനത്തെ അപഹാസ്യരാക്കുകയാണ്. പ്രധാനപ്പെട്ട സമിതികളായ വികസനം […]

കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: ഓട്ടോറിക്ഷ കുത്തി തകർത്തു; പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. നീലിമംഗലത്ത് നിന്നും വിരണ്ടോടിയ പോത്ത് ഒരുമണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ചു. ഓട്ടത്തിനിടയിൽ ഓട്ടോറിക്ഷ കുത്തി തകർത്ത പോത്ത് പ്രദേശത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഗാന്ധിനഗറിലെ അറവ്വ് ശാലയിൽ നിന്നും പോത്ത് വിരണ്ടോടിയത്. ഇവിടെ കെട്ടിയിരുന്ന പോത്ത് കയർ പൊട്ടിച്ചു റെയിൽവേ ട്രാക്കിലൂടെ കയറി ഓടുകയായിരുന്നു. പോത്തിന് പിന്നാലെ നാട്ടുകാരും കൂടിയതോടെ പോത്ത് ഭയന്ന് ഓട്ടമായി. റെയിൽവേ ട്രാക്കിലൂടെ കുമാരനല്ലൂർ ഭാഗത്തെത്തിയ പോത്ത് മേൽപ്പാലത്തിനടിയിൽ നിലയുറപ്പിച്ചു. ഇവിടെ നിന്ന് ഓടുന്നതിനിടെ പോത്ത് […]

പൊതു വിദ്യാലയ സംരക്ഷണം: യുവജന കേന്ദ്രം ഒളശ ഗവ.സ്കൂൾ ശുചീകരിച്ചു

സ്വന്തം ലേഖകൻ അയ്മനം : പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രവും പരിപ്പ് കൈരളി യൂത്ത് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളശ്ശ ഗവൺമെന്റ് സ്കൂളും പരിസരവും ശുചികരിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ ആലിച്ചൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് കോഡിനേറ്റർ കെ മിഥുൻ സ്വാഗതം അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആലിസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ മൂലയിൽ, യുവജന […]

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 12-മത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി

സ്വന്തം ലേഖകൻ വേളൂർ : ചരിത്രവും പരിപാവനുമായ വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 12-മത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യൻ ഹോരക്കാട്ട് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഡിസംബർ 1 മുതൽ 8 വരെയാണ് ക്ഷേത്രാങ്കണത്തിൽ സപ്താഹയജ്ഞം നടത്തപ്പെടുന്നത്. തളിയിൽ മഹാദേവക്ഷേത്രത്തിൽ നിന്നും തിരിതെളിയിച്ച് യജ്ഞവേദിയിൽ സമർപ്പിക്കാനുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയശേഷം, പുത്തനങ്ങാടി ദേവിക്ഷേത്രം, കിഴക്കേക്കര ധർമ്മശാസ്താ ക്ഷേത്രം, കോയിക്കളം ശിവപാർവ്വതി ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാറപ്പാടം ദേവീക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് യജ്ഞശാലയ്ക്ക് സമീപം കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ എം.ജെ അരുൺ ഭദ്രദീപം […]

കോട്ടയത്തും പൊലീസ് പരിശോധന ശക്തം: ഹെൽമറ്റ് ധരിയ്ക്കാതെ ഇതുവരെ കുടുങ്ങിയത് 65 ബൈക്ക് യാത്രക്കാർ; പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ 500..!

സ്വന്തം ലേഖകൻ കോട്ടയം: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പ് ചട്ടം കർശനമായി നടപ്പാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വന്നതോടെ കോട്ടയത്തും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധന ശക്തം. കോട്ടയം ജില്ലയിൽ ഞായറാഴ്ച പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ ഇതുവരെ 65 ബൈക്ക് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ബൈക്കിന്റെ പിന്നിൽ ഇരുന്നവരാണ് പിഴ അടയ്‌ക്കേണ്ടി വന്നവരിൽ ഏറെയും. കോട്ടയം നഗരത്തിലെ വെസ്റ്റ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന […]