play-sharp-fill

പിഴ ഈടാക്കിയ ശേഷം രസീത് കീറിയെറിഞ്ഞു, പിഴത്തുക കോടതിയിൽ അടച്ചില്ല : ലീഗൽ മെട്രോളജി വകുപ്പിൽ വൻ കൃത്രിമം ; ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോട്ടയം : കടകളിൽ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയ ശേഷം രസീത് ഉദ്യോഗസ്ഥർ തന്നെ കീറിയെറിഞ്ഞു. പിഴത്തുക കോടതിയിലും അടച്ചില്ല. ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പിൽ വൻ അഴിമതി. ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. കഴിഞ്ഞ ദിവസങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതെ വസ്തുക്കൾ പായ്ക്ക് ചെയ്ത് വിതരണം നടത്തുന്നുവെന്ന് കണ്ടെത്തുകയും രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. മതിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് […]

ജനുവരി 16, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]

പൂവൻതുരുത്ത് മേൽപ്പാലം പൊളിക്കാൻ തുടങ്ങി; പൂവൻതുരുത്തിൽ റോഡിൽ ഇനി ഗതാഗതം തടഞ്ഞു: പാലം പൊളിക്കുമ്പോൾ ട്രെയിൻ ഗതാഗതവും തടയും

നിമിഷ വി സാബു കോട്ടയം: പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലം പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി പൊളിച്ച് തുടങ്ങി.  പാലം പൊളിച്ചു തുടങ്ങിയതോടെ പൂവൻതുരുത്ത് – പാക്കിൽ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ റോഡിൽ ഗതാഗതം ഉണ്ടായിരിക്കുന്നതല്ലെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അധികൃതർ അറിയിച്ചു.  ബദൽ മാർഗങ്ങൾ ഒരുക്കാതെ റോഡ് ഗതാഗതം തടഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണ് ഇപ്പോൾ അടച്ചത്. കായംകുളം – എറണാകുളം റെയിൽവേ പാത […]

നാട്ടകം ഗുഡ്ഷെപ്പേർഡ് കോളജ് വിദ്യാർത്ഥി പി.എസ് സുധീഷ് മിസ്റ്റർ പത്തനംതിട്ട

സ്വന്തം ലേഖകൻ പത്തനംതിട്ട:  ബോഡി ബിൽഡിംങ് ഫിറ്റ്‌നസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ പത്തനംതിട്ടയായി പി.എസ് സുധീഷ് തിരഞ്ഞെടുക്കപ്പെട്ടു. 60 കിലോ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സുധീഷ് മിസ്റ്റർ പത്തനംതിട്ടയായി തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടകം ഗുഡ്‌ഷെപ്പേർഡ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് സുധീഷ്.

പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ: പ്രകൃതി സൗഹൃദ ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ. പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാൻ, അസോസിയേഷന്റെ പരിധിയിലുള്ള വീടുകളിലെല്ലാം പ്രകൃതി സൗഹൃദ ബാഗുകളാണ് അസോസിയേഷൻ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം 80 വീടുകളിലായി 160 ബാഗുകൾ അസോസിയേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. 125 രൂപ വരെ വിലവരുന്ന രണ്ടു ടൈപ്പ് ബാഗുകളാണ് അസോസിയേഷൻ എത്തിച്ചത്. സിബ് ഉള്ള ടൈപ്പ് പ്രകൃതി സൗഹൃദ ബാഗുകൾ തിരുപ്പൂരിൽ നിന്നുമാണ് എത്തിച്ചത്. ഇവിടെ നിന്നു തന്നെ ബാഗിന്റെ തുണി എടുത്ത്, തിരുനക്കരയിൽ […]

കൊടുരാർ ഉൾനാടൻ ജലഗതാഗത ടൂറിസം ബോട്ടിംഗ് ഉദ്ഘാടനം

സ്വന്തം ലേഖകൻ കോട്ടയം : കൊടുരാറിന്റെ കൈവഴികളായ തോടുകളുടെ സംരക്ഷണാർത്ഥവും ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തുന്നതിനുമായി കൊടുരാറിന്റെ കൈവഴികളിലൂടെ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മ ഉൾനാടൻ ടൂറിസം സർക്ക്യൂട്ട് ബോട്ടിംഗ് ആരംഭിക്കുന്നു. ഉൾനാടൻ വഞ്ചിയാത്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവമാകുന്നതിനൊപ്പം സ്ഥരിമായി ഈ തോടുകളിലൂടെ വഞ്ചികൾ സഞ്ചരിക്കുന്നതിന്നാൽ തോടിന്റെ സംരക്ഷണവും നടപ്പിലാകുകയാണ്. ഉൾനാടൻ ടൂറിസം ബോട്ടിംഗിന്റെ ഉദ്ഘാടനം ജനുവരി 16 വൈകിട്ട് നാല് മണിക്ക് ബഹു.ജില്ലാ കളക്ടർ ശ്രി.പി.കെ സുധീർ ബാബു ഐ.എ.എസ് നിർവഹിക്കും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽ […]

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജനുവരി 31 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിക്ക് നിർബന്ധമാണ്. അക്ഷയ സെന്റർ വഴി മസ്റ്ററിങ്ങ് നടത്താത്തവർക്കാണ് ക്ഷേമനിധി ബോർഡ് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നത്.

ജനുവരി 15, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]

പൗരത്വം നഷ്ടപ്പെടുമെന്നത് പച്ചക്കള്ളം – അഡ്വ.നൂറനാട് ഷാജഹാൻ റാവുത്തർ

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വ ഭേദഗതി നിയമ പ്രകാരം ഒരാൾക്ക് പോലും പൗരത്വം നഷ്ടപ്പെടുവാൻ ഭാരതത്തിൽ നിയമമില്ല എന്നും അപ്രകാരമൊരു നിയമവകുപ്പ് ചൂണ്ടിക്കാട്ടുവാൻ എതിർ പ്രചരണക്കാരെ വെല്ലുവിളിക്കുന്നുവെന്നും ആൾ ഇന്ത്യാ മുസ്ലിം റാവുത്തർ അസോസിയേഷൻ അദ്ധ്യക്ഷനും, നാഷണൽ ഫിലിം സെൻസർ ബോർഡ് അംഗവുമായ അഡ്വ.നൂറനാട് ഷാജഹാൻ റാവുത്തർ പറഞ്ഞു. പൗരത്വ ഭേദഗതി- എന്ത്? എന്ന വിഷയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ സംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ഇസ്ളാമിക വിശ്വാസിയായ തന്നെ പോലുള്ള ഭാരതീയർക്ക് യഥാർത്ഥത്തിൽ ആത്മവിശ്വാസം നൽകുന്നതാണ് പൗരത്വ നിർണ്ണയമെന്നും […]

ജനുവരി 14, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]