യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മണർകാട് പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ മണർകാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം കൊല്ലം പറമ്പിൽ വീട്ടിൽ ഷജിൽ.കെ (29), വിജയപുരം കളമ്പാട്ട്കുന്ന് ഭാഗത്ത് പൂവകുന്നേൽ വീട്ടിൽ ജിതിൻ എബ്രഹാം (25) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി വടവാതൂർ കുരിശുകവലയ്ക്ക് സമീപം വച്ച് വടവാതൂരിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വടവാതൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ റബർ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവ് ഇരുപതാം […]

രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആക്രമണം; മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസി അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം : മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം,മറ്റക്കര നല്ലമ്മക്കുഴി ഭാഗത്ത് മൂളേക്കുന്നേൽ വീട്ടിൽ രാജേന്ദ്രൻ.ബി (53) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തന്റെ അയൽവാസിയായ മുൻ സുഹൃത്ത് കൂടിയായിരുന്ന മധ്യവയസ്കനെ അയർക്കുന്നം എസ്.ബി.ഐ എടിഎമ്മിന് സമീപം വച്ച് തന്റെ കയ്യിൽ കരുതിയിരുന്ന കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. മധ്യവയസ്കൻ രാജേന്ദ്രനോടുള്ള സുഹൃത്ത് ബന്ധം ഉപേക്ഷിച്ചതിൽ രാജേന്ദ്രന് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചത്.പരാതിയെ […]

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ചു ; കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചിങ്ങവനം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കൃഷ്ണൻകുന്ന് അമ്പലം ഭാഗത്ത് പ്ലാംകടവിൽ വീട്ടിൽ ബിലു പി.എസ്(33) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, മർദ്ദിക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ, എസ്.ഐ വിപിൻ ചന്ദ്രൻ,സി.പി.ഓ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് […]

മുൻ വൈരാഗ്യം ; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പരപ്പുകാട് ഭാഗത്ത് കമ്പനികാലായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു കെ. കൃഷ്ണൻകുട്ടി (29) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുപത്തിമൂന്നാം തീയതി രാത്രി 8 മണിയോടുകൂടി യുവാവ് വീടിന് പുറത്ത് റോഡിലൂടെ നടന്നുപോയ സമയം വിഷ്ണു പിന്നിലൂടെയെത്തി യുവാവിനെ കരിങ്കല്ലു കൊണ്ട് പലതവണ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ യുവാവിനോട് […]

യുവാവിന്റെ കാർ പണയം വച്ച് പണം തട്ടി ; കേസിൽ രണ്ടുപേരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പള്ളിക്കത്തോട്: യുവാവിന്റെ കാർ പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ അഴീക്കോട് ഭാഗത്ത് തോട്ടുങ്കൽ വീട്ടിൽ അബ്ദുള്‍ റഷീൻ (24), വയനാട് സുൽത്താൻബത്തേരി മഞ്ഞപ്പാറ ഭാഗത്ത് മുണ്ടയിൽ വീട്ടിൽ അക്ഷയ് പീറ്റർ (24) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ആനിക്കാട് സ്വദേശിയായ യുവാവിന്റെ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ മറ്റൊരാളിൽ നിന്നും പതിനായിരം രൂപയ്ക്ക് ഈട് വാങ്ങിയ ശേഷം, 80,000 രൂപയ്ക്ക് ഉടമസ്ഥൻ അറിയാതെ വേറൊരാൾക്ക് പണയപ്പെടുത്തുകയായിരുന്നു. 2022 ഡിസംബർ […]

‘കെ എം മാണി മുന്നോട്ടുവെക്കുന്നത് മുന്നണി ബന്ധം എങ്ങനെ ആകരുതെന്ന പാഠം’; മാണിയുടെ ആത്മകഥ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ ഗൗരവമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെഎം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് പുസ്തകത്തിലൂടെ കെഎം മാണി മുന്നോട്ടുവെക്കുന്നത്. യുഡിഎഫില്‍ നിന്ന് അനുഭവിക്കേണ്ടി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെഎം മാണി ഇത്തരമൊരു പാഠം പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം മുന്നണിയിലുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ കെഎം മാണിക്ക് ഉണ്ടാക്കിയ വേദനകളാണ് പുസ്തകത്തിലുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രം ഫെഡറല്‍ സംവിധാനം തകർക്കുമ്ബോള്‍ കെ എം മാണിയുടെ കുറവ് ഏറെ അനുഭവപ്പെടുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്‍റെ […]

കുടിവെള്ളത്തിന്റെ പേരിൽ കുമരകത്ത് ചേരിതിരിഞ്ഞ് സമരം:

സ്വന്തം ലേഖകൻ കുമരകം: കുടിവെള്ളത്തിന്റെ പേരിൽ കുമരകത്ത് സമരപ്പോര്. പഞ്ചായത്ത് ഭരണ കക്ഷിക്കാർ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ സമരം നടത്തിയപ്പോൾ കോൺഗ്രസ് മെസർമാർ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ നടത്തി. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് വെള്ളം കിട്ടാത്തതെന്നാണ് ഭരണകക്ഷി മെമ്പർമാരുടെ ആരോപണം. കുടിവെള്ള പ്രശ്നം അതി രൂക്ഷ മായതോടെ നാട്ടുകാർ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചതോടെയാണ് മെമ്പർ മാർ ചേരിതിരിഞ്ഞ് സമരം നടത്തിയത് നാട്ടുകാരുടെ പരാതി പരിഹരിക്കാൻ പഞ്ചായത്ത് ഭരണ സമിതി അഗങ്ങൾ ഒടുവിൽ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് […]

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ പരാമർശിക്കപ്പെട്ട തലയോലപറമ്പ് അഞ്ചു മണിക്കാറ്റ് വിശ്രമ കേന്ദ്രം നവീകരിക്കുന്നു:

  സ്വന്തം ലേഖകൻ തലയോലപറമ്പ്: തലയോലപറമ്പ് പാലാംകടവിലെ അഞ്ചു മണിക്കാറ്റ് പുഴയോരവിശ്രമകേന്ദ്രത്തിൻ്റെ നവീകരണത്തിനായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് രണ്ടര ലക്ഷം രൂപ വിനിയോഗിക്കും. വൈക്കം മുഹമ്മദ് ബഷീറിൻ്റെ നിരവധി കഥകളിൽ മൂവാറ്റുപുഴയാറും പാലാംകടവും പരാമർശിക്കപ്പെട്ടിട്ടുണ്ട്. മുച്ചീട്ടു കളിക്കാരൻ്റെ മകളെന്ന കഥയിൽ പാലാംകടവ് അഭിഭാജ്യ ഘടകമാണ്. പുതിയ പദ്ധതിയുടെ ഭാഗമായി ബഷീറിൻ്റെ കഥകളുടെ പശ്ചാത്തലമായ പാലാംകടവിലെ കുളിക്കടവിലെ പടവുകളോട് ചേർത്ത് ഒരുവരികല്ലുകെട്ടും. പാലാംകടവിനുമുന്നിലായി പുഴയോരത്തു കനത്ത തോതിൽ അടിഞ്ഞു ഉറച്ച എക്കൽ ആഴത്തിൽ നീക്കി പുഴയോരം വൃത്തിയാക്കും. തലയോലപറമ്പ് ചന്തയുടെ പ്രതാപകാലത്ത് കേവുവള്ളങ്ങളിൽ ചരക്കു വന്നടുത്തിരുന്നത് […]

താനോ തന്റെ വീട്ടുകാരോ പാലം നിർമിക്കുന്നതിന് എതിരല്ല: നാട്ടുകാരുടെ കുപ്രചരണത്തിന് വീടിന്റെ മുന്നിൽ ബോർഡ് സ്ഥാപിച്ച് മറുപടി: ഉദയനാപുരത്തെ വ്യത്യസ്ത കാഴ്ച:

സ്വന്തം ലേഖകൻ ഉദയനാപുരം: വികസനത്തിന് എതിരാണ് എന്നൊക്കെ ചില രാഷ്ട്രീയക്കാരെക്കുറിച്ച് എതിർപാർട്ടിക്കാർ പ്രചരിപ്പിക്കാറുണ്ട്. ത്തു പോലെയൊരു സംഭവം ഉദയനാപുരത്തുണ്ടായി. ആരോപണ വിധേയന്റെ മറുപടിയാണ് ഇവിടെ വ്യത്യസ്ത കാഴ്ചയാകുന്നത്. വീടിനു തൊട്ടടുത്തു ജീർണിച്ച് തകർച്ചാഭീഷണിയിലായ പാലം പുനർനിർമ്മിക്കുന്നതിന് താനെതിരാണെന്ന പ്രചരണം കേട്ടുമടുത്ത് ഒടുവിൽ പൊതു പ്രവർത്തകനായ ഗൃഹനാഥൻ വീടിനു മുന്നിൽ മാതാവ് ലാലിയുടെ പേരിൽ ബോർഡു വച്ചു. ഈ പാലം പണിയുന്നതിന് എനിക്കോ എൻ്റെ കുടുംബത്തിനോ യാതൊരുവിധ എതിരഭിപ്രായമില്ല. എന്ന് ലാലി മണിയൻ കളത്തിൽ. ഈ ബോർഡു വച്ചതോടെ പരിഭവവും പരാതിയും പറഞ്ഞെത്തിയവരുടെ എണ്ണം കുറഞ്ഞെന്ന് […]

എ വിഭാഗത്തിലെ 2 മണ്ഡലം പ്രസിഡന്റുമാരെ മാറ്റി: വൈക്കത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു:

സ്വന്തം ലേഖകൻ വൈക്കം: മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയ നടപടി വൈക്കത്ത് കോൺഗ്രസിൽ സ് അമർഷം പുകയുന്നു. വൈക്കത്തെ 10 മണ്ഡലങ്ങളിൽ എ,ഐ ഗ്രൂപ്പുകൾക്ക് അഞ്ചു വീതമായിരുന്നു മണ്ഡലം പ്രസിഡൻ്റുമാർ. ഇപ്പോൾ എയ്ക്ക് അത് മൂന്നായി ചുരുങ്ങി. കോട്ടയം ജില്ലയിൽ നാലുമണ്ഡലം പ്രസിഡൻ്റുമാർക്കാണ് ഒടുവിൽ സ്ഥാനമാറ്റമുണ്ടായത്. അതിൽ രണ്ട് വൈക്കത്താണ്. പൂഞ്ഞാർ തെക്കേക്കരയിൽ റോജി തെക്കേക്കരയും കുറവിലങ്ങാട് ബിജി മൂലക്കുഴിയും മണ്ഡലം പ്രസിഡൻ്റുമാരായി. വൈക്കത്തെ വെള്ളൂരിൽ മണ്ഡലം പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായിരുന്ന കുര്യാക്കോസ് തോട്ടത്തിലിനെ മാറ്റി വി.സി. ജോഷിക്ക് മണ്ഡലം പ്രസിഡൻ്റ് സ്ഥാനം നൽകി. ഉദയനാപുരം […]