
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി ബയോപിക് സിനിമ ഒരുക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ.
നടനും സംവിധായകനും മിമിക്രി കലാകാരനുമായ നാദിർഷാ അവതരിപ്പിക്കുന്ന ‘നാദിർ ഷോ’ യൂട്യൂബ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ തന്റെ ആഗ്രഹം പങ്കുവെച്ചത്.
അഭിനയരംഗത്തേക്ക് കടക്കുന്നതിനേക്കാള്‍ സിനിമ നിർമ്മിക്കാനുള്ള താല്പര്യമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അച്ഛന്റെ പേരിലുള്ള ഒരു സിനിമയാണ് എന്റെ സ്വപ്നം. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. ‘ഉമ്മൻ ചാണ്ടി’ എന്ന പേരില്‍ തന്നെ സിനിമ പുറത്തിറക്കാനാണ് ആഗ്രഹം.
അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം,’ ചാണ്ടി ഉമ്മൻ പറഞ്ഞു.







