ഹരിത കേരളം സാധ്യമാക്കാൻ വിദ്യാർത്ഥികൾ ഒത്തുചേർന്നു

സ്വന്തംലേഖകൻ കോട്ടയം: ക്ലാസ് മുറികളിലെ നാല് ചുവരുകൾക്ക് അപ്പുറം പ്രകൃതിയെ കണ്ടറിഞ്ഞു ഹരിത കേരളത്തിലേക്കു ചുവടുവെക്കാൻ കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാർത്ഥികൾ ഒത്തുചേർന്നു. പാഠപുസ്തകങ്ങളിലെ കേട്ടറിവിനേക്കാൾ നെൽകൃഷിയെ കുറിച്ച് സമഗ്രമായി പഠനം നടത്തുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ജനകീയ കൂട്ടായ്മ കൃഷിയൊരുക്കിയ പാടശേഖരങ്ങളിൽ ഇന്നലെ സന്ദർശനം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.അശോക് അലക്സ് ന്റെ നേതൃത്വത്തിൽ മുപ്പതോളം വിദ്യാർത്ഥികൾ ഈരയിൽകടവിലെ മുപ്പായിക്കാട് ,പൂഴിക്കുന്ന്,തുരുത്തുമ്മേൽ പാടശേഖരങ്ങൾ സന്ദർശിച്ചാണ് പഠനം നടത്തിയത്. പാടശേഖരത്തു എത്തിയ വിദ്യാർത്ഥികൾക്ക് മണ്ണിന്റെ സ്വഭാവം […]

ജനമഹായാത്ര ഫെബ്രുവരി 20 ന് ജില്ലയിൽ; സ്വീകരണത്തിനൊരുങ്ങി പതിനായിരങ്ങൾ: വൻ ആഘോഷമാക്കാനൊരുങ്ങി കോൺഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20നും 21 നും ജില്ലയിൽ പര്യടനം നടത്തും. യാത്രയുടെ പ്രചാരണ പരിപാടികൾ അവസാനിച്ചു. യാത്രയുടെ റൂട്ട് അടക്കമുള്ളവ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 20 ന് വൈകിട്ട് 3:30 ന് മേലുകാവ്, കാഞ്ഞിരം കവലയിൽ ജില്ലാ നേതാക്കൾ ചേർന്ന് ജനമഹായാത്രയെ ജില്ലയിലേയ്ക്ക് സ്വീകരിയ്ക്കും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് യാത്ര ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നത്. വൈകിട്ട് 4:00 ന് ഈരാറ്റുപേട്ട പി.റ്റി.എം.എസ് സമീപത്തു നിന്നും ജാഥയെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രവർത്തകർ സ്വീകരിച്ച് […]

വടംവലി മത്സരം നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: നീറിക്കാട് ലക്ഷ്യ യൂത്ത് വെൽഫേർ സൊസൈറ്റി സങ്കടിപ്പിച്ച രണ്ടാമത് അഖില കേരള വടം വലി മത്സരത്തിൽ എട്ട് ജില്ലകളിൽ നിന്നായി അമ്പത് ടീമുകൾ പങ്കെടുത്തു.യൂത്ത് കോൺഗ്രസ്‌ അയർക്കുന്നം സ്പോൺസർ ചെയ്തു എത്തിച്ച യുവധാര പൗണ്ട് തൃശൂർ ഒന്നാം സ്ഥാനം നേടി. സ്റ്റാർ വിഷൻ വെങ്കടങ് ഗുരുവായൂർ രണ്ടാം സ്ഥാനവും, ഭീഷ്മ ബോയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനവും, കെന്റ് തിരുവഞ്ചൂർ നാലാം സ്ഥാനവും നേടി. ആദ്യത്തെ ഇരുപത്തിനാല് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : കൂലി തർക്കത്തിന്റെ പേരിൽ കാഞ്ഞിരപ്പള്ളിയിൽ സി. പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് പരുക്കേല്പിച്ച സംഭവത്തിൽ  രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കുറുവാമൂഴി ആലംപരപ്പ് അനുമോൻ (31) ,ആലംപരപ്പ് കുളമാങ്കുഴിയിൽ ഗോകുൽ ശശി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടന്ന് പോലീസ് പറഞ്ഞു. സി.പി.എം മണങ്ങല്ലൂർ ബ്രാഞ്ച് സെക്രട്ടറി സാബുവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. സാബുവിന്റെ സഹോദരനും പ്രതികളിൽ ഒരാളുടെ സുഹൃത്തും കേസിലെ പ്രതിയുമായ സന്തോഷു തമ്മിൽ  കിണറുപണിയുടെ കൂലി സംബന്ധിച്ച […]

കുമരകം ബോട്ട് ടെർമിനൽ പൂർത്തിയായി, ഉദ്ഘാടനം ഒരു മാസത്തിനുള്ളിൽ

സ്വന്തംലേഖകൻ കോട്ടയം : ലോക ടൂറിസം മാപ്പിൽ ഇടം നേടിയ കുമരകത്തു സഞ്ചാരികളെ വരവേൽക്കാൻ നാലുപങ്ക് ബോട്ട് ടെർമിനൽ ഒരുങ്ങി. ലക്ഷങ്ങൾ ചെലവഴിച്ച ബോട്ട് ടെർമിനൽ പൂർത്തിയായതോടെ കുമാരകത്തിന്റെ ടൂറിസം രംഗം കൂടുതൽ ഉഷാറാകുമെന്ന പ്രതിക്ഷയിലാണ് അധികൃതർ. കുമരകത്തിന്റെ വടക്ക് നിന്ന് തെക്കൻ മേഖലയിലേക്കും സഞ്ചാരികളെ ആകർഷിക്കുന്നതിനു ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതിയാണിത്. ചിത്തിര കായലും വേമ്പനാട്ട് കായലും അതിർത്തി പങ്കിടുന്ന തീരത്ത് അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ബോട്ട് ടെർമിനലിനായി ടൂറിസം വകുപ്പ് 3.8 കോടിയാണ് ചെലവഴിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്‌മെന്റ് […]

ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ ചെക്ക് ഡാമുകള്‍ക്ക് 82 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു..

സ്വന്തംലേഖകൻ കോട്ടയം : ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍, കാഞ്ഞിരപ്പള്ളി, എരുമേലി,  പാറത്തോട് ഗ്രാമപഞ്ചായത്തുകളിലായി ജലസ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യം വച്ച് 4 ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 4 നിര്‍മ്മാണ പ്രവൃത്തികളും ആരംഭിച്ചതായി ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ മെമ്പര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡില്‍ ആനിത്തോട്ടം മുക്കടവ് ഭാഗത്ത് മേലരുവി തോട്ടില്‍ ചെക്ക്ഡാം കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 43 ലക്ഷം രൂപയും, 12-ാം വാര്‍ഡില്‍ കറിപ്ലാവ് കുടിവെള്ള […]

മറുകരയെത്താൻ മാർഗമില്ല , കോട്ടയത്തു രോഗിയായ അമ്മയെ ,മക്കൾ ആശുപത്രിയിലെത്തിച്ചത് കമ്പിൽ കെട്ടിയ തുണിയിൽ ചുമന്ന്..

സ്വന്തംലേഖകന്‍ കോട്ടയം : പുറംലോകത്തെത്താനുള്ള ഏക മാര്‍ഗം കാലപ്പഴക്കത്താല്‍ തേഞ്ഞ് തീര്‍ന്ന തടിപ്പാലം. കാലൊന്ന് ഇടറിയാല്‍ തോട്ടില്‍ വീഴും…രോഗം മൂര്‍ച്ചിച്ഛ് അവശയായ അമ്മയെ മക്കള്‍ ഈ പാലം കടത്തി ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കിടത്തി ചുമന്ന്… ഈ ദുരവസ്ഥയുണ്ടായത് ഉത്തര്‍പ്രദേശത്തെ കുഗ്രാമങ്ങളില്‍ അല്ല, നവകേരളം പടുത്തുയര്‍ത്തുകയാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ലയായ കോട്ടയത്താണ്. കോട്ടയം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ നീലംപേരുരിലാണ് രോഗം മൂര്‍ച്ഛിച്ച അമ്മയെ മക്കള്‍ കമ്പില്‍കെട്ടിയ തുണിയില്‍ കിടത്തി ചുമന്ന് തേഞ്ഞ് തീര്‍ന്ന പാലത്തിലൂടെ നാല്പ്പത് മീറ്ററോളം നടന്ന് ആശുപത്രിയിലെത്തിച്ചത്. […]

ഹരിതകേരളം മിഷൻ, തിരുവാർപ്പ് ഗ്രാമ പഞ്ചായത് വീണ്ടെടുത്തത് 2.44 ഹെക്ടർ തരിശു പാടശേഖരം

സ്വന്തംലേഖകൻ കോട്ടയം : ഹരിതവിപ്ലവത്തിലേക്ക് ചുവടുവച്ച് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2.44 ഹെക്ടര്‍ തരിശുപാടശേഖരമാണ് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ വീണ്ടെടുത്തത്. കൂടാതെ പ്രളയത്തില്‍ ചെളിയും മാലിന്യങ്ങളും അടിഞ്ഞ പറക്കരി പള്ളിയാങ്കേരി പാടശേഖരം, ഒമ്പതിനായിരം പാടശേഖരം, കോതാടി കണ്ണങ്കേരി പാടശേഖരം , കൂവപ്പുറം പാടശേഖരം, തട്ടർകാട് പാടശേഖരം, കടിയകോല്‍ മുഠാവേലി പാടശേഖരം എന്നിവിടങ്ങള്‍ വൃത്തിയാക്കി കൃഷി പുന:സ്ഥാപിച്ചു. പിന്നെ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുകയും ചെയ്തു. തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ പോളയും മാലിന്യങ്ങളും ചെളിയും അടിഞ്ഞു കിടന്ന പതിനൊന്നോളം തോടുകള്‍ വൃത്തിയാക്കി. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി […]

ജവാന്മാർക്ക് ആദരവുമായി കോട്ടയത്തെ കെ.എസ്.യു

സ്വന്തം ലേഖകൻ കോട്ടയം: കശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന അമർ ജവാൻ ജ്യോതി തെളിക്കലും അനുസ്മരണവും കോൺഗ്രസ് നേതാവ് മുൻ ഡിസിസി സെക്രട്ടറി എൻ എസ് ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ജോർജ് പയസ് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽസെക്രട്ടറി ജോബോയ് ജോർജ്, കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ ബാഹുൽ കൃഷ്ണ, സുബിൻ മാത്യു, യശ്വന്ത് സി. നായർ, ബിബിൻ രാജ്, […]

ജില്ലയിലെ പഞ്ചായത്തുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്

സ്വന്തംലേഖകൻ കോട്ടയം : മാറാല പിടിച്ച ഓഫീസുകളും പൊടിപിടിച്ച ഫയലുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും പുതിയ ചുവടുകളിലേക് ജില്ലയിലെ പഞ്ചായത്തുകൾ. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാരം നേടി സംസ്ഥാനത്തിന് മാതൃകയാകുന്നു. മഹാത്മാ ഗാന്ധിയുടെ സ്വപ്നമായ സദ്ഭരണം എല്ലാ പഞ്ചായത്തുകളിലും യാഥാർഥ്യമായിരിക്കുകയാണ്. ഇനി പൊതുജനങ്ങൾക് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. കെട്ടിട നികുതി , ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ ,ജനന മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളെല്ലാം ഓൺലൈൻ ആയി മാറിക്കഴിഞ്ഞു. പഞ്ചായത്തിൽ എത്തുന്ന ആവശ്യക്കാർക്ക് മാതൃക അപേക്ഷ ഫോമുകൾ,സംശയ നിവാരണത്തിന് ഹെല്പ് […]