പൊതു സ്ഥലത്ത്മാലിന്യം നിക്ഷേപിക്കുന്നവര്‍ കുടുങ്ങും
സ്വന്തംലേഖകൻ കോട്ടയം : പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി കര്‍ശനമാ ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മാലിന്യ നീക്കം സംബന്ധിച്ച് നിലവിലുളള നിയമങ്ങളും കോടതി നിര്‍ദ്ദേശങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ജനജീവിതത്തിന് ഹാനികരമാകുംവിധം മാലിന്യം കൈകാര്യം ചെയ്യരുതെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്. ജില്ലയിലെ ജലാശയങ്ങളും റോഡുകളുടെ വശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും. ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കും. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് […]