ഒരു നാടിനെ മാലിന്യത്തിൽ മുക്കി ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് വച്ചിരിക്കുന്നത് കുടിവെള്ള സ്രോതസിലേയ്ക്ക്: നാട്ടുകാരുടെ പരാതിയ്ക്ക് പുല്ലുവിലകൽപ്പിച്ച് പഞ്ചായത്ത് അധികൃതർ; ഫ്‌ളാറ്റ് അധികൃതരുടെ കോടിക്കിലുക്കത്തിനു മുന്നിൽ നാട്ടുകാരുടെ ജീവന് പുല്ലുവില; മാലിന്യം മുഴുവൻ നാട്ടുകാരുടെ കുടിവെള്ള സ്രോതസിലേയ്ക്ക് തള്ളി അമ്മഞ്ചേരിയിലെ കെ.സി.സി ഹോംസ്
സ്വന്തം ലേഖകൻ കോട്ടയം: മഞ്ഞപ്പിത്തം അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് ഇടയാക്കുന്ന ഗുരുതരമായ പ്രതിസന്ധി ഉയർത്തി, അമ്മഞ്ചേരിയിലെ കെ.സി.സി ഹോംസ് ഫ്‌ളാറ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഫ്‌ളാറ്റിലെ അൻപതോളം വരുന്ന താമസക്കാരുടെ കക്കൂസ് മാലിന്യം അടക്കമുള്ളവ പ്രദേശത്തെ തോട്ടിലേയ്ക്കാണ് തള്ളിയിരിക്കുന്നത്. മാലിന്യം തള്ളുന്നതിനെതിരെ നിരവധി തവണ നാട്ടുകാർ അതിരമ്പുഴ പഞ്ചായത്തിൽ അടക്കം പരാതി നൽകിയിട്ടും ഫ്‌ളാറ്റ് അധികൃതരുടെ കോടിക്കിലുക്കത്തിനു മുന്നിൽ എല്ലാം പാഴായി. പരാതി നൽകിയ പേപ്പർ മാറ്റി വച്ച് ഫ്‌ളാറ്റുകളുടെ അനധികൃത ഇടപാടുകൾക്ക് കുടപിടിക്കുകയാണ് ഇപ്പോഴും അധികൃതർ. പ്രദേശത്ത് കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് […]