play-sharp-fill

മണർകാട് പള്ളി റാസ വെള്ളിയാഴ്ച; ഗതാഗത ക്രമീകരണം

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള റാസ നടക്കുന്നതിനാൽ വെള്ളിയാഴ്ച മണർകാട്ടും കെ.കെ റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെ.കെ. റോഡ് വഴി നേരെ പോകണം. കോട്ടയം ഭാഗത്തുനിന്ന് പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വടവാതൂർ മിൽമാ ജങ്ഷനിൽനിന്ന് തേമ്പ്രാൽക്കടവ് റോഡ് വഴി മോസ്‌കോ ജങ്ഷനിൽ എത്തി തിരുവഞ്ചൂർ കുരിശുപള്ളി ജങ്ഷനിൽ എത്തി അയർക്കുന്നം വഴി പോകണം. കുമളി ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കോട്ടയത്തിനും പുതുപ്പള്ളിക്കും പോകുന്ന […]

യാക്കോബായ ഓർത്തഡോക്‌സ് തർക്കം: ക്രിസ്തീയമായ പരിഹാരം ഉണ്ടാകണം: ക്ലിമ്മീസ് കാത്തോലിക്ക ബാവ

സ്വന്തം ലേഖകൻ മണർകാട്: യാക്കോബായ സഭയുടെയും മലങ്കര ഓർത്തഡോക്സ് സഭയുടെയും തമ്മിലുള്ള ബന്ധത്തിൽ ക്രിസ്തീയമായ പരിഹാരമുണ്ടാകണമെന്ന് കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇടവകയിലെ വിവിധ അധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവ് ഇടപെട്ട് ഈ വിഷയത്തിൽ എല്ലാവർക്കും ഹൃദയത്തിന് ശാന്തത പകരുന്ന ഒരു പരിഹാരമുണ്ടാകുവാൻ പ്രാർഥിക്കാം. സഭകൾ ഒരുമിച്ച് മുന്നേറേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്തരം കൂടിവരവുകൾ. നമ്മുടെ […]

കാലത്തിന്റെ വെല്ലുവിളി എഴുത്തുകാരൻ മറികടന്നു: ടി.ഡി. രാമകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രസാേങ്കതിക രംഗത്തെ വളർച്ച ഉയർത്തിയ വെല്ലുവിളിയെ പുതിയകാലത്ത് എഴുത്തുകാരൻ മറികടന്നെന്ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. സി.എം.എസ്. കോളജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവഭാവം പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർഗാത്മകസാഹിത്യത്തിൽ സ്ഥാനമില്ലെന്നു പറഞ്ഞു പുറത്തുനിർത്തിയവർ പുതിയകാലത്ത് അകത്തുകയറി വ്യത്യസ്തമായ ഭാവുകത്വം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ദളിത് സാഹിത്യം പോലുള്ളവ അതിന് ഉദാഹരണമാണ്. എഴുത്തുകാരൻ വായനക്കാരനെക്കറിച്ച് ഇന്നു ബോധവാനാണ്. മലയാള സാഹിത്യത്തിലെ നോവലെഴുത്തുകാർ ഇന്ത്യയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ.മിനി ചാക്കോ […]

മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ: അധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനം ബുധനാഴ്ച

സ്വന്തം ലേഖകൻ മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇടവകയിലെ വിവിധ അധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണവും കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണവും നടത്തും. കത്തീഡ്രൽ […]

ഓട്ടോറിക്ഷക്കാരുടെ മർക്കടമുഷ്ടിയ്ക്ക് മുന്നിൽ കളക്ടറും മുട്ടുമടക്കി: സെപ്റ്റംബർ 16 വരെ ഓട്ടോറിക്ഷ മീറ്ററുകൾക്ക് ഇളവ്; കട്ടയ്ക്കു നിന്ന ആർ.ടി.ഒയും പൊലീസും ഒടുവിൽ സുല്ലിട്ടു

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോറിക്ഷക്കാരുടെ മർക്കട മുഷ്ടിക്ക് മുന്നിൽ ഒടുവിൽ പുതിയ കളക്ടറും മുട്ടുമടക്കി. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയ ഉത്തരവിലാണ് ഒടുവിൽ കളക്ടർ വെള്ളം ചേർത്തിരിക്കുന്നത്. തിങ്കളാഴ്ച ഓട്ടോറിക്ഷാ ഡ്രൈവർമാർ നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്നാണ് ഓട്ടോഡ്രൈവർമാർക്ക് മുന്നിൽ ജില്ലാ കളക്ടർ ഇപ്പോൾ മുട്ട് മടക്കിയിരിക്കുന്നത്. ഇതോടെ സെപ്റ്റംബർ 16 വരെ ഓട്ടോറിക്ഷകൾക്ക് മീറ്ററിടാൻ അധികൃതർ സാവകാശം അനുവദിച്ചിട്ടുണ്ട്. മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ കഴിഞ്ഞ രണ്ടു ദിവസമായി മോട്ടോർ വാഹന വകുപ്പും പൊലീസും നടപടികൾ ശക്തമായി സ്വീകരിച്ചിരുന്നു. ഇതിനു […]

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ഭക്തിസാന്ദ്രമായി: രണ്ടാം ദിനം എത്തിയത് ലക്ഷക്കണക്കിന് ഭക്തർ

സ്വന്തം ലേഖകൻ മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാളിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കുറിയാക്കോസ് മോർ ക്ലീമീസ് പ്രധാന കാർമ്മികത്വം വഹിച്ചു. കുറിയാക്കോസ് മോർ ക്ലീമീസ്, ഫാ. സാബു സാമുവേൽ, ഫാ. ബാബു പാലക്കുന്നേൽ, ഫാ. ജോർഷ് കരിപ്പാൽ എന്നിവർ ധ്യാനയോഗങ്ങളിൽ പ്രസംഗിച്ചു. എട്ടു നോമ്പിന്റെ പരിപാടികൾ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും […]

സി.എം.എസ് കോളേജിൽ നവഭാവം ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: സി.എം.എസ്. കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന മൂന്നാമത് നവഭാവം പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് ജോസഫ് ഫെൻ ഹാളിൽ നടക്കും. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശിൽപ്പശാല, ദേശീയ സെമിനാർ, കോളിൻസ് സ്മാരക പ്രഭാഷണം, മത്സരങ്ങളും പ്രദർശനങ്ങളും സാംസ്‌കാരിക സായാഹ്നവും പൂർവവിദ്യാർഥി സംഗമവും ഉൾപ്പെടുന്ന അന്തർ സർവകലാശാലാ മലയാളോത്സവം സാഹിത്യ സെമിനാർ, പഠനക്കളരി, നാടകക്കളരി എന്നിങ്ങനെ വ്യത്യസ്തഭാവങ്ങളിലാണ് നവഭാവം നടക്കുക. ഹരീഷ് വാസുദേവൻ, ശ്യാമ എസ്. പ്രഭ, ഡോ. ഒ.കെ. സന്തോഷ്, എം.ആർ. രേണുകുമാർ, ഡോ. […]

സി.എം.എസ്. കോളജ് ദ്വിശതാബ്ദി ആഘോഷത്തിന് പ്രൗഢഗംഭീരമായ സമാപനം

സ്വന്തം ലേഖകൻ കോട്ടയം: സി.എം.എസ്. കോളജ് ദ്വിശതാബ്ദി ആഘോഷങ്ങൾക്കു പ്രൗഢഗംഭീരമായ സമാപനം. ഇന്നലെ രാവിലെ കോളജിന്റെ ഹോക്കി ഗ്രൗണ്ടിൽ നടസമാപനസമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കാന്റർബറി ആർച്ച് ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യാതിഥിയായിരുന്നു. സി്എം.എസ്. കോളജിന് സി.എസ്്.ഐ. സഭാ മോഡറേറ്ററും കോളജ് മാനേജറുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു.. ദ്വിശതാബ്ദി സുവനീർ ജസ്റ്റിസ് കെ.ടി. തോമസ് എം.ജി.സർവകലാശാലാ പ്രൊ. വൈസ് ചാൻസിലർ ഡോ.സി.ടി. അരവിന്ദകുമാറിനു കൈമാറി പ്രകാശനം ചെയ്തു.. സി.എം.എസിന്റെ 200 വർഷത്തെ ചരിത്രം […]

വിദ്യാഭ്യാസം നൽകുന്നത് അന്തസ്സിനെ പറ്റിയുള്ള ബോധ്യം : കാൻറർബെറി ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ കോട്ടയം: വിദ്യാഭ്യാസം നമുക്ക് നൽകുന്നത് അന്തസ്സിനെ പറ്റിയുള്ള ബോധ്യം ആണെന്നും പഴയകാലത്തെ പഠിപ്പിക്കലുകളിൽ കൂടുതലും നാളെയെ പറ്റിയായിരുന്നു എന്നും, പുറകിലേക്ക് നോക്കേണ്ടത് മുന്നിലേക്ക് പോകാൻ വേണ്ടി മാത്രമായിരിക്കണമെന്നും ആംഗ്ളിക്കൻ സഭാ പരമാദ്ധ്യക്ഷൻ കാൻറർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. കോട്ടയം സിഎംഎസ് കോളേജ് ദ്വിശതാബ്ദി ആഘോഷത്തിന് പ്രൗഡഗംഭീരമായ സമാപനം കുറിച്ചുകൊണ്ട് നടന്ന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. വിദ്യാഭ്യാസം എന്നുള്ളത് സഭയുടെ അവിഭാജ്യ ഘടകമാണ്, ക്രിസ്ത്യാനി എന്ന നിലയിൽ എല്ലാവരും നല്ല ഗുരുക്കന്മാരായി മാറണം ദഹിക്കുന്ന സത്യങ്ങൾ അല്ല ദഹിക്കാത്ത […]

എട്ടു നോമ്പ് പെരുന്നാൾ തുടങ്ങിയിട്ടും മണർകാട് ബൈപ്പാസ് റോഡ് നന്നായില്ല: ഇടിഞ്ഞ് താഴ്ന്ന റോഡ് അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ കോട്ടയം: എട്ടു നോമ്പ് പെരുന്നാൾ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മണർകാട് ബൈപ്പാസ് റോഡ് നന്നായില്ല. മണർകാട് ജംഗ്ഷൻ മുതൽ നാലു മണിക്കാറ്റ് വരെയുള്ള ഭാഗത്ത് പല സ്ഥലത്തും ബൈപ്പാസ് ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്. റോഡ് അപകടാവസ്ഥയിലായെങ്കിലും അറ്റകുറ്റപണി നടത്തി നടപടിയെടുക്കാൻ ഇതുവരെയും പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ നാലുമണിക്കാറ്റിന് മുൻപുള്ള പാലത്തിലാണ് റോഡ് ഇടിഞ്ഞ് താഴ്ന്ന് കിടക്കുന്നത്. റോഡ് ഇടിഞ്ഞു താഴ്ന്നതോടെ പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്ത് വൻ അപകട ഭീഷണിയാണ് ഉയരുന്നത്. ഭാരവാഹനങ്ങൾ എത്തുന്നതോടെ പാലത്തിന്റെ അപ്രോച്ച് റോഡ് […]