Spread the love

തിരുവനന്തപുരം: നിയമസഭയിലും വിമർശനം കടുപ്പിച്ച്‌ ജി സുധാകരൻ. കഴിഞ്ഞ സർക്കാർ മഞ്ഞകുറ്റിയില്‍ ഒരടി മുന്നോട്ട് വെച്ചതു കൊണ്ടാണ് രണ്ടടി പുറകോട്ട് വെയ്ക്കേണ്ടി വന്നത്.
സജി ചെറിയാന്‍റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞ കുറ്റിയിട്ടു. അന്നേ തിരിച്ചടി ഓർമിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

സഭയില്‍ സംസാരിച്ചപ്പോള്‍ കയ്യടിച്ച ഭരണപക്ഷ അംഗങ്ങളെ സുധാകരൻ വിലക്കി. താൻ സ്വതന്ത്ര എംഎല്‍എ ആണെന്നും അദ്ദേഹം ഭരണപക്ഷ അംഗങ്ങളെ ഓർമിപ്പിച്ചു.

”നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല .സാംസ്കാരിക നായകർ കാലുനക്കികളാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച എത്ര പേരുണ്ട്. ധനസ്ഥിതി ധവളപത്രം ഇറക്കണം . നാലാള് അറിയട്ടെ . മുഖ്യമന്ത്രി സുസ്മേര വദനനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിനെ കുറിച്ച്‌ തുടക്കത്തില്‍ നല്ല അഭിപ്രായമാണ്. മഞ്ഞ കുറ്റി മാറ്റിയത് നന്നായി , ജനം അത് തിരിച്ചറിയും . കരിമണല്‍ കൊള്ളക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.