play-sharp-fill

കോട്ടയം ജില്ലയില്‍ 623 പേര്‍ക്ക് കോവിഡ് ; 617 പേര്‍ക്കും സമ്പർക്കരോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 617 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 274 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 639 പേര്‍ രോഗമുക്തരായി. 6958 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 66558 പേര്‍ കോവിഡ് ബാധിതരായി. 59430 […]

സ്വവർഗ്ഗരതിയേയും സ്ത്രീസുരക്ഷയേയും പറ്റി സംസാരിക്കുന്ന കോട്ടയം കങ്ങഴ സ്വദേശിയുടെ ഹോമോ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.

സ്വന്തം ലേഖകൻ കോട്ടയം: സ്വവര്‍ഗ്ഗരതിയെയും സ്ത്രീസുരക്ഷയെയും പറ്റി സാംസ്‌കാരിക്കുന്ന ഹോമോ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിലേക്കും ഈ ഹൃസ്വ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗ്ഗരതിയെ ആസ്പദമാക്കിയാണ് ഹൃസ്വചിത്രത്തിന്റെ കഥ മുൻപോട്ട് പോകുന്നത്. വീടുകളില്‍ പോലും സ്ത്രീകൾക്ക് സുരക്ഷതരല്ലാതാകുന്ന സമയങ്ങളിൽ സ്വവര്‍ഗ്ഗരതി സ്ത്രീസുരക്ഷയ്ക്ക് പ്രയോജനമാവുമോ എന്ന ചോദ്യമാണ് ചിത്രം സമൂഹത്തോട് ചോദിക്കുന്നത്. സ്വവര്‍ഗ്ഗരതിയെ പലപ്പോഴും സമൂഹം പരിഹാസരൂപേണെയാണ് കാണുന്നത് ആ കാഴ്ചപ്പാടിനെ തിരുത്തികൊണ്ടാണ് ഹോമോ പ്രേക്ഷകരില്‍ എത്തുന്നത്. കങ്ങഴ സ്വദേശി വിഷ്ണു ജയകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വിഷയത്തെ മികച്ച […]

ബിഗ് ബസാറില്‍ ഏറ്റവും വിലക്കുറവിന്റെ ആറുദിവസങ്ങള്‍ ; സബ്‌സേ സസ്‌തേ ദിന്‍ ജനുവരി 26 മുതല്‍ 31 വരെ

സ്വന്തം ലേഖകൻ കോട്ടയം : ഒട്ടേറെ ഇളവുകളും ഓഫറുകളുമായി, ബിഗ് ബസാറിന്റെ ഏറ്റവും വിലക്കുറവിന്റെ ആറു ദിവസങ്ങള്‍ക്ക് ജനുവരി 26-ന് തുടക്കമായി. ഷോപ്പിങ്ങിന് ഓണ്‍ലൈനില്‍ മുന്‍കൂറായി പണമടയ്ക്കുന്നവര്‍ക്ക് 20 ശതമാനത്തിലധികം കിഴിവുകളും നേടാം. 2500 രൂപ shop.bigbazaar.com -ല്‍ അടച്ചാല്‍ 3000 രൂപയ്ക്ക് ഷോപ്പിങ്ങ് നടത്താം.   ബിഗ് ബസാറിന്റെ ഏറ്റവും വിലക്കുറവുള്ള 6 ദിവസങ്ങളിലെ മെഗാ ഡീലുകള്‍, കോംബോ ഓഫറുകള്‍, ഫുഡ്, ഫാഷന്‍, ഹോം ഫര്‍ണിഷിങ്ങ്, ലഗേജ്ജ്, അടുക്കളോപകരണങ്ങള്‍, ദൈനംദിന അവശ്യ വസ്തുക്കള്‍ എന്നിവയില്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ […]

ആറ് മാസമായിട്ടും ഒരു രൂപ പോലും വാടക കൊടുത്തില്ല, പറഞ്ഞ സമയത്ത് കെട്ടിടം ഒഴിഞ്ഞതുമില്ല; കോവിഡ് സെന്റര്‍ കെട്ടിടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍; അകത്തുണ്ടായിരുന്നത് 70 രോഗികളും 25 ആരോഗ്യ പ്രവര്‍ത്തകരും

സ്വന്തം ലേഖകന്‍ തൊടുപുഴ: മാങ്ങാട്ടുകവല ബൈപാസിലുള്ള ഉത്രം റെസിഡന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സെന്റര്‍ പറഞ്ഞ സമയത്ത് അധികൃതര്‍ ഒഴിഞ്ഞുകൊടുക്കാത്തതിന്റെ പേരില്‍ പ്രധാന കവാടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍. 70 കോവിഡ് രോഗികളും 25 ആരോഗ്യപ്രവര്‍ത്തകരും ഈ സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതിന് ശേഷം ഗേറ്റിന് കുറുകെ വാഹനങ്ങളും കൊണ്ടുവന്നിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജും വൈസ് ചെയര്‍പെഴ്‌സണ്‍ ജെസി ജോണിയും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉടമസ്ഥനുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഗേറ്റ് വീണ്ടും തുറന്ന് നല്‍കി. രണഅട് […]

വീട്ടിൽ നിന്നും മുങ്ങി 22കാരൻ ഒരാഴ്ചയായി ഒളിച്ച് താമസിച്ചത് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പാലാ പൂവരണി സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ : യുവാവിനെ പൊലീസ് കണ്ടെത്തിയത് കാണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിൽ നിന്നിറങ്ങി ഒരാഴ്ചയായി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒളിച്ച് താമസിച്ച യുവാവ് പൊലീസ് പിടിയിൽ. 15കാരിയുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ച് താമസിച്ച പാലാ പൂവരണി സ്വദേശിയായ അഖിലാണ് പൊലീസ് പിടിയിലായത്. യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിതോടെ യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പൊൻകുന്നം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. അഖിലിനെ ആറു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് […]

പുതുവർഷത്തിൽ പുതു പുത്തൻ ഡിജിറ്റൽ ഡിസൈനർ ടൈലുകളുടെ വിപുലമായ ശേഖരവും 25% ഡിസ്‌കൗണ്ടും; പ്രതിസന്ധി കാലത്ത് തവണ വ്യവസ്ഥയിൽ ടൈൽസും ഗ്രാനൈറ്റും വാങ്ങാൻ സൗകര്യമൊരുക്കി എ.ആർ.കെ സെറാമിക്‌സ് &; ഗ്രാനൈറ്റ്‌സ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയത്ത് ചൂട്ടുവേലിയിൽ മംഗളം പത്രത്തിന്റെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന എ ആർ കെ ഷോപ്പിൽ ഡിജിറ്റൽ സെറാമിക്‌സ് ടൈൽസ്,വെട്രി ഫൈഡ് ടൈൽസ്, ക്ലാഡിങ്ങ് ടൈൽസ്,ബാത്ത്രൂമ് ടൈൽസ്, എക്സ്റ്റീരിയർ ടൈൽസ് എന്നിവയുടെ വിത്യസ്തമായ മോഡലുകൾ മിതമായ നിരക്കിൽ ലഭ്യമാണ്. 5 മുതൽ  25 % വരെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളുമുണ്ട്. കൂടാതെ തവണ വ്യവസ്ഥയിൽ ടൈൽസുകളും ഗ്രാനൈറ്റുകളും സ്വന്തമാക്കാനുള്ള സൗകര്യവുമുണ്ട്. ഇത് വീടുപണിയുടെ അവസാന ഘട്ടത്തിലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സഹായകമാകും ആകർഷകമായ വില കുറവും , മറ്റു ഷോപ്പുകളിൽ […]

അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ്: സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് വാഹനം ഉരുട്ടി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വർദ്ധിച്ചു വരുന്ന പെട്രോൾ ഡീസൽ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൂടിയ പ്രതിഷേധ യോഗം തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് സംസഥാന സെക്രട്ടറി ടോം കോര , ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി കെ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂപ് അബുബക്കർ, അരുൺ മാർക്കോസ്, ഗൗരി ശങ്കർ , അജീഷ് […]

സി.പി.ഐ(എം) കൊല്ലാട് മുൻ ലോക്കൽ കമ്മറ്റിയംഗം പി.കെ സുകുമാരൻ നിര്യാതനായി

കോട്ടയം : പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.കെ സുകുമാരൻ (80) നിര്യാതനായി. സി.പി.ഐ(എം)മുൻ കൊല്ലാട് ലോക്കൽ കമ്മറ്റിയംഗവും കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗവും കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ പരേതയായ ശാന്തമ്മ പി.കെ (തിരുവല്ല), മക്കൾ അനിൽ കുമാർ പി.എസ്, സുനിൽ കുമാർ പി.എസ്. മരുമക്കൾ ശ്രീരേഖ അനിൽകുമാർ (പനച്ചിക്കാട്) സുനിത സുനിൽകുമാർ(മാങ്ങാനം). സഹോദരങ്ങൾ പരേതനായ പി.കെ ജനാർദ്ദനൻ(റിട്ട.കെ.എസ്.ഇ.ബി), പരേതനായ പി.കെ ദിവാകരൻ(റിട്ട.കെ.എസ്.ഇ.ബി) പരേതനായ പി.കെ കരുണാകരൻ (റിട്ട.കെ.എസ്.ഇ.ബി) പി.കെ കൃഷ്ണൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം,കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് […]

കോട്ടയം ജില്ലയിൽ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജനുവരി 31ന് : പോളിയോ നൽകുക 1.11 ലക്ഷം കുട്ടികൾക്ക്

സ്വന്തം ലേഖകൻ കോട്ടയം : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുള്ള തയ്യാറെടുപ്പുകള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജനുവരി 31നാണ് അഞ്ചു വയസില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നത്. ജില്ലയില്‍ 1,11,071 കുട്ടികള്‍ക്ക് മരുന്നു നല്‍കുന്നതിനുള്ള ക്രമീരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ് പറഞ്ഞു. ഇതിനായി 1307 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 2614 സദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. […]

കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട ; ആർപ്പൂക്കര സ്വദേശിയായ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പ ,പുത്തൻപുരക്കൽ എബിൻ ജോസഫിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധി നഗർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ച 20 പൊതി കഞ്ചാവും കണ്ടെടുത്തു. ആർപ്പൂക്കര, മണലേപ്പള്ളി, കരിപ്പ ഭാഗങ്ങളിൽ യുവാക്കൾ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്നതായി ജില്ലാ പോലിസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് എ ബി നെ കുറിച്ച് സൂചന […]