play-sharp-fill

സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലെത്തി ; കോട്ടയത്തെ ഇന്ധനവില അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോൾ വില വർദ്ധിച്ച് 90 രൂപയിലെത്തി.പെടോളിന് 29 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് മാത്രം വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് 90 രൂപയിലെത്തി. സംസ്ഥാനത്ത് ഇത് ആദ്യമായാണ് സംസ്ഥാനത്ത് പെട്രോൾ വില 90ൽ എത്തുന്നത്. ലോകത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതോടെ ആഗോള സമ്പഗ് വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഡോളറിന് 60 രൂപയിൽ മുകളിൽ തുടരുകയാണ്. കോവിഡ് വ്യാപനം തുടങ്ങി 83 ദിവസങ്ങൾക്ക് ശേഷം ജൂൺ ആറ് മുതലാണ് രാജ്യത്ത് […]

ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തരവ് പുറത്തിറങ്ങി: ജീവനക്കാര്‍ ആഹ്ലാദത്തില്‍

സ്വന്തം ലേഖകൻ കോട്ടയം: ശമ്പളപരിഷ്കരണ ഉത്തരവ് പുറത്തിറക്കിയ ഇടതുമുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ ആനുകൂല്യങ്ങളുമായി എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം ജീവനക്കാരെയും ചേര്‍ത്തു പിടിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുകയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും […]

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]

കോട്ടയം നഗരത്തിൽ വ്യാഴാഴ്ച ജലവിതരണം മുടങ്ങും; ജലവിതരണം മുടങ്ങുന്നത് ശാസ്ത്രി റോഡിലെ അറ്റകുറ്റപണികൾക്കിടെ പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിലെ നവീകരണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് ലൈൻ തകരാറിലായതോടെ നഗരത്തിലെ ശുദ്ധജല വിതരണം വ്യാഴാഴ്ച മുടങ്ങും. കോട്ടയത്ത് ശാസ്ത്രീ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായ അറ്റകുറ്റപണികൾക്കിടെ പൈപ്പുലൈനുകൾ തകരാറിലായത് ഉച്ചയോടെയാണ്. ഇതിനാൽ എസ്.എൻ ഹോസ്റ്റൽ റോഡ്, തളിക്കോട്ട എന്നിവിടങ്ങളിലെ ജല അതോറിട്ടി ടാങ്കുകളിൽ നിന്നുള്ള ജലവിതരണമാണ് മുടങ്ങുന്നത്. നാഗമ്പടം സൗത്ത്, തിരുനക്കര, ചിറയിൽപ്പാടം, പുത്തനങ്ങാടി, താഴത്തങ്ങാടി, പഴയ സെമിനാരി എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.

അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പനച്ചിക്കാട് സ്വദേശിയ്ക്ക്; ലക്ഷപ്രഭൂവായിട്ടും വിശ്വസിക്കാനാവാതെ സമ്മാന ജേതാവ്

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം വീണ്ടും കോട്ടയത്ത്. പനച്ചിക്കാട് വിറ്റ ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ടിക്കറ്റാണ് പനച്ചിക്കാട് വിറ്റത്. 70 ലക്ഷം രൂപയാണ് ഈ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ആശാരിപ്പണിക്കാരനായ പാത്താമുട്ടം കാരയ്ക്കാട്ടുകരോട്ട് കെ.എ. ജയമോനാണ് ലോട്ടറി നറക്കെടുപ്പിൽ ഭാഗ്യം ഇപ്പോൾ ഒപ്പം നിന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഈ ടിക്കറ്റ് നറക്കെടുക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ തന്നെ ജയമോൻ ഒന്നാം സമ്മാനം ലഭിച്ചതായി അറിഞ്ഞിരുന്നു. നറക്കെടുപ്പ് കഴിഞ്ഞതിനു പിന്നാലെ […]

കാഞ്ഞിരം പാലത്തിന്റെ നിര്‍മാണത്തിൽ അഴിമതി വിജിലൻസ് അന്വേഷിക്കണം: കോൺഗ്രസ് വാർഡ് കമ്മറ്റി

സ്വന്തം ലേഖകൻ കാഞ്ഞിരം : പാലത്തിന്റെ ഒരടിയോളം താഴ്ന്നു പോയ അപ്രോച്ച് റോഡും തകർന്ന് താറുമാറായി കിടക്കുന്ന പ്രവേശന ഭാഗങ്ങളും നന്നാക്കി അപകടരഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാർപ്പ് 11,13 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം എ വേലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. റൂബി ചാക്കോ, ചെങ്ങളം രവി, സുമേഷ് കാഞ്ഞിരം,പി കെ പൊന്നപ്പൻ,എം എസ് അനിൽ, സക്കീർ ചങ്ങംപളളി, ഷൂക്കൂർ വട്ടപ്പള്ളി, എ ജെ ജോസഫ്,ബോബി മണേലൽ, പ്രോമിസ് […]

വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനവും വ്യാഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനവും ഫെബ്രുവരി 11 വ്യാഴാഴ്ച വൈകുന്നേരം 4.30നു കോട്ടയം വൈഎംസിഎയില്‍ നടക്കും. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള റീജിയന്‍ ചെയര്‍മാന്‍ ജോസ് ജി. ഉമ്മന്‍ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനവും ദേശീയ മുന്‍പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും നടത്തും. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിക്കും. പ്രഫ. രാജന്‍ ജോര്‍ജ് പണിക്കര്‍, ജോർജ് മാത്യൂ, ടി.എം. നവീന്‍ […]

കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

സ്വന്തം ലേഖകന്‍ കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ഇടത്പക്ഷ പ്രവേശനത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാന ശ്രദ്ധ നെടുകയാണ് കടുത്തുരുത്തി മണ്ഡലം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലവും കടുത്തുരുത്തി തന്നെ. പഴയ പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഇപ്പോള്‍ കടുത്തുരുത്തിയിലാണ്. മാണിയുടെ തറവാട് ഉള്‍പ്പെടുന്ന മരങ്ങാട്ട്പിള്ളിയും കടുത്തുരുത്തി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. 1957 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. പി സി തോമസ് രണ്ട് തവണ […]

വണ്ടിപഞ്ചറായി, സഹായത്തിന് തുണയില്ലാതെ നടുറോഡില്‍ കുടുംബം; രക്ഷയായത് കോട്ടയം സേഫ് കേരളാ സ്‌ക്വാഡ്

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: രാപ്പകല്‍ മഴയും മഞ്ഞും വെയിലും കൊണ്ട് നാടിന് വേണ്ടി സേവനമനുഷ്ടിക്കുന്നവരാണ്  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എന്നാല്‍ പൊതുജനത്തിന് മിക്ക അവസരങ്ങളിലും കണ്ണിലെ കരടാണ് ഇവർ. ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റമാണ് ഇതിന് കാരണം. പക്ഷേ, പഴി കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ ഉദ്യോഗസ്ഥർക്കുമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്ന നന്മകള്‍ അവരുടെ ഗ്രൂപ്പുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യാറുള്ളത്. ചുരുക്കം ചിലര്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചെയ്ത സഹായങ്ങളെ പറ്റി പൊതുജനത്തോട് തുറന്ന് പറയാറുള്ളത്. കഴിഞ്ഞ […]

ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ക്ക് ഫെബ്രുവരി പത്തിന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ ഫെബ്രുവരി പത്തിന് ആരംഭിക്കും. മേഖലാ അടിസ്ഥാനത്തില്‍ 10, 11, 12 തീയതികളിലാണ് ജാഥാ പര്യടനം. ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  […]