കോട്ടയം ഗാന്ധിസ്‌ക്വയറിൽ ലോറി ബ്രേക്ക് ഡൗണായി: നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്; അര മണിക്കൂറായിട്ടും ലോറി മാറ്റിയിട്ടില്ല
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ റോഡിനു നടുവിൽ മിനി ലോറി ബ്രേക്ക് ഡൗണായി. ഒരു മണിക്കൂറായി നഗരത്തിൽ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിനും ജോസ്‌കോ ജൂവലറിക്കും മധ്യത്തിലുള്ള ഭാഗത്ത് മിനി ലോറി ബ്രേക്ക് ഡൗണായത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വന്ന ലോറി ഇവിടെ എത്തിയപ്പോൾ എഞ്ചിൻ തകരാറിനെത്തുടർന്ന് ഓഫ് ആകുകയായിരുന്നു. റോഡിനുനടുവിൽ ലോറി കുടുങ്ങിയതോടെ പിന്നാലെ എത്തിയ വാഹാനങ്ങളും കുരുങ്ങി. വാഹനങ്ങളുടെ നിര കോടിമത വരെ നീണ്ടു. ഇതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ എത്തി വാഹനം […]