
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഇടപെട്ടതോടെ കാൻസർ വിഭാഗത്തില്‍ തകരാറിലായിരുന്ന റേഡിയേഷൻ മെഷീൻ തകരാർ പരിഹരിച്ചു.മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.വർഗീസ് പി.പുന്നൂസ് കമ്പനി അധികൃതരുമായി ചർച്ച നടത്തി.
തുടർന്ന് സെപ്തംബർ മാസത്തിനുള്ളില്‍ കുടിശിഖ തുക തീർക്കാമെന്ന എഗ്രിമെന്റില്‍ കമ്പനി തകരാർ പരിഹരിക്കാൻ തയാറായി.
രണ്ട് റേഡിയേഷൻ മെഷീൻ ഉള്ളതില്‍ ഒന്നാണ് തകരാറിലായത്. ഒരു മെഷീൻ ഉപയോഗിച്ച് ഭാഗീകമായി രോഗികള്‍ക്ക് റേഡിയേഷൻ നടത്തിയിരുന്നത്.
നിലവില്‍ തകരാർ പരിഹരിച്ച മെഷീന് 15 വർഷത്തെ പഴക്കമുള്ളതിനാല്‍ പുതിയ മെഷീൻ വാങ്ങുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് രോഗികളും ആശുപത്രി അധികൃതരും.
റേഡിയേഷന് വിധേയരാകേണ്ട രോഗികള്‍ വിവിധ ജില്ലകളില്‍ നിന്ന് അതിരാവിലെ തന്നെ മെഡിക്കല്‍ കോളജിലെത്തി കാത്തിരിപ്പിനൊടുവില്‍ പലരോഗികള്‍ക്കും നിരാശരായി മടങ്ങേണ്ട സ്ഥിതിയായിരുന്നു.
വാർഷിക മെയിന്റൻസ് കോണ്‍ട്രാക് അനുസരിച്ച് കഴിഞ്ഞ വർഷത്തെ കുടിശിഖയായ 1.2 കോടി രൂപ കമ്പനി അധികൃതർക്ക് നല്‍കാതിരുന്നതാണ് തകരാർ പരിഹരിക്കാൻ കമ്പനി ജീവനക്കാർ എത്താതിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഷീൻ തകരാറായതോടെ റേഡിയേഷൻ നടത്തേണ്ട കാൻസർ രോഗികള്‍ ബുദ്ധിമുട്ടുകയായിരുന്നു. പ്രതിദിനം ശരാശരി 130 രോഗികളെയാണ് റേഡിയേഷന് വിധേയമാകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റേഡിയേഷൻ മെഷീന് തകരാർ സംഭവിച്ചത്. കമ്പനി അധികൃതർ തകരാർ പരിഹരിക്കാൻ എത്താതിരുന്നതു മൂലം നിരവധി രോഗികള്‍ റേഡിയേഷൻ എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്നു.







