play-sharp-fill

ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനായി മണര്‍കാട് ഒരുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: എട്ടുനോമ്പാചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ദിവ്യദര്‍ശനാടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക ദൈവാലയമാണ് മണര്‍കാട് പളളി. വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥത യാചിച്ച് ഇവിടെ എത്തിച്ചേരുന്ന നാനാജാതി മതസ്ഥരായ ആര്‍ക്കും നിരാശരായി മടങ്ങി പോകേണ്ടി വന്നിട്ടില്ല എന്ന് ഈ വിശുദ്ധ ദൈവാലയത്തെ ഏറെ പ്രസിദ്ധമാക്കിയിരിക്കുന്നു. വി. ദൈവമാതാവിന്റെ നിത്യസാന്നിദ്ധ്യമുള്ള പുണ്യസ്ഥലമാണ് മണര്‍കാട് പളളി. അതുകൊണ്ട് തന്നെ അത്ഭുതങ്ങളുടെ കലവറ കൂടിയാണിവിടം. രോഗ വിമുക്തി, സന്താനസൗഭാഗ്യം, പൈശാചിക ബന്ധന […]

ജില്ലയിലെ ഓട്ടോറിക്ഷയ്ക്ക് മീറ്ററിടാൻ ഇനി രണ്ടു ദിവസം കൂടി ബാക്കി: കളക്ടറുടെ വാക്കിന് വിലയുണ്ടോ എന്നറിയാൻ രണ്ടു ദിനം ബാക്കി; സെപ്റ്റംബർ ഒന്ന് മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്ററിടാൻ ജില്ലാ കളക്ടർ അനുവദിച്ചിരിക്കുന്ന സമയം രണ്ട് ദിവസം കൂടി ബാക്കി. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകളെല്ലാം മീറ്റർ ഇടണമെന്ന കർശന നിർദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. എന്നാൽ , ഇത് എത്രത്തോളം പ്രായാഗികമാകുമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. മുൻപ് പല ജില്ലാ കളക്ടർമാരും പരിശ്രമിച്ച് പരാജയപ്പെട്ടതാണ് ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റിടാൻ ഉള്ളത്. എന്നാൽ ഇത് ഇത്തവണ നടപ്പാക്കും എന്ന കർശന തീരുമാനത്തിലാണ് ജില്ലാ കളക്ടർ. കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ […]

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്: എം പി സന്തോഷ് കുമാർ ഭരിക്കാൻ അനുവദിക്കുന്നില്ല: കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന

പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ദിശ 2019 ആണ് നഗരസഭാധ്യക്ഷ പി.ആർ സോന കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.പി സന്തോഷ് കുമാറിനെതിരെ പൊട്ടിത്തെറിച്ചത്. വേദിയിൽ പൊട്ടിക്കരഞ്ഞ സോന എംപി സന്തോഷ് കുമാർ ഭരണത്തിൽ ഇടപെടുകയാണെന്നും ആരോപിച്ചു. മുൻ എം ജി സർവകലാശാല വൈസ് ചാൻസലർ സിറിയക് തോമസ് വേദിയിൽ ഇരിക്കെയാണ് പി.ആർ സോന പൊട്ടിക്കരഞ്ഞത്. ഞായറാഴ്ച കോട്ടയത്ത് […]

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനവും യാത്രയയപ്പും

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനവും യാത്രയയപ്പും ആഗസ്റ്റ് 24 ന് കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പൊതുമേഖലാ, സ്വകാര്യ, ഗ്രാമീണ, ജില്ലസഹകരണ ബാങ്കുകളിൽ നിന്നായി 380 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സമ്മേളനം സി പി എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ബെഫി സംസ്ഥാന സെകട്ടറി എസ്.എസ്.അനിൽ, ജോ. സെക്രട്ടറി എൻ.സനിൽ ബാബു, ട്രഷറർ കെ.എസ്.രവീന്ദ്രൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്, സംസ്ഥാന വനിതാ സബ് കമ്മിറ്റി […]

മുന്നിൽ ബ്രേക്കിട്ട ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ലോറി ഓടയിലേയ്ക്ക് ചെരിഞ്ഞു: അപകടം എം.സി റോഡിൽ ചവിട്ടുവരി ജംഗ്ഷനിൽ

സ്വന്തം ലേഖകൻ കോട്ടയം: മഴയിൽ തെന്നിക്കിടക്കുന്ന റോഡിൽ എത്ര ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വ്യാഴാഴ്ച രാത്രിയിൽ എം.സി റോഡിലുണ്ടായത്. അശ്രദ്ധമായി ബ്രേക്ക് ചെയ്ത കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ബ്രേക്ക് ചെയത് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെ്ട്ടിച്ച ലോറി നിയന്ത്രണം വിട്ട് ഓടയിലേയ്ക്ക് ചരിഞ്ഞു. തലനാരിഴയ്ക്കാണ് ലോറിയും, ബൈക്ക് യാത്രക്കാരനും അപകടത്തിൽ നിന്നും രക്ഷപെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ എം.സി റോഡിൽ ചവിട്ടുവരി ജംഗ്ഷനിലായിരുന്നു അപകടം. അടൂർ പട്ടാഴിയിൽ നിന്നും റബർ തടികളുമായി പെരുമ്പാവൂരിലേയ്ക്ക് പോകുകയായിരുന്നു ലോറി. ലോറിയ്ക്കും ബൈക്കിനും മുന്നില് സഞ്ചരിച്ചിരുന്ന […]

കോട്ടയം നഗരമധ്യത്തിലെ കയ്യേറ്റങ്ങൾ: അനധികൃത കയ്യേറ്റങ്ങൾ പെരുകിയിട്ടും നഗരസഭ അധികൃതർക്ക് കുലുക്കമില്ല; എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കെ.എസ്.ടി.പി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ സ്വന്തം കൺമുന്നിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും റോഡ് അടക്കം കയ്യേറിയിട്ടും നഗരസഭ അധികൃതർക്ക് കുലുക്കമില്ല. റോഡും നഗരസഭയുടെ കെട്ടിടങ്ങളും അടക്കം കയ്യേറിയാണ് പല സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ, ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ പലപ്പോഴും നഗരസഭ അധികൃതർക്ക് സാധിക്കാറില്ല. പണം നൽകി അനധികൃത നിർമ്മാണ പ്രവർത്തനങ്ങളെ പലപ്പോഴും മൂടിവയ്ക്കുകയാണ് കയ്യേറ്റക്കാർ ചെയ്യുന്നത്. നഗരമധ്യത്തിൽ ടിബി റോഡിലും മാർക്കറ്റ് റോഡിലുമടക്കമാണ് കയ്യേറ്റങ്ങൾ കൂടുതലായും ഉളളത്. നഗരമധ്യത്തിലെ ടിബി റോഡിലും, എംഎൽഎ റോഡിലും പല സ്ഥാപനങ്ങളും റോഡിലേയ്ക്കിറക്കിയാണ് തങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. […]

പഴുക്കാനില കായൽ ജനകീയ ശുചീകരണം രൂപരേഖ തയ്യാറാക്കി

സ്വന്തം ലേഖകൻ കോട്ടയം : ഹരിത കേരളം മിഷനും മീനച്ചിലാർ – മീനന്തറയാർ – കൊടുരാർ പുനർസംയോജന പദ്ധതി ജനകീയകൂട്ടായ്മയും കൈകോർത്ത പഴുക്കാനില കായൽ ജനകീയ ശുചീകരണത്തിന് രൂപരേഖയായി. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് മീനച്ചിലാർ കൊടൂരാർ നദികളുടെ പതന സ്ഥലമായ പഴുക്കാനില കായൽ പുനരുദ്ധാരണത്തിനുള്ള രൂപരേഖ സർക്കാരിൽ സമർപ്പിക്കാൻ തീരുമാനമെടുത്തത്. ദേശിയ ജലപാത വികസനത്തിന്റെ ഭാഗമായി പഴുക്കാനില കായൽ ശുചീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ജലവിഭവ വകുപ്പ്‌, ഉൾനാടൻ ജലഗതാഗത വകുപ്പ്‌, കാർഷിക വികസന […]

ഖനന നിരോധനം നീക്കിയിട്ടില്ല: ജില്ലാ കളക്ടര്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിന്‍വലിച്ചിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍മാര്‍ പ്രാദേശികമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഖനന നിരോധനം തുടരുമെന്ന് വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ […]

എറണാകുളത്തെ പോലീസുകാരന്റെ ആത്മഹത്യ : എസ്ഐയ്ക്ക് കോട്ടയത്തേക്ക് സ്ഥലം മാറ്റം

കൊച്ചി: മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെതുടർന്ന് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐയ്ക്ക് സ്ഥലം മാറ്റം. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ രാജേഷിനെ കോട്ടയത്തെ എസ്.പി ഓഫീസിലേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്‍റെ പീഡനത്തിൽ മനംനൊന്ത് എഎസ്ഐ പി.സി ബാബു (48) കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ ആ‍ർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്‍റെ ആത്മഹത്യ. ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം […]

എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയ്ക്ക് വൻ വിജയം; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിനിടയിലും വിദ്യാർത്ഥി മനസ് ഉറപ്പിച്ച് എസ്.എഫ്.ഐ

സ്വന്തം ലേഖകൻ കോട്ടയം: യൂണിവഴ്‌സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങൾ കത്തി നിൽക്കെ നടന്ന എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്.ഐയ്ക്ക് വമ്പൻ വിജയം. തിരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിലും എസ്.എഫ്.ഐ വിജയിച്ചു.  പാർലമെന്ററി രീതിയിൽ തിരഞ്ഞെടുപ്പ് നടന്ന സി.എം.എസ് കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലെ ഭൂരിഭാഗം ക്ലാസ് പ്രതിനിധികളും എസ്.എഫ്.ഐയ്ക്കാണ്. മൂന്നു സീറ്റിൽ മാത്രമാണ് നാട്ടകം ഗവ.കോളേജിൽ മത്സരം നടന്നത്. ഇവിടെ 400 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്. കുമരകം എസ്.എൻ കോളേജിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാലാ സെന്റ് […]