play-sharp-fill

ഇന്നടച്ച സ്‌കൂൾ ഇനി തുറക്കുക ചൊവ്വാഴ്ച: തുടർച്ചയായ ആറു ദിവസം അവധി ലഭിച്ചതിന്റെ ആഘോഷത്തിൽ കുരുന്നുകൾ; മഴപ്പേടിയിൽ മാതാപിതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസം  അപ്രതീക്ഷിതമായി മഴ അവധി കൂടി ലഭിച്ചതോടെ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആഗസ്റ്റ് 13 ചൊവ്വാഴ്ച മാത്രം സ്‌കൂളിൽ പോയാൽ മതിയാവും. ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇതോടെ ചെറിയ വലിയ അവധി കിട്ടിയിരിക്കുകയാണ് ഇതോടെ. തുടർച്ചയായ ആറു ദിവസമാണ് കുട്ടികൾക്ക് സ്‌കൂൾ അടച്ചു വീട്ടിലിരിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിക്കിടക്കുന്നതിനാൽ മാതാപിതാക്കൾക്ക് ഇനി ആറു ദിവസം ആശങ്കയുടേതുമാവും. ജില്ലയിൽ വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ചയാണ് മഴയുടെ ആദ്യ അവധി ലഭിച്ചത്. കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും അവധി നൽകാൻ […]

കനത്തമഴ ജില്ലയിൽ പലയിടത്തും മരം വീണ് നാശ നഷ്ടം: ഏറ്റുമാനൂർ കോടതി വളപ്പിൽ മരം വീണു; പാത്താമുട്ടത്തും പനച്ചിക്കാടും കനത്ത നാശം

സ്വന്തം ലേഖകൻ കോട്ടയം: കനത്തമഴയെ തുടർന്ന് ജില്ലയിലെ പല സ്ഥലത്തു കനത്ത നാശനഷ്ടം. ഏറ്റുമാനൂരിൽ കോടതി വളപ്പിൽ മരം വാഹനങ്ങൾക്ക് മുകളിൽ വീണതിനെ തുടർന്ന് കനത്ത നാശനഷ്ടമുണ്ടായി. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലാണ് മരം വീണത്. അപകടാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് വെട്ടിമാറ്റാൻ നിർദേശം നൽകിയിരുന്ന മരമാണ് അപകടത്തിൽപ്പെട്ടത്. ഈ മരം വെട്ടിമാറ്റുന്നതിനായി ലേലം അടക്കമുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, മരം വെട്ടിമാറ്റാൻ കരാർ എടുക്കുന്നതിനായി ആരും എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിൽ മരം മറിഞ്ഞു വീണത്. പാത്താമുട്ടത്ത് കനത്ത മഴയിലും കാറ്റിലും […]

ഭൂഅവകാശ സംരക്ഷണ സമിതി കളക്ട്രേറ്റ് ധർണ ഓഗസ്റ്റ് 9 ന്

സ്വന്തം ലേഖകൻ കോട്ടയം:രണ്ടാം ഭൂപരിഷ്‌കരണം എന്ന കേരളത്തിലെ ഭൂരഹിതരുടെ നെടുനാളത്തെ ആവശ്യം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂ അവകാശ സംരക്ഷണസമതി സമരരംഗത്തേക്കിറങ്ങുന്നു. കേരളത്തിൽ ഇതുവരെ നടപ്പാക്കപ്പെട്ട ഭൂ പരിഷ്‌ക്കാരങ്ങളിലെല്ലാം വൻ എസ്റ്റേറ്റുടമകളെ ഒഴിവാക്കിയതിനാൽ സംസ്ഥാനത്തെ അമ്പതു ശതമാനം ഭൂമിയും കുത്തകകളുടെ കൈവശമിരിക്കുകയാണ്. സമഗ്രമായ ഭൂപരിഷ്‌കരണ നിയമങ്ങൾ ഉടൻ നടപ്പിലാക്കുകയും പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഭൂ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 രാവിലെ 10 മണിക്ക് കോട്ടയം കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നതാണ് .കെ […]

മൂന്നാം ദിവസം 2.87 ലക്ഷം: ആകെ പിടിച്ചത് 366 കേസുകൾ; അപകടം കുറയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പ് പൊലീസ് സംയുക്ത പരിശോധന റോഡുകളിൽ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന ജില്ലയിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് പരിശോധന നടക്കുന്നത്. മൂന്നാം ദിവസമായ ബുധനാഴ്ച 366 വാഹനങ്ങളിൽ നിന്നായി 2,87,250 രൂപ പിഴയായി ഈടാക്കി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത 113 ഇരുചക്ര വാഹന യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 184 പേർക്കെതിരായും നടപടിയെടുത്തു. പരിശോധന ആരംഭിച്ച ആഗസ്റ്റ് അഞ്ചിന് 1.95 ലക്ഷം രൂപയാണ് മോട്ടോർ വാഹന വകുപ്പിന് പിഴ ഇനത്തിൽ […]

കനത്ത മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിൽ: പരിപ്പിൽ വീടിനു മുകളിൽ മരം വീണു

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. പരിപ്പിൽ വയോധികർ തനിച്ച് താമസിക്കുന്ന വീട് കഴിഞ്ഞ ദിവസം രാത്രിയിൽ മരംവീണ് തകർന്നു. മരം വീണ് വീട് തകർന്നു എങ്കിലും വീട്ടുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ജില്ലയിൽ വീണ്ടും മഴ ശക്തമായത്. മഴയ്ക്കൊപ്പം പല പ്രദേശങ്ങളിലും വലിയ കാറ്റും ആഞ്ഞുവീശിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പരിപ്പിൽ വീടിന് മുകളിൽ മരം വീഴുകയായിരുന്നു. പരിപ്പ് മണപ്പുഴയിൽ വാസുദേവൻനായരുടെ വീട്ടിന് മുകളിലാണ് മരം […]

ഹോട്ടൽ ജീവനക്കാർക്ക് പരിശീലനം നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി ചേർന്നുള്ള പരിശീലന പരിപാടിയ്ക്ക് തുടക്കമായി; മിടുക്കരായി പഠിച്ചിറങ്ങുക ജില്ലയിലെ ആയിരത്തിലേറെ ഹോട്ടലുകളിലെ ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഫോസ്റ്റാക് സർട്ടിഫിക്കറ്റ് ഹോട്ടൽ ജീവനക്കാർക്ക് നൽകുന്നതിന്റെ ഭാഗമായുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലന പരിപാടിയ്ക്ക് തുടക്കമായി. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. റെയിൽവേ സ്‌റ്റേഷനു സമീപത്തൈ ഹോട്ടൽ മാലി ഇന്റർനാഷണലിൽ നടന്ന പരിശീലന പരിപാടി ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ പി.ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈക്രട്ടറി എൻ.പ്രതീഷ് സ്വാഗതം പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് സി.മൂലയിൽ, […]

എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ടി.പി: ശക്തമായ നടപടികൾ 15 ദിവസത്തിനുള്ളിൽ; ഒഴിഞ്ഞു പോകാൻ വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ്

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികളുമായി കെ.എസ്.ടി.പി രംഗത്ത്. എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായാണ് കെ.എസ്.ടി.പി ആദ്യ ഘട്ടമായി നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ റോഡരികിലെ അനധികൃത കയ്യേറ്റക്കാർക്ക് കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്. വഴിയോരക്കച്ചവടം, തട്ടുകടകൾ, പെട്ടിക്കടകൾ എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഴിയോരത്ത് ഇത്തരത്തിൽ അനധികൃതമായി കടകൾ നടത്തുന്നത് മൂലം ആളുകൾക്ക്ും വാഹനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ടി.പി നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അപകടങ്ങൾ […]

മോട്ടോർ വാഹന വകുപ്പ് റോഡിൽ നിന്നും പിഴയായി ഈടാക്കിയത് രണ്ടു ലക്ഷം രൂപ: ഒരു മാസം നീളുന്ന പരിശോധനയുടെ രണ്ടാം ദിനവും നിരവധിപ്പേർ കുടുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: നിയമംലംഘിച്ച് നിരത്തിലൂടെ കുതിച്ച് പായുന്ന മോട്ടോർ വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വഹന വകുപ്പ്.  സംസ്ഥാന വ്യാപകമായി പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന പരിശോധനകളുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന നടത്തി. രണ്ടാം ദിവസം 314 വാഹനങ്ങളിൽ നിന്നായി 2,00400 രൂപ പിഴയായി ഈടാക്കി. രണ്ടാം ദിവസവും പിഴ രണ്ടു ലക്ഷം കടന്നതോടെ ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടികളിലൂടെ വാഹനാപകടങ്ങൾ കുറയ്ക്കാൻ സാധികകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത്. അമിത വേഗത്തിൽ ബൈക്കുകൾ പായുകയും, വാഹനങ്ങളുടെ […]

നാടൻപന്തുകളി ടീം രെജിസ്ട്രേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കേരള നേറ്റീവ്ബോൾ ഫെഡറേഷൻ 2019-20 സീസണിലേക്കുള്ള ടീമുകളുടെ രെജിസ്ട്രേഷൻ ഇന്ന് മുതൽ ഈ മാസം 31 വരെ നടക്കും. സെപ്റ്റംബർ മാസം 15 ഓടെ പാമ്പാടിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ടൂർണമെന്റോടെ സീസൺ ആരംഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഈ നമ്പറുകളിൽ ബന്ധപ്പെടുക. 9595850797, 9447009011

കോട്ടയം നഗര പരിധിയിൽ വൈദ്യുതി മുടങ്ങും

കോട്ടയം: കെ.എസ്.ഇബി സെൻട്രൽ വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന ആലുമ്മൂട്, ഗുരുമന്ദിരം, പള്ളിക്കോണം, മുഞ്ഞനാട്, വാഴേപ്പറമ്പ് എന്നിവിടങ്ങളിൽ ആഗസ്റ്റ് ആറ് ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.