play-sharp-fill

ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് നീറിക്കാട്

സ്വന്തം ലേഖകൻ അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ യൂണിറ്റായ ജില്ലാ ക്യാൻസർ സെന്റർ കോഴഞ്ചേരിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ശനിയാഴ്ച രാവിലെ 9 മുതൽ 2 വരെ ലൂർദ്ദ്മാതാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. ഗർഭാശയക്യാൻസർ,വായിലുണ്ടാകുന്ന ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ ,ത്വക്ക് ക്യാൻസർ അടക്കം സ്ത്രീകൾക്കും, പുരുഷൻമാർക്കും ഉപകാരപ്പെടുന്ന ക്യാമ്പിൽ രാവിലെ തന്നെ കഴിവതും എത്തിച്ചേരണമെന്നും ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9048686868, 9061227923.

അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് പുരസ്‌കാരം; പുരസ്‌കാരം സമ്മാനിച്ചത് ലയൺസ് ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല കർമ്മസമിതിയുടെ അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടാൻ മുന്നിലോടിയ പൊലീസുകാരൻ ലയൺസ്‌ക്ലബിന്റെ പുരസ്‌കാരം സമർപ്പിച്ചു. സെന്റിനീയൽ ലയൺസ് ക്ലബാണ് 2018 ലെ ജീവൻ രക്ഷാപുരസ്‌കാരം കോട്ടയം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് കുമാർ രാധാകൃഷ്ണന് സമ്മാനിച്ചത്. രഞ്ജിത്തിന് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് മേധാവി സക്കറിയ ജോർജ് പുരസ്‌കാരവും, ജില്ലാ ജി.എസ്.ടി. കോ ഓർഡിനേറ്ററും അഡൈ്വസറുമായ ആർ.വെങ്കിടാചലം ക്യാഷ് അവാർഡും സമ്മാനിച്ചു. ശബരിമല കർമ്മസമിതിയുടെ അയ്യപ്പജ്യോതിയിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടിയ രഞ്ജിത് കുമാറിന്റെ വാർത്ത തേർഡ് ഐ […]

ഇപ്കായ് യുടെ ആദ്യ അന്തർദേശീയ സമ്മേളനം കോയമ്പത്തൂരിൽ നടന്നു,ദേശീയ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ ഇപ്കായ് : ( ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺ സെറ്റേർഡ് ഇന്ത്യ) യുടെ ആദ്യ ഇന്റർനാഷണൽ കോൺഫറൻസും അഞ്ചാമത് നാഷണൽ കോൺഫറൻസും കോയമ്പത്തൂർ നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളജിൽ വച്ച് നടന്നു, നെഹ്റു കോളേജ് എം.എസ്സ്. ഡബ്ളിയു ഡിപ്പാർട്ടുമെന്റുമായി ചേർന്നാണ് കോൺഫറൻസുകൾ നടത്തിയത്. ഇപ്കായ് യുടെ ഇന്റർ നാഷണൽ പാർട്ടണർഷിപ്പ് ഓർഗനൈസേഷൻ ആയ യു.കെയിലെ ഡയമെൻഷൻസ് എന്ന സംഘടനയിൽ നിന്നുള്ള ലിസ് വിൽസൻ ആണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. യു.കെയിൽ നിന്നുള്ള ജാക്സൻ ബാർഡൽ,ലിസ് വിൽസൻ, പോൾ ഹോർലി, ജയിംസ് ഓസ്ടെൻ, […]

നാരങ്ങാവെള്ളത്തിന്റെ പേരിൽ കൊടും കൊള്ള; നാരങ്ങ വില പിഴിഞ്ഞെടുക്കും; സോഡാ നാരങ്ങാ വെള്ളത്തിന് കോട്ടയം നഗരത്തിൽ 20 രൂപ വില; സാധാരണക്കാരെ പിഴിഞ്ഞെടുത്ത് പെട്ടിക്കടകൾ; എട്ട് രൂപ മുടക്കിയാൽ പന്ത്രണ്ട് രൂപ ലാഭം

തേർഡ് ഐ ബ്യൂറോ കോട്ടയം: ചൂടല്ലേ, ഒന്ന് തണുപ്പിക്കാമെന്നു കരുതി നഗരത്തിലെ ഏതെങ്കിലും പെട്ടിക്കടകളിൽ കയറി സോഡാ നാരങ്ങാവെള്ളം ഓർഡർ ചെയ്താൽ, ഇവർ നിങ്ങളെ പിഴിഞ്ഞെടുത്തുകളയും. സോഡായ്ക്ക് രണ്ടു രൂപ കൂടിയതിന്റെ പേരിൽ സോഡാ നാരങ്ങാ വെള്ളത്തിന് വിലകൂട്ടിയാണ് കച്ചവടക്കാർ സാധാരണക്കാരെ പിഴിയുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സോഡായുടെ വില അഞ്ചിൽ നിന്നും ഏഴാക്കി ഉയർത്തിയത്. ഇതോടെ യാതൊരു മാനദണ്ഡവുമില്ലാതെ ഇന്നലെ മുതൽ നഗരത്തിലെ ചെറുകിട പെട്ടിക്കടക്കാർ സോഡാ നാരങ്ങാ വെള്ളത്തിന്റെ വിലയിൽ ഒരു വർധനവ് അങ്ങ് വരുത്തി. നേരത്തെ പതിനഞ്ച് രൂപയായിരുന്ന സോഡാ […]

അയ്യപ്പഭക്തസംഗമം: ജില്ലയിൽ നിന്ന് കാൽ ലക്ഷം വിശ്വാസികൾ പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആഗ്രഹം സാധ്യമാകും വരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജനുവരി 20നു തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്തസംഗമത്തിൽ ജില്ലയിൽ നിന്നും കാൽ ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് ശബരിമല കർമ്മസമിതി ജില്ലാ സംയോജകൻ ഡി. ശശികുമാറും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരിയും അറിയിച്ചു. ജില്ലയിലെ സാമുദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, തന്ത്രി മുഖ്യന്മാർ, ആചാര്യന്മാർ, സന്യാസിശ്രേഷ്ഠന്മാർ, അടക്കമുള്ളവർ സംഗമത്തിൽ പങ്കെടുക്കും.

അതിരമ്പുഴ പള്ളി പെരുന്നാൾ 19 ന്

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 19നു കൊടിയേറും. 14 ദിവസം നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ സമാപിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയപള്ളി ഏറ്റവും ഒടുവില്‍ പുതുക്കി നിര്‍മിച്ചതിന്റെ ശതാബ്ദി വര്‍ഷത്തെ തിരുനാള്‍ എന്ന പ്രത്യേകതയും ഈവര്‍ഷത്തെ തിരുനാളിനുണ്ട്. 19ന് രാവിലെ ഏഴിനു വികാരി ഫാ. സിറിയക് കോട്ടയില്‍ തിരുനാളിനു കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ. സോണി പള്ളിച്ചിറയില്‍, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍, ഫാ. ഐബിന്‍ പകലോമറ്റം, ഫാ. സെബാസ്റ്റ്യന്‍ […]

കരിമണൽ മാഫിയക്കെതിരെ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയം കൂട്ടായ്മ; വ്യാഴാഴ്ച വൈകിട്ട് ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മാ സംഗമം

സ്വന്തം ലേഖകൻ കോട്ടയം: കരിമണൽ ഖനനത്തിന് എതിരെ പൊതുരുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത്. ഗ്രീൻഫ്രട്ടേണിറ്റി, ഇൻഡ്യാ ട്രീ ഫൗണ്ടേഷൻ, കോട്ടയം പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളാണ് ഇപ്പോൾ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അ്്ഞ്ചിന് കോട്ടയം ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മയുടെ സംഗമം ചേരും. അനധികൃത കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ടുകാർ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനും അവിടുത്തെ പ്രദേശവാസികൾക്ക് വേണ്ടിയും ശബ്ദമുയർത്തിക്കഴിഞ്ഞു. പ്രളയത്തിൽ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ […]

എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷവും നാടകവായനയും ഏകാങ്കനാടക രചനാ മത്സരവും

സ്വന്തം ലേഖകൻ കോട്ടയം:ആത്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച മൂന്നിന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ‘ നാടകവായന നടക്കും.’ കാപാലിക’ എന്ന നാടകമാണ് വായിക്കപ്പെടുന്നത്. പി.ആർ ഹരിലാൽ, വിജയരാഘവൻ, എബ്രഹാം ഇട്ടിച്ചെറിയ ,ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവർ പങ്കെടുക്കും.എൻ.എൻ പിള്ളസ്മാരക അവാർഡിനായുള്ള ഏകാങ്കനാടകങ്ങൾ തപാൽ മാർഗം ക്ഷണിക്കുന്നു. രചനകൾ – സെക്രട്ടറി, ആത്മ, ആർട്ടിസ്റ്റ് കേശവൻ സ്മാരക മന്ദിരം, തിരുവാതുക്കൽ കോട്ടയം എന്ന വിലാസത്തിൽ മാർച്ച് 31ന് മുൻപ് അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 94973 22709.

കോട്ടയം നഗരം അനാശാസ്യ സംഘങ്ങളുടെ പിടിയിൽ: ഭർത്താവിനൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിനു ക്ഷണിച്ചു; കോട്ടയം നഗരമധ്യത്തിൽ സംഘർഷം: തടയാനെത്തിയ പൊതുപ്രവർത്തകനെ കേസിൽ കുടുക്കാനും ശ്രമം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരവും ടിബി റോഡും കെഎസ്ആർടിസി പരിസരവും സ്ന്ധ്യമയങ്ങിയാൽ കഞ്ചാവ്, അനാശാസ്യ സംഘങ്ങളുടെ പിടിയിൽ. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് കുടുംബത്തോടൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിന് സംഘം ക്ഷണിച്ചതോടെയാണ് സംഭവം വിവാദമായത്. പരസ്യമായി യുവതിയെ കടന്ന് പിടിച്ച അനാശാസ്യ സംഘത്തിലെ സ്ത്രീയുമായി ഇവർ തമ്മിൽ വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടാകുകയും ചെയ്തു. ഒടുവിൽ പ്രശ്‌നത്തിൽ പൊതുപ്രവർത്തകനായ യുവാവ് ഇടപെട്ടതോടെയാണ് സംഘർഷം ലഘൂകരിച്ചത്. എന്നാൽ, സംഘർഷം ലഘൂകരിക്കാൻ ഇടപെട്ട പൊതുപ്രവർത്തകനായ യുവാവിനെ അസഭ്യം പറഞ്ഞ അനാശാസ്യ പ്രവർത്തകരായ യുവതികൾ, ഇയാൾക്കെതിരെ […]

പി സി ജോർജിന് യുഡിഎഫിനോട് വൺവേ പ്രേമം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: ദളിത് സമൂഹത്തെയും, ഈഴവ സമുദയത്തെയും, റബർ കർഷകരെയും അപമാനിച്ച് ആർക്കും വേണ്ടാതെ അലഞ്ഞ് നടക്കുന്ന ജഇ ജോർജ്, ചില പൂവാലൻമാർ സുന്ദരിയായ പെൺകുട്ടിയോട് ഞാൻ നിന്നെ വിവാഹം കഴിക്കും എന്ന് പെൺകുട്ടിയുടെ സമ്മതമില്ലാതെ പറഞ്ഞ് നടക്കുന്നതു പോലെ ആണ് ,ഞാൻ ഡഉഎമായി ചേർന്ന് പ്രവർത്തിക്കും എന്ന് പ്രസ്ഥാവിച്ചിരിക്കുന്നത് എന്നും, എൽഡിഎഫിൽ നിന്നും ചവിട്ടി പുറത്താക്കിയപ്പോൾ യുഡിഎഫിൽ മര്യാദ രാമൻ ചമഞ്ഞ് കയറിപ്പറ്റുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച് ചീഫ് വിപ്പ് സ്ഥാനവും നേടി യുഡിഎഫിന്റെ ആനുകൂല്യം പറ്റി കൊണ്ട് തന്നെ മുന്നണിയെ ഒറ്റുകൊടുത്ത […]