കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം ഏപ്രില്‍ 29 മുതല്‍
സ്വന്തംലേഖകൻ കോട്ടയം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം -അശ്വമേധം കോട്ടയം ജില്ലയില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ നടക്കും. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാത്തവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുവേണ്ടിയാണ് പരിപാടി നടത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഷ്ഠരോഗത്തെക്കുറിച്ച് മലയാളി സമൂഹത്തില്‍ നിലനിന്നിരുന്ന മിഥ്യാ ധാരണകളെ അകറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകവുമായും ഇതേ പേരിലുള്ള സിനിമയുമായും ബന്ധപ്പെടുത്തിയാണ് പരിപാടിക്ക് ഈ പേര് […]