കോട്ടയത്തു മരത്തിൽ നിന്ന് വീണു മധ്യവയസ്ക്കൻ മരിച്ചു

സ്വന്തംലേഖകൻ കോട്ടയത്തു മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. മുണ്ടക്കയം തെക്കേമല പഴനിലത്ത് പി . റ്റി തോമസ് യാണ് മരത്തില്‍ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു . വീഴ്ചയിൽ ഗുരുതര പരിക്കേറ്റ തോമസിനെ ബന്ധുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഭാര്യ : മേരിക്കുട്ടി. മക്കൾ : പ്രിന്‍സ്, പ്രിയ. സംസ്കാരം പിന്നീട്.

കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു: ഇനി മൂന്നു ദിവസം അക്ഷര നഗരത്തിന് സിനിമയുടെ പൂക്കാലം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം. നൂറ് കണക്കിന് സിനിമാ പ്രേമികളെ സാക്ഷിയാക്കി, പ്രശസ്ത സംവിധായകനും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. ആത്മ ഫിലിം സൊസൈറ്റി പ്രസിഡന്റ് പ്രദീപ് നായർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ സംവിധായകൻ ജോഷി മാത്യു ഫെസ്റ്റിവൽ ആമുഖം നടത്തി. ആർട്ടിസ്റ്റ് സുജാതൻ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന, […]

കോട്ടയം ജില്ലാ ആശുപത്രിയിൽ അത്യാധുനിക മോർച്ചറി ഉദ്ഘാടനം ചെയ്തു ..

സ്വന്തംലേഖകൻ കോട്ടയം ജില്ലാ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ മോർച്ചറി പ്രവർത്തനം ആരംഭിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ സോനായാണ് ഉദ്ഘാടനം ചെയ്തത്. മോർച്ചറിക്കായി നഗരസഭയാണ് ഇരുപതു ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. ഒരേ സമയം ആറ് മൃതദേഹങ്ങൾ ഇവിടെ സൂക്ഷിക്കാം. ഒരു പോലീസ് സർജനെയും നിയമിച്ചിട്ടുണ്ട് .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പാമ്പാടി ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ബിന്ദുകുമാരി, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

വനിതാ ദിനം: സ്ത്രീകൾക്കായി പ്രത്യേക കാഴ്ച്ച പരിശോധന

സ്വന്തംലേഖകൻ കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ച് വാഹനമോടിക്കുന്ന വനിതകൾക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റോഡരികിൽ തന്നെ കാഴ്ച്ച പരിശോധനാ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു. മാർച്ച് 5 ന് ആലംപള്ളി എൻ. എസ്. എസ് കരയോഗം ഹാൾ ,മാർച്ച് 6 ന് പാലാ ജനറൽ ആശുപത്രിക്ക് സമീപം റോഡരികിലുമാകും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പുകളിൽ ഡോക്ടർമാരുടെ നേതൃത്യത്തിൽ കഴ്ച്ചശക്തി പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കും.

വേനൽച്ചൂട് , തൊഴിൽ സമയം പുനഃക്രമീകരിച്ചു..

സ്വന്തംലേഖകൻ സംസ്ഥാനത്ത് വേനൽച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനഃക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ആയിരിക്കും. ഉച്ചക്ക് 12.00 മണിമുതല്‍ വൈകുന്നേരം മൂന്നുവരെ ഇവര്‍ക്ക് വിശ്രമസമയമായിരിക്കും. രാവിലെയുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും, ഉച്ചക്ക് ശേഷമുള്ളവ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും.

എം.ജി സർവകലാശാല കലോത്സവം: കിരീടം ഉറപ്പിച്ച് എസ്.എച്ച് തേവര; കോട്ടയത്തിന്റെ കലാമാമാങ്കത്തിന് വൈകിട്ട് തിരുനക്കര മൈതാനത്ത് സമാപനം

സ്വന്തം ലേഖകൻ കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും വിജയികളായി എസ്.എച്ച് തേവര കോളേജ്. പരമ്പരാഗത ശക്തികളായ എറണാകുളം മഹാരാജാസ് കോളേജിനെയും, സെന്റ് തെരേസാസ് കോളേജിനെയും അട്ടിമറിച്ചാണ് 96 പോയിന്റുമായി എസ്.എച്ച് തേവരയുടെ പടയോട്ടം. രണ്ടാം സ്ഥാനത്തുള്ള എറണാകുളം സെന്റ് തെരേസാസിന് 73 പോയിന്റ് മാത്രമാണ് ഉള്ളത്. 57 പോയിന്റുള്ള എറണാകുളം മഹാജാരാസ് കോളേജാണ് മൂന്നാം സ്ഥാനത്ത്. അവസാനദിവസം വരെ ഒപ്പത്തിനൊപ്പം പോരാടിയ കോളേജുകളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്.എച്ച് തേവര വ്യക്തമായ ആധിപത്യത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 57 പോയിന്റുമായി മഹാരാജാസിനൊപ്പം […]

പുരുഷ സ്വയം സഹായസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം:പുന്നത്തുറ കൊച്ചു കൊങ്ങാണ്ടൂർ പ്രദേശം കേന്ദ്രമാക്കി ഉണർവ്വ് പുരുഷസ്വയം സഹായ സംഘം രൂപീകരിച്ചു. പ്രസിഡണ്ട് തോമസ് അഴിയാത്തിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ സംഘം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലാൽസി പെരുന്തോട്ടം ബൈലോ പ്രകാശനം നടത്തി. സണ്ണി മഠത്തിൽ,മണികുട്ടൻ,സിബി വടക്കേൽ,ജോസ് വാതല്ലൂർ ,ഷിബു മരുതൂർ,രാജു തോമസ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ, കാർഷിക ,ചെറുകിട വ്യവസായ മേഖലകളിൽ ഊന്നി പദ്ധതികൾ തയ്യാറാക്കി മുന്നേറാനാണ് സംഘത്തിന്റെ ഉദ്ദേശം

എം.സി റോഡിൽ നീലിമംഗലത്തും സംക്രാന്തിയിലും അപകട പരമ്പര: മൂന്നു കാറുകൾ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. നീലിമംഗലത്തും സംക്രാന്തിയിലും വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു കാറുകൾ തമ്മിൽ സംക്രാന്തിയിൽ കൂട്ടിയിടിച്ചപ്പോൾ, നീലിമംഗലത്തെ അപകട വളവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയെ ഇടിച്ചിടുകയായിരുന്നു. അപകട പരമ്പരയിൽ പക്ഷേ, ആർക്കും കാര്യമായി പരിക്കേറ്റില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംക്രാന്തിയിലും നീലിമംഗലത്തും അപകടമുണ്ടായത്. നീലിമംഗലത്ത് അമിത വേഗത്തിലെത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി. കാറിടിച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ കടയിലേയ്ക്ക്് പാഞ്ഞു കയറുകയാായിരുന്നു. അപകടത്തെ തുടർന്ന് കടയുടെ മുന്നിൽ ഇടിച്ചാണ് ഓട്ടോറിക്ഷ നിന്നത്. ഓടിക്കൂടിയ […]

തരിശ് നിലകൃഷി വ്യാപനം അയ്യായിരം ഏക്കറിന് മാർഗ്ഗരേഖയായി

സ്വന്തംലേഖകൻ കോട്ടയം: ജില്ല തരിശ് രഹിതമാക്കുന്നതിന് അയ്യായിരം ഏക്കർ നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനുള്ള മാർഗ്ഗരേഖയ്ക്ക് ജനകിയ ശില്പശാലയിൽ തീരുമാനമായി. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ൩൨൦൦ ഏക്കർ നെൽപ്പാടങ്ങളിൽ ആണ് തരിശ്നില കൃഷിയിറക്കിയത്. ഈ വർഷം കൊണ്ട് ജില്ലയെ തരിശ് രഹിതമാക്കുന്നതിന് സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. തോടുകൾ തെളിച്ചെടുക്കുക,വൈദ്യുതി ലഭ്യമാക്കുക,കൃഷിക്ക് സന്നദ്ധരായവരെ കണ്ടെത്തുക തുടങ്ങി വിവിധ തരം പ്രവർത്തനങ്ങളോടൊപ്പം മനപ്പൂർവം തരിശിടുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി. കോട്ടയം അർബൻ ബാങ്ക് ഹാളിൽ ചേർന്ന ശില്പശാല ജില്ലാ കളക്ടർ […]

പ്രാദേശിക ചലച്ചിത്ര മേളയുടെ ആവേശം കൊട്ടിക്കയറുന്നു: ഫെസ്റ്റിവൽ ബുക്ക് പുറത്തിറങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ആത്മയും ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന അഞ്ചാമത് പ്രാദേശിക ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ബുക്ക് പുറത്തിറങ്ങി. ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ഹ്രസ്വവിവരണവും, ചിത്രങ്ങളും അടങ്ങിയതാണ് ഫെസ്റ്റിവൽ ബുക്ക്. ചിത്രങ്ങളെയും ചലച്ചിത്ര സംവിധായകരെയും അടുത്തറിയാനും, പരിചയപ്പെടാനും അവസരം ഒരുക്കുന്നതാണ് ഫെസ്റ്റിവൽ ബുക്ക്. ലോക സിനിമയിലേയ്ക്ക് കോട്ടയത്തിന്റെ ജാലകം തുറക്കുന്ന ഫെസ്റ്റിവലിനെ പരിചയപ്പെടുത്തുന്നതാണ് ഫെസ്റ്റിവൽ ബുക്ക്. അവധി ദിവസമായ ഇന്നും (ഫെബ്രുവരി 3 ) അനശ്വര തീയറ്ററിലെ ഫെസ്റ്റിവൽ കമ്മിറ്റി ഓഫിസിൽ ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്യും. രാവിലെ പത്തു മുതൽ […]