play-sharp-fill

മൂലവട്ടം മാടമ്പുകാട് ട്രെയിനു മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി, കുട്ടി അത്ഭുദകരമായി രക്ഷപെട്ടു, ചിങ്ങവനം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

സ്വന്തംലേഖകൻ കോട്ടയം : മൂലവട്ടം മാടമ്പുകാട് ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി , ഇവരുടെ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരത്തിൽ ശ്രീകാന്ത് സ്വപ്ന ദമ്പതികളാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ മൂലവട്ടത്താണ് സംഭവം. മണിപ്പുഴയിൽ നിന്നും നടന്നെത്തിയ ദമ്പതികൾ കൈകോർത്തു പിടിച്ചു റെയിൽവേ ട്രാക്കിൽ കയറി നിൽക്കുവാരുന്നു. തുടർന്ന് ട്രെയിൻ വന്നതോടെ ഇവരുടെ ഒപ്പമുണ്ടായിരുന്ന പത്തു വയസുകാരിയായ മകൾ ആര്യ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തു എത്തി പരിശോധന നടത്തുമ്പോഴാണ് മരിച്ച […]

നീലിമംഗലത്ത് റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ ക്രെയിൻ മറിഞ്ഞു: റെയിൽവേ ട്രാക്കിലേയ്ക്ക് മറിയാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലത്ത് പാതഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി എത്തിച്ച ക്രെയിൻ മറിഞ്ഞു. റെയിൽവേയുടെ വൈദ്യുതി ലൈനിലേയ്ക്ക് ക്രെയിൻ മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ക്രെയിൻ മറിഞ്ഞ ഉടൻ തന്നെ ഡ്രൈവർ ചാടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി.   ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നീലിമംഗലം പാലത്തിനു സമീപമായിരുന്നു അപകടം. പൈലിംഗിനായി സ്ഥാപിച്ചിരുന്ന ഉപകരണം നീക്കുന്നതിനായാണ് ക്രെയിൻ എത്തിച്ചത്. ഈ ക്രെയിനിന് താങ്ങാവുന്നതിലും അധികം ഭാരം ഉയർത്താൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടമായ ക്രെയിൻ ഒരുവശത്തേയ്ക്ക് മറിയുകയായിരുന്നു. ക്രെയിൻ മറിയും മുൻപ് തന്നെ ഡ്രൈവർ ചാടി രക്ഷപെട്ടതിനാൽ […]

പൊള്ളുന്ന വേനലിൽ തൊണ്ട നനക്കാൻ വെള്ളമില്ല, ഈരയിൽക്കടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട് രണ്ടു ദിവസം

സ്വന്തംലേഖകൻ കോട്ടയം : വേനൽച്ചൂടിൽ ജനംവലയുമ്പോൾ കുടിവെള്ളം കിട്ടാതെ കോട്ടയം ഈരയിൽക്കടവ് നിവാസികൾ നെട്ടോട്ടമോടുന്നു. കളത്തിപ്പടിയിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ രണ്ടു ദിവസമായി ഈരയിൽകടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട്. വെള്ളം കിട്ടാത്തതിനെ തുടർന്ന് ജനങ്ങൾ പരാതി അറിയിച്ചപ്പോൾ ഒരു ദിവസം കൊണ്ട് കേടുപാട് പരിഹരിച്ചു കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. എത്രയും പെട്ടന്ന് […]

കണ്ണിന് നിറം പകർന്ന്, കാതിന് നാദ ഘോഷ ലഹരി നൽകി പൂരത്തിന് തുടക്കമായി: തന്ത്രി കണ്ഠരര് മോഹനര് ദീപം തെളിയിച്ചു; കൊമ്പൻമാർ നിരന്നു തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കണ്ണിന് നിറം പകർന്ന്, കാതിന് നാദഘോഷ ലഹരിപടർത്തി തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തിന് തുടക്കമായി. വെയിലൊന്നാറാൻ കാത്തു നിന്ന് വൈകിട്ട് നാലരയോടെയാണ് ക്ഷേത്ര മൈതാനത്ത് പകൽപ്പൂരത്തിന് തുടക്കമായത്. രാവിലെ 11 മുതൽ തന്നെ ക്ഷേത്രത്തിലേയ്ക്ക് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് വൈകിട്ട് നാലരയോടെ പൂരപ്രേമികൾക്ക് ആവേശം നിറച്ച് ക്ഷേത്രമൈതാനത്ത് പൂരത്തിന് തുടക്കമായി.  തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിയിച്ചതോടെ കൊമ്പൻമാർ ഓരോരുത്തരായി മൈതാനത്തേയ്ക്ക് നിരന്നു തുടങ്ങി. ചെറുശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ സ്്‌പെഷ്യൽ പഞ്ചാരിമേളമായിരുന്ന മേളപ്രേമികൾക്ക് ആവേശമായി […]

നാലു വർഷത്തിനിടെ നാലാം ചെയർമാൻ: ചെയർമാൻ സ്ഥാനത്ത് റെക്കോർഡിട്ട് ഏറ്റുമാനൂർ നഗരസഭ: പുതിയ ചെയർമാൻ കേരള കോൺഗ്രസിലെ ജോർജ് പുല്ലാട്ട്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: നഗരസഭ രൂപീകരിച്ച് നാലാം വർഷത്തിനിടെ നാലും ചെയർമാന്മാരെ സ്ഥാനത്തെത്തിച്ച ഏറ്റുമാനൂർ നഗരസഭയ്ക്ക് റെക്കോർഡ്. ഏറ്റവും ഒടുവിൽ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിലെ ജോർജ് പുല്ലാട്ടാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജോർജ് പുല്ലാട്ട് 17 വോട്ട് നേടിയപ്പോൾ, എതിർ സ്ഥനാർ്ത്ഥിയായി മത്സരിച്ച സിപിഎമ്മിലെ ബോബൻ ദേവസ്യയ്ക്ക് പത്ത് വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ആർ.ഗണേഷിന് അഞ്ചു വോട്ടാണ് ലഭിച്ചത്. രണ്ട് സ്വതന്ത്ര അംഗവും ഒരു സിപിഎം അംഗവും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫുമായുള്ള മുൻധാരണപ്രകാരം ചെയർമാനായിരുന്ന ജോയ് ഊന്നുകല്ലേൽ […]

തിരുനക്കര പകൽപ്പൂരം ശനിയാഴ്ച: നഗരം കുരുക്കിലാകും; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങളുമായി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര പകൽപ്പൂരം കാണാൻ പൂരപ്രേമികൾ എത്തുമ്പോൾ നഗരം മാർച്ച് 22 ശനിയാഴ്ച ഗതാഗതക്കുരുക്കിലാവും. ശനിയാഴ്ച രാവിലെ മുതൽ തന്നെ പൂരപ്രേമികൾ നഗരത്തിലേയ്ക്ക് എത്തുമെന്ന് ഉറപ്പായതോടെ നഗരത്തിൽ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി നഗരത്തിലെ വാഹനങ്ങൾ ശനിയാഴ്ച വഴി തിരിച്ച് വിടും. എം.സി റോഡിൽ ചങ്ങനാശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റ്്  കവല –  പാറേച്ചാൽ റോഡ് – തിരുവാതുക്കൽകുരിശുപള്ളി – അറുത്തൂട്ടി ജങ്ഷൻ – ചാലുകുന്ന് വഴി […]

ഹരിതകേരളത്തിൽ കോട്ടയം ലൂർദ് ഫൊറാനപ്പള്ളിയും ഇനി പ്രകൃതി സൗഹൃദം..

കോട്ടയം : ഹരിതകേരളം മിഷന്റെ സഹകരണത്തോടെ സമ്പൂർണ ഹരിതപെരുമാറ്റ ചട്ടം നടപ്പിലാക്കി കോട്ടയം സെന്റ് മേരിസ് ലൂർദ് ഫെറോന പള്ളി. പള്ളിയിലെ എല്ലാ ആഘോഷങ്ങളും ഇനി പ്രകൃതി സൗഹൃദമായിരിക്കും. ഹരിതപെരുമാറ്റ ചട്ടം നടപ്പിലാക്കിയതിന്റെ ആദ്യ ഘട്ടമായി ചൊവ്വാഴ്ച സംഘടിപ്പിച്ച ഊട്ടു നേർച്ച തിരുനാളിൽ പൂർണമായും പ്ലാസ്റ്റിക് ഓഴിവാക്കിയിരുന്നു. 4000 ത്തോളം ആളുകൾ പങ്കെടുത്ത ഊട്ടു നേർച്ചയിൽ സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ ഗ്ലാസുകളും ആണ് ഉപയോഗിച്ചിരുന്നത്. പ്രത്യകം തയ്യാറാക്കിയിരുന്ന പൊതിച്ചോറുകളും പ്ലാസ്റ്റിക് രഹിതമായിരുന്നു. പള്ളിയിലെ പിതൃ വേദി , മാതൃ വേദി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഊട്ടുനേർച്ച […]

കേരളത്തിൽ അക്രമത്തോടൊപ്പം പീഢനവും: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ സ്ത്രീ സമൂഹം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും പീഢനത്തിനിരയാകുന്നതും പിണറായി സർക്കാരിന്റെ കാലഘട്ടത്തിലാണെന്നും, പീഢനത്തിനിരയായവരെ കുറ്റപ്പെടുത്തുകയും, കുറ്റക്കാരായ ഇടതുപക്ഷക്കാരെ സഹായിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി സി.എൻ സുബാഷ് കുറ്റപ്പെടുത്തി. കൊല്ലം ഓച്ചിറയിൽ കാണാതായ 13 വയസ്സുകാരിയായ പെൺകുട്ടിയെ കണ്ടെത്തി നീതി ലഭിക്കണമെന്നും, കുറ്റവാളിയായ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യുണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. യുവമോർച്ച […]

ഫ്ളയിംഗ് സ്ക്വാഡ് പരിശോധന തുടങ്ങി.. രേഖകളില്ലാത്ത പണം പിടിച്ചെടുക്കും..

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളയിംഗ് സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. ജില്ലയിലാകെ 27 ഫ്ളയിംഗ് സ്ക്വാഡുകളാണ് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്നത്. ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും മൂന്ന് സ്ക്വാഡുകൾ വീതമാണുള്ളത്. വാഹന പരിശോധനയും സീ വിജിൽ ആപ്ലിക്കേഷിലൂടെ ലഭിക്കുന്ന പരാതികളുമായി ബന്ധപ്പെട്ട പരിശോധനകളുമാണ് പ്രധാനമായും നടത്തുക. അനധികൃതമായി സൂക്ഷിച്ചിട്ടുള്ള മദ്യം, പണം എന്നിവ പിടികൂടുന്നതിനാണ് വാഹനപരിശോധന. മതിയായ രേഖകളില്ലാതെ വാഹനങ്ങളിൽ കണ്ടെത്തുന്ന അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള തുകയും അനുവദനീയമായ അളവിൽ കൂടുതലുള്ള മദ്യവും സ്ക്വാഡ് പിടിച്ചെടുക്കും. ഇവ കണ്ടെത്തുന്ന വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും […]

ടൂബ് ലൈറ്റുകളുടെ ശവപ്പറമ്പായി കോട്ടയം നഗരസഭാ റസ്റ്റ് ഹൗസ്…

സ്വന്തംലേഖകൻ കോട്ടയം : മലിനീകരണ ഭീക്ഷണി ഉയർത്തി കോട്ടയം നഗരസഭാ റസ്റ്റ് ഹൗസ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഉപയോഗം കഴിഞ്ഞ ശേഷമുള്ള ആയിരകണക്കിന് ട്യൂബ് ലൈറ്റുകളാണ് റസ്റ്റ് ഹൗസ് പരിസരത്തു കുന്നുകൂട്ടിയിട്ടിരിക്കുന്നതു. ഇവ ക്ലീൻ കേരളം കമ്പനി ക്കു കൈമാറുണ്ട് എന്നാണ് നഗരസഭയുടെ ന്യായികരണം എങ്കിലും ഒന്നും നടക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. നൂറ് കണക്കിനാളുകളുകൾ വിവിധ ആവശ്യ ങ്ങൾക്കായി കയറിയിറങ്ങുന്ന കൃഷിഭവനും റസ്റ്റ് ഹൗസിലാണ് പ്രവർത്തിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ട്യൂബ്‌ലൈറ്റുകൾ ഒരുഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വെയിലും മഴയുമേറ്റ് പലതും പൊട്ടി. മഴ പെയ്യുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ സമീപവാസികളുടെ […]