Spread the love

കൊച്ചി: വാടകയ്ക്ക് നല്‍കിയ വീട്ടില്‍നിന്ന് ആളെ ഒഴിപ്പിച്ചതിന്റെ വൈരാഗ്യത്തില്‍ പോണേക്കര സ്വദേശിയായ മുപ്പത്തിനാലുകാരനെ ഒരു സംഘം ആളുകള്‍ ക്രൂരമായി പീഡിപ്പിച്ചതായി പരാതി.
സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. രണ്ടും മൂന്നും പ്രതികളും പോണേക്കര സ്വദേശികളുമായ സെജിൻ (35), അമല്‍ഷ (35) എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി ജോസഫ് ജോജു ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി

video
play-sharp-fill

മേയ് 29-ന് വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിനിരയായ പോണേക്കര സ്വദേശിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഴുപ്പിച്ച ചട്ടുകം കൊണ്ട് പൊള്ളിച്ചതായും പരാതിയിലുണ്ട്. പ്രതികളുടെ സുഹൃത്തായിരുന്നു 34-കാരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാള്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ ഇയാളെ ഒഴിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ വീട്ടുടമയായ 34-കാരനെ ക്രൂരമായി ഉപദ്രവിച്ചത്.

അതേസമയം ജോജുവാണ് വീട്ടുടമയെ സ്‌കൂട്ടറില്‍ സെജിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടു. പ്രതികള്‍ ചട്ടുകം ചൂടാക്കി ശരീരത്തില്‍ പൊള്ളിച്ചു. ഇടത് കൈയില്‍ പല ഭാഗത്തും ഇടത് കാലിലും പൊള്ളലേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മണിക്കൂറോളം ക്രൂരപീഡനം തുടർന്നു. പിന്നീട് വീട്ടുടമ അവിടെനിന്ന് രക്ഷപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നാലെ പോലീസിനെ സമീപിച്ചു. ഇയാളും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ആക്രമണത്തിന് കാരണമായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.