play-sharp-fill

ക്യാമ്പിലെത്തുന്നവർക്ക് മാത്രം സഹായം; ആശങ്കയിൽ അയർക്കുന്നം ആറുമാനൂർ നിവാസികൾ

സ്വന്തം ലേഖകൻ അയർക്കുന്നം:പ്രളയം കനത്ത ആഘാതങ്ങൾ തുടർച്ചയായി ഏൽപിക്കുന്ന പ്രദേശങ്ങളാണ് അയർക്കുന്നം പഞ്ചായത്തിലുള്ളത്. മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂർ നിവാസികളെ സംബന്ധിച്ച് തീരാദുരിതം സമ്മാനിച്ചാണ് ഓരോ മഴക്കാലവും മടങ്ങുന്നത്. അയർക്കുന്നം പഞ്ചായത്തിലാകെ പതിനെന്ന് ഔദ്യോഗിക ക്യാമ്പുകൾ ഇത്തവണയും സജീവമായിരുന്നു. ഇപ്പോൾ പൊതുജനങ്ങളും ജനപ്രതിനിധികളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സർക്കാർ അനുവദിക്കാവുന്ന സഹായങ്ങൾക്ക് അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിലെ വ്യക്തത ഇല്ലായ്മയാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാത്രമായി ധനസഹായം ചുരുക്കും എന്ന ഉദ്യോഗസ്ഥരുടെ അറിയിപ്പ് വലിയ ആശയകുഴപ്പമാണ് വരുത്തിയിരിക്കുന്നത്. ക്യാമ്പിൽ വരാൻ സാധിക്കാത്ത നിരവധി കുടുംബങ്ങളുണ്ട് ഇവിടെ. രോഗികളായവരും […]

ശ്രീകൃഷ്ണ ജയന്തി 23- മത് വർണ്ണോത്സവം ;ചിത്രരചനാ , ലളിതഗാന മത്സരം

സ്വന്തം ലേഖകൻ കോട്ടയം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോട്ടയം ജില്ലാ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ 20l9 ആഗസ്റ്റ് 18 ഞായർ രാവിലെ 9.30 മുതൽ കോട്ടയം ശ്രീരംഗം ആഡിറ്റോറിയത്തിൽ ചിത്രരചനാ (ജലച്ചായം) മത്സരവും ലളിതഗാന മത്സരവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്ക് – 9495850639,

ഒറ്റ ദിവസം കൊണ്ട് ഒരു വണ്ടി സ്‌നേഹം..! ദുരിത ബാധിതർക്ക് കൈത്താങ്ങായി ഒരു വണ്ടി സാധനങ്ങളുമായി കോട്ടയം ജില്ലാ പൊലീസ് വയനാട്ടിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കാക്കിയിട്ട നന്മയുടെ പ്രതീകങ്ങളായ ഒരു പറ്റം മനുഷ്യരുടെ സ്‌നേഹമാണ് ചൊവ്വാഴ്ച വൈകിട്ട് കോട്ടയത്തു നിന്നും വയനാട്ടിലേയ്ക്ക് വണ്ടി കയറിയത്. പ്രളയ ബാധിതർക്കായി ഒരൊറ്റ ദിവസം കൊണ്ടു ജില്ലാ പൊലീസ് സമാഹരിച്ച ഒരു വണ്ടി സാധനങ്ങളാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിന്നും പുറപ്പെട്ടത്. ഒറ്റ ദിവസംകൊണ്ട് ജില്ലയിലെ സ്റ്റേഷനുകളിൽ നിന്നും പോലീസ് അനുബന്ധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച സാധന സാമഗ്രികൾ അടങ്ങിയ വാഹനമാണ് ജില്ല കളക്ടർ പി.കെ സുധീർബാബു ചൊവ്വാഴ്ച വൈകിട്ട് ഏഴിന് കളക്ടറേറ്റ് വളപ്പിൽ ഫ്‌ലാഗ്ഓഫ് ചെയ്തത്. നിത്യോപയോഗ സാധനങ്ങളായ […]

പ്രളയബാധിതർക്ക് കൈത്താങ്ങുമായി അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ്: ദുരിതബാധിതർക്കായി ജില്ലാ ഭരണകൂടത്തിന് കൈമാറിയത് അരലക്ഷം രൂപയുടെ സാധനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് സഹായവുമായി അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ്. അരലക്ഷം രൂപയുടെ സഹായമാണ് അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ് സ്വന്തം നിലയിൽ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളോട് എഡിഎം അലക്‌സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സഹായം അഭ്യർത്ഥിച്ചിരുന്നു. നേരിട്ടും ഫോണിലൂടെയും എഡിഎം തന്നെയാണ് വിവിധ ആളുകളെ ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം തേടിയത്. അരലക്ഷം രൂപയുടെ പുതപ്പും ബെഡ്ഷീറ്റും അടക്കമുള്ള സാധനങ്ങളാണ് ചൊവ്വാഴ്ച അർക്കേഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ സർക്കാർ ജീവനക്കാർക്ക് കൈമാറിയത്. […]

കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട്: അപകട സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; മലയോരമേഖലയിൽ; കോഴിക്കോട്ടും മലപ്പുറത്തും ബുധനാഴ്ച റെഡ് അലേർട്ട്; ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറ ജില്ലകളിൽ ബുധനാഴ്ച റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ നാളെ ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മഴ പെയ്യാനുള്ള സാധ്യതയും, മണ്ണിടിയാനുള്ള സാധ്യതയും കണക്കിലെടുത്ത് പല സ്ഥലങ്ങളിലും അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം നഗരപരിധിയിൽ 13.8 മില്ലീമീറ്ററാണ് മഴ. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈരാറ്റുപേട്ടയിലാണ്. 51 മില്ലീമീറ്റർ മഴയാണ് ചൊവ്വാഴ്ച ഈരാറ്റുപേട്ടയിൽ മാത്രം ലഭിച്ചിരിക്കുന്നത്. തീക്കോയിയിൽ 34 […]

ജില്ലയിൽ തീരാതെ ദുരിതപ്പെയ്ത്ത്: ക്യാമ്പുകളിൽ ഇപ്പോഴും 8391 കുടുംബങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: പെരുമഴയിൽ പ്രളയജലം ഒഴുകിയെത്തിയതോടെ ജില്ലയിലെ 8391 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ജില്ലയിലെ 160 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഈ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത്. 11348 പുരുഷന്മാരും, 12149 സ്ത്രീകളും 3095 പുരുഷന്മാരുമാണ് ക്യാമ്പുകളിൽ ഉള്ളത്. ആകെ 26592 ആളുകളാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുന്നത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 106 ക്യാമ്പുകളിലായി 3179 കുടുംബങ്ങളാണ് കോട്ടയം താലൂക്കിലെ ക്യാമ്പുകളിൽ കഴിയുന്നത്. 3832 പുരുഷന്മാരും 4337 സ്ത്രീകളും 1385 കുട്ടികളും അടക്കം 9554 […]

ഉരുൾപൊട്ടൽ ഭീതിയിൽ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല: ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

കോട്ടയം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഉരുൾപൊട്ടൽ ഭീതിയിലാണ് കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല. 15 വരെ വലിയ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ ഈ മേഖലകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. പൂഞ്ഞാർ തെക്കേകര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ പേരെയും നിർബന്ധമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ നിർബന്ധമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് […]

കനത്ത മഴയ്ക്ക് അൽപം ആശ്വാസം: ജലനിരപ്പ് താഴ്ന്നു തുടങ്ങി; കുമരകം റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയ്ക്ക് അൽപം ആശ്വാസം ലഭിച്ചു തുടങ്ങിയതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കുമരകം പ്രദേശങ്ങളിലേയ്ക്ക് രാവിലെ നേരിയ തോതിൽ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ കനത്ത മഴ പെയ്‌തെങ്കിലും ഇടയ്ക്കിടയ്ക്ക് കൃത്യമായ ഇടവേളകളിൽ മഴ ഒഴിഞ്ഞു നിന്നതിനാൽ ദുരിതത്തിന് അൽപം ആശ്വാസമുണ്ടായിട്ടുണ്ട്. കുമരകം പ്രദേശത്തേയ്ക്ക് രണ്ടു ദിവസത്തിനു ശേഷം നാലു സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയത്. റോഡിൽ പലയിടത്തും മുട്ടിന് താഴെ മാത്രമാണ് വെള്ളമുള്ളത്. അതുകൊണ്ടു തന്നെ സ്വകാര്യ ബസ് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. കുമരകം വേളൂർ […]

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സർക്കാരിന് സഹായവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ; വെള്ളവും ഭക്ഷണവും എത്തിച്ചത് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിൽ

സ്വന്തം ലേഖകൻ കോട്ടയം: അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സർക്കാർ ആദ്യം ആശ്രയിച്ചത് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനെ. അസോസിയേഷന്റെ നേതൃത്വത്തിൽ റെഡി ടു ഈറ്റ് ഭക്ഷണമാണ് ക്യാമ്പുകളിൽ എത്തിച്ച് നൽകിയത്. സാധാരണക്കാർ അടക്കമുള്ളവർ ക്യാമ്പുകളിലേയ്ക്ക് മാറിയപ്പോൾ എത്തിച്ചു നൽകാൻ ഭക്ഷണം ഉണ്ടായിരുന്നില്ല ജില്ലാ ഭരണകൂടത്തിന്റെ കയ്യിൽ. ഇതേ തുടർന്നാണ് ഇവർ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഹോട്ടൽ ആൻഡ് റസ്റ്റന്റ്് അസോസിയേഷനെ സമീപിച്ചത്. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ ക്യാമ്പുകളിലും എല്ലാ ദിവസവും […]

ഫ്ലാറ്റിൽ കുടുങ്ങിക്കിടന്ന കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന് പരിക്കേറ്റു: കാലിൽ കുപ്പിച്ചില്ല് തറഞ്ഞു പരിക്കേറ്റത് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പി.എൻ മനോജിന്

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാറിന് തീരത്തെ ഫ്ലാറ്റിൽ കുടുങ്ങിക്കിടന്നു കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നെഞ്ചൊപ്പം വെള്ളത്തിലൂടെ രക്ഷാപ്രവർത്തനത്തിനായി നീന്തി പോകുന്നതിനിടെയാണ് കാലിൽ കുപ്പിചില്ല് തറച്ച് പരിക്കേറ്റത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി എൻ മനോജിനാണ് കാലിൽ കുപ്പിചില്ല് തറഞ്ഞു പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കാലിന് നാല് സ്റ്റിച്ചിട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നാഗമ്പടം പനയക്കഴുപ്പ് ഭാഗത്തായിരുന്നു അപകടം. നാഗമ്പടത്ത് മീനച്ചിലാറിന്റെ കരയിൽ ജുവൽ ഹോംസ് ഫ്ലാറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കത്തെയും […]