play-sharp-fill

കോട്ടയത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ് ; 85 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2368 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 47 പുരുഷന്‍മാരും 35 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 173 പേര്‍ രോഗമുക്തരായി. 1407 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84069 പേര്‍ കോവിഡ് ബാധിതരായി. 81810 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7238 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ […]

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്ക് കോവിഡ്; പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍ തൊടുപുഴ: എല്‍ഡിഎഫ് സ്ഥാമാര്‍ത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസീറ്റീവ് ആണോയെന്ന് സംശയം ഉണ്ടായതിനെത്തുടര്‍ന്ന് രോഗപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം വരുന്നതിന് മുന്‍പ് ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. പരിശോധനാഫലം വന്നതിന് ശേഷം പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് ആന്റണി തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ മത്സരിക്കുന്നത്. ഇന്നലെ തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുന്നാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം നഗരസഭാ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. ആന്റണിയുമായി […]

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം ഗ്രാമിന് 4170 രൂപയാണ്. ഇതോടെ സ്വർണ്ണം പവന് 33360 ആയി. രാജ്യന്തര വിപണയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യത്ത് സ്വർണ്ണവിലയിൽ ഇടിവ് ദിവസങ്ങളായി തുടരുകയാണ്. മാർച്ച് 24 ന് വില ഉയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയായിരുന്നു. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് 4170 പവന് 33360    

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കോട്ടത്ത് ഐ.ടി. ഹബ്: തിരുവഞ്ചൂര്‍

സ്വന്തം ലേഖകൻ കോട്ടയം: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കോട്ടത്ത് ഐ.ടി. ഹബ് ആരംഭിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യു.ഡി.എഫ്. കൊല്ലാട് മണ്ഡലത്തിലെ വാഹനപര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു . നമ്മുടെ നാട്ടിലെ യുവതലമുറയ്ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി പിന്‍വാതില്‍ നിയമനങ്ങള്‍ക്കാണ് ഇടുത് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. രണ്ട് മാസം മുമ്പ് നാട്ടകം ട്രാവന്‍കൂര്‍ സിമെന്റസില്‍ വന്ന രണ്ടു മന്ത്രിമാര്‍ അവിടെ വൈദ്യുതി പോസ്റ്റ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ പോസ്റ്റ് നിര്‍മാണം ആരംഭിച്ചില്ലെന്ന് […]

ഐ.എൻ.റ്റി.യു.സി അയർക്കുന്നം മണ്ഡലം കൺവൻഷൻ നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ ഇലക്ഷൻ പ്രചരണാർത്ഥം അയർക്കുന്നം മണ്ഡലം ഐ.എൻ.റ്റി.യു.സി കൺവൻഷൻ നടത്തി.ജില്ലാ സെക്രട്ടറി ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽസെക്രട്ടറി ബാബു കെ.കോര ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി നാകമറ്റം,ജെയിംസ് കുന്നപ്പള്ളി,ജോയിസ് കൊറ്റത്തിൽ,അഡ്വ.മുരളി കൃഷ്ണൻ, വിറ്റോമി ജോസഫ്, മോനി കളപ്പുരക്കൽ, സജി പനച്ചിക്കൽ,സണ്ണി കരിപ്പാക്കുറിച്ചി,ബേബി മുരിങ്ങയിൽ,ഷിനു ചെറിയാന്തറ തുടങ്ങിയവർ സംസാരിച്ചു.

തിരുവഞ്ചൂർ ആധുനിക കോട്ടയത്തിന്റെ വികസന ശിൽപ്പി: കെ.സി. ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ ആധുനിക കോട്ടയത്തിന്റെ വികസന ശിൽപ്പിയെന്ന് കെ.സി. ജോസഫ് എം.എൽ.എ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ യു.ഡി.എഫ്. കൊല്ലാട് മണ്ഡലത്തിലെ വാഹനപര്യടനം പാറയ്ക്കൽ കടവിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സുഖദുഃഖങ്ങളിൽ എന്നും ജനങ്ങളോടൊപ്പം ഒരു കുടുംബാംഗമെന്ന നിലയിലും കോട്ടയം മണ്ഡലത്തിലെ നിറസാനിധ്യമായും തിരുവഞ്ചൂർ ജനങ്ങൾക്കിടയിൽ എപ്പോഴുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേരളത്തിലെ 140 മണ്ഡലങ്ങളിൽവച്ച ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് കോട്ടയം മണ്ഡലത്തിലാണ്. അതിന് ചുക്കാൻ പിടിച്ചത് തിരുവഞ്ചൂർ […]

കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിന് വലുപ്പം കുറവ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാതി നൽകി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് കോട്ടയം നിയോജകമണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ബാലറ്റ് പേപ്പറിൽ മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തേക്കാൾ ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ അദ്ദേഹം നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് പരാതിയറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം തിരുവഞ്ചൂർ പരാതി ഇ-മെയിൽ ചെയ്തു നൽകി. ചിഹ്നത്തിലെ വലുപ്പവ്യത്യാസം […]

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംങ് യന്ത്രത്തിന്റെ കാൻഡിഡേറ്റ് സെറ്റിംഗ് തിങ്കളാഴ്ച പൂർത്തിയാകും

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗ് പുരോഗമിക്കുന്നു. ഞായറാഴ്ച ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തുടക്കം കുറിച്ച നടപടികൾ തിങ്കളാഴ്ച പൂർത്തിയാകും. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ അതേ കേന്ദ്രങ്ങളിൽ വച്ചുതന്നെയാണ് കേന്ദ്ര നിരീക്ഷകൻറെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. അതത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല. പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാന സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിംഗിലുള്ളത്. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവമുള്ള […]

അവസാനലാപ്പിൽ ഓടിക്കയറാൻ ആവേശത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി: അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കുന്നു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അവസാന ലാപ്പിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ഓടിക്കയറാൻ ആവേശോജ്വലമായ പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ മണ്ഡലത്തിലെ ഒട്ടു മിക്ക മേഖലകളിലും സ്ഥാനാർത്ഥി നേരിട്ട് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഓശാനയുടെ പുണ്യദിവസമായ ഇന്നലെ വിവിധ ആരാധനാലയങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാവിലെ പ്രാർത്ഥനയ്ക്കായി എത്തുകയായിരുന്നു. തുടർന്നു, ഇവിടെ നിന്നും അതിരമ്പുഴ പള്ളിയിൽ എത്തിയ സ്ഥാനാർത്ഥി ഇവിടെ പ്രാർത്ഥനയിൽ പങ്കു ചേർന്നു. തുടർന്നു, മാന്നാനം കത്തോലിക്കാ സമാജത്തിന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഇവിടെയെത്തിയവരോട് വോട്ട് അഭ്യർത്ഥിച്ചു. മാന്നാനം മേഖലയിലെ വിവിധ […]

കോട്ടയം ജില്ലയില്‍ 139 പേര്‍ക്ക് കോവിഡ്; നിലവില്‍ ചികിത്സയിലുള്ളത് 1495പേർ 

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 138 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോബാധിതനായി. പുതിയതായി 2357 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 32 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 122 പേര്‍ രോഗമുക്തരായി. 1495 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83984 പേര്‍ കോവിഡ് ബാധിതരായി. 81637 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7288 പേര്‍ […]