play-sharp-fill

പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ അനാശാസ്യക്കാരുടെ ഗുണ്ടായിസവും പിടിച്ചുപറിയും; കെഎസ്ആര്‍ടി സ്റ്റാന്‍ഡിലും പരിസരത്തും ഇടനിലക്കാരായി മുറിമലയാളം പറയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍; നടുറോഡിലെ തുക ഉറപ്പിക്കല്‍ മൂലം പൊല്ലാപ്പിലാകുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും പരിസരവും ലൈംഗിക തൊഴിലാളികളുടെ താവളമാണെന്നത് പരസ്യമായ രഹസ്യമാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ സന്ധ്യക്ക് ശേഷവും ഇരുളിന്റെ മറപറ്റിയും ആയിരുന്നു ലൈംഗിക തൊഴിലാളികളും തേടിയെത്തുന്നവരും തമ്മിലുള്ള വാക്കുറപ്പിക്കല്‍ നടന്നിരുന്നത്. എന്നാലിപ്പോള്‍ രാവിലെ മുതല്‍ ലൈംഗിക തൊഴിലാളികളുടെ താവളമായി മാറിയിരിക്കുകയാണ് കോട്ടയം നഗരം. കെഎസ്ആര്‍ടി സ്റ്റാന്‍ഡും പരിസരവും, തിയേറ്റര്‍ റോഡ്, അനശ്വര തിയേറ്ററിന് സമീപമുള്ള ഇടവഴികള്‍, തിരുനക്കര തുടങ്ങിയ ഇടങ്ങളാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളം. കൂട്ടമായോ ഒറ്റയ്‌ക്കോ ‘കസ്റ്റമേഴ്‌സി’നെ കാത്ത് നില്‍ക്കുന്ന ഇവരുടെ പക്കലേക്ക് […]

പാലാ സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; പൂഞ്ഞാറില്‍ കളമുറപ്പിക്കാന്‍ സെബാസ്റ്റ്യൻ കുളത്തുങ്കല്‍; സ്റ്റീഫന്‍ ജോര്‍ജ് കടുത്തുരുത്തിയിലേക്കോ? ; ചങ്ങനാശ്ശേരിയില്‍ സുകുമാരന്‍ നായരുടെ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രമോദ് നാരായണന്‍ എത്തിയേക്കും: കോട്ടയത്ത് സീറ്റ് ചര്‍ച്ചകള്‍ സജീവം

സ്വന്തം ലേഖകന്‍ കോട്ടയം: കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന പ്രചരണങ്ങള്‍ക്ക് അവസാനം. പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ മത്സരിക്കും. കേരളാ കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്‍പ് നടന്ന ചര്‍ച്ചയില്‍ 13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും നല്‍കുന്നത് പരിഗണിക്കാമെന്ന് സിപിഎം അറിയിച്ചിരുന്നു. പക്ഷേ, സീറ്റുകളുടെ എണ്ണം 10 ആയി കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പക്ഷേ, ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല എന്നാണ് സൂചന. സാധാരണ യുഡിഎഫിലാണ് സീറ്റ് […]

കോട്ടയത്തെ പടവലം പന്തലിന്റെ കാവല്‍ക്കാരന്‍; ട്രോള്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്ന വെറും സ്റ്റീല്‍ നിര്‍മ്മിതി മാത്രമായി മാറിയിരിക്കുയാണ് ആകാശപ്പാതയ്ക്കായ് ഒരുക്കിയ തൂണുകളും വളയങ്ങളും. നഗരസൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്ന ശീമാട്ടി റൗണ്ടാന നിലനിന്നിരുന്ന സ്ഥലമാണ് സര്‍ക്കാര്‍ ആകാശപ്പാതയ്ക്കായി ഏറ്റെടുത്തത്. വലിയ പ്രഖ്യാപനങ്ങളോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരു പുരോഗനവും ആകാശപ്പാതയുടെ നിര്‍മ്മാണത്തിനുണ്ടായില്ല.   കോട്ടയത്തെ ആകാശപ്പാത ട്രോളന്മാര്‍ ഏറ്റെടുത്തതോടെ പടവലം പന്തല്‍, പാഷന്‍ഫ്രൂട്ട് പന്തല്‍ തുടങ്ങിയ പേരുകളിലാണ് ആകാശപ്പാത അറിയപ്പെടുന്നത്. ഇതിന്റെ പരിസരത്ത് വച്ച് ക്രിസ്മസ് രാവില്‍ ഫോട്ടോഗ്രാഫര്‍ ആന്റോ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു.   ഏറ്റവും ഒടുവിലായി ആതിര ധനേഷ് […]

തൂക്കത്തിൽ കൃത്രിമം കാണിച്ച കോഴിക്കടയ്ക്ക് പൂട്ടിട്ട് പാമ്പാടി പൊലീസ്; പൂട്ടിയ കട ഒറ്റരാത്രികൊണ്ട് മറിച്ച് വിറ്റ് കോഴിക്കട ഉടമ : തൂക്കത്തിൽ കൃത്രിമം കാണിച്ചത് ത്രാസിൽ വള്ളികെട്ടി അതിൽ ചവിട്ടി

സ്വന്തം ലേഖകൻ കോട്ടയം : പാമ്പാടിയിൽ തൂക്കത്തിൽ കൃത്രിമം കാണിച്ച കോഴിക്കടയ്ക്ക് പൂട്ടിട്ട് പൊലീസ്. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ പുതിയ കോഴി വിൽപ്പന കേന്ദ്രം തുറന്ന് ഉടമയും. കോഴിയെ വിൽക്കുന്ന സമയത്ത് തൂക്കത്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് എത്തിയാണ് കട അടപ്പിച്ചത്. എന്നാൽ പൊലീസ് ഉടനെ അടച്ചിട്ട കോഴിക്കട പുതിയ ഉടമക്ക് കൈമാറി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. പാമ്പാടി ടൗണിൽ എസ്.ബി. ഐ ശാഖയ്ക്കു സമീപം കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിച്ച് വന്നിരുന്ന കോഴിവിൽപന കേന്ദ്രത്തിലാണ് തൂക്കത്തിൽ കൃത്രിമം കാണിച്ചത്. തൂക്കത്തിൽ […]

കോട്ടയത്ത് ഇന്ന് 517 പേര്‍ക്ക് കോവിഡ് ; 512 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 517 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 512 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 3578 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 245 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 288 പേര്‍ രോഗമുക്തരായി. 6925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 65403 പേര്‍ കോവിഡ് ബാധിതരായി. 58400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടത് മുന്നണി യോഗത്തിനെത്താതെ മാണി സി കാപ്പന്‍; സീറ്റ് കിട്ടിയില്ലെങ്കിലും എല്‍ഡിഎഫ് വിടിലെന്ന് പീതാംബരന്‍ മാസ്റ്റര്‍; പാലാ സീറ്റിനെച്ചൊല്ലിയുള്ള ആശയകുഴപ്പത്തില്‍ വ്യക്തത വരുത്തും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഇടത് മുന്നണി യോഗത്തിനെത്താതെ മാണി സി കാപ്പന്‍. എകെജി സെന്ററില്‍ ആരംഭിച്ച യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചത്. എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ജാഥകളെ കുറിച്ചും പ്രകടനപത്രികയെ സംബന്ധിച്ചുളള കാര്യങ്ങളുമാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററും മന്ത്രി എ.കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പാലാ എം.എല്‍.എ മാണി.സി കാപ്പന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാറുമായുളള ചര്‍ച്ച കഴിഞ്ഞേ […]

കെ.എം.മാണി സ്മരണയിൽ പങ്കാളിയായി ഇ. ജെ. അഗസ്തിയും

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: : ഒരിടവേളയ്ക്കു ശേഷം ഇ.ജെ.ആഗസ്‌തി വീണ്ടും കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി ക്കൊപ്പം വേദി പങ്കിട്ടു. കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടു പിള്ളിയിൽ കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച മാണിയുടെ 88-)0 ജന്മദിന സ്മരണാ യോഗത്തിൽ എത്തിയാണ് ഇ.ജെ.ആഗസ്തി വേദി പങ്കിട്ടത്.   യോഗത്തിലെത്തിയ ഇ.ജെ.ആഗസ്തിയെ ജോസ്.കെ.മാണി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള കോൺഗ്രസിന്റെ ആരംഭകാലഘട്ടത്തിലെ വെല്ലുവിളികളും കെ.എം.മാണിയുടെ രാഷ്ട്രീയ പടയോട്ടവും ഇ.ജെ.ആഗസ്തി പങ്കുവച്ചു.

കോട്ടയത്ത്‌ കോവിഡ് മുന്‍കരുതലുകളോടെ റിപ്പബ്ലിക് ദിനാഘോഷം;കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് മന്ത്രി. പി. തിലോത്തമന്‍

സ്വന്തം ലേഖകൻ കോട്ടയം : രാജ്യതലസ്ഥാനത്ത് സമരമുഖത്തുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണ്ടതുണ്ടെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും രാജ്യത്തെ ആകമാനം ബാധിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയുള്ള ഇടപെടലാണ് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. പിന്നിട്ട ദശകങ്ങളില്‍ വികസനത്തിന്റെ വഴിയില്‍ ഗണ്യമായ വളര്‍ച്ച നേടാന്‍ രാജ്യത്തിന് സാധിച്ചു.   ഇപ്പോള്‍ […]

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ ;  മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതർ; കൈക്കൂലി കൊടുത്താൽ കോട്ടയത്ത് എന്തും നടക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം :  ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം  തള്ളി സാമൂഹ്യ വിരുദ്ധർ. ഇതോടെ  ഇതുവഴിയുള്ള  യാത്ര ദുരിതപൂർണ്ണമാണ്. റോഡിൽ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള തള്ളിയിട്ടും നഗരസഭാ അധികൃതരുടെ  ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണവും ഉണ്ടായിട്ടുണ്ട്. നിരവധി കാൽനടയാത്രക്കാരുൾപ്പെടെയുള്ള ദിനംപ്രതി കടന്നുപോകുന്ന റോഡിലാണ് സാമൂഹ്യവിരുദ്ധരുടെ ഈ  ക്രൂരത.  ബൈപ്പാസ് റോഡിൽ നിന്നും ഈരയിൽക്കടവിലേക്ക് പോകുന്ന വഴിയിലും കോടിമതയിൽ നിന്നു വരുമ്പോൾ ബൈപ്പാസ് റോഡിലേക്ക് കയറുന്ന വഴിയിലുമാണ് മാലിന്യം  തള്ളിയിരിക്കുന്നത്.  കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നതിനാൽ മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനും […]

പുതിയ വില്ലേജ് ഓഫീസർ എത്തി; വർഷങ്ങൾക്ക് ശേഷം മുഖം മിനുക്കി കൂട്ടിക്കൽ വില്ലേജ് ഓഫീസ് കെട്ടിടം

സ്വന്തം ലേഖകൻ കൂട്ടിക്കൽ: കഴിഞ്ഞ പത്ത് വഷത്തോളമായി മെയ്ന്റനൻസ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കൽ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദും സഹപ്രവർത്തകരും മാതൃകയായി. നാട്ടുകാരും വില്ലേജ് ഓഫീസിന്റെ നവീകരണത്തിൽ പങ്കാളികളായി. ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം വൃത്തിയാക്കിയെടുത്തപ്പോൾ, കെട്ടിടത്തിന്റെ ഭംഗി കണ്ട് അത്ഭുതപ്പെടുകയാണ് ഇവിടെയെത്തുന്നവർ. 1980ൽ പൂഞ്ഞാർ തെക്കേക്കര വില്ലേജ് വിഭജിച്ചാണ് കൂട്ടിക്കൽ വില്ലേജ് രൂപം കൊണ്ടത്.   കൂട്ടിക്കൽ ടൗണിൽ സ്ഥിതി ചെയ്തിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. മൈക്കിൾ കള്ളിവയലിൽ, ഏന്തയാറിന് സമീപം കുപ്പയാകുഴി ഭാഗത്ത് […]