play-sharp-fill

തിരുവഞ്ചൂരിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കും: എം.എം. ഹസന്‍

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ വികസന നായകനാണെന്ന് തെളിയിച്ച തിരുവഞ്ചൂവിനെ വീണ്ടും വിശ്വാസമര്‍പ്പിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍. യു.ഡി.എഫ്. നാട്ടകം മണ്ഡലത്തിലെ വാഹനപര്യടനം മൂലവട്ടം മുത്തന്‍മാലിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോണ്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പില്‍, എസ്. രാജീവ്, സിബി ജോണ്‍, തമ്പി ചന്ദ്രന്‍, ടി.സി. അരുണ്‍, ജോണി ജോസഫ്, അനീഷ് വരമ്പിനകം, ഷീന ബിനു, പി.കെ. വൈശാഖ്, ജോബി അഗസ്റ്റിന്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനങ്ങളുടെ സര്‍വേയില്‍ […]

കോട്ടയം ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ് ; 186 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 91 പുരുഷന്‍മാരും 84 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 131 പേര്‍ രോഗമുക്തരായി. 1469 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84262 പേര്‍ കോവിഡ് ബാധിതരായി. 81941 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7507 […]

രണ്ടു മുന്നണികളും ജനങ്ങളുടെ തോളിലിരുന്ന് ചോരകുടിക്കുന്നു: മിനർവ മോഹൻ

സ്വന്തം ലേഖകൻ കോട്ടയം: കേരളം രൂപകരിച്ച ശേഷം സി.പി.എമ്മിനെയും കോൺഗ്രസിനെയും മാത്രം തോളിലെടുത്ത് വച്ചിട്ട് മലയാളിയ്ക്ക് കിട്ടിയത് എന്താണെന്നു ചിന്തിക്കണമെന്നു എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. വേതാളത്തിലെ തോളിൽ ചുമന്നതു പോലെ മലയാളികൾ രണ്ടു മുന്നണികളെയും മാറിമാറി ചുമക്കുകയാണ്. തോളിൽ ഇരുന്ന് മലയാളികളുടെ ചോരകുടിച്ച് രണ്ടു മുന്നണികളിലെ നേതാക്കളും തടിച്ച് വീർക്കുകയാണെന്നും അവർ പറഞ്ഞു. എൻ.ഡി.എ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. കേരളത്തിലെ ഒരു മേഖലയിലും സാധാരണക്കാരന് അനുഭവവേദ്യമായ വികസനം കൊണ്ടു വരാൻ ഒരു മുന്നണിയ്ക്കും സാധിച്ചിട്ടില്ല. […]

അതിരമ്പുഴയുടെ വികസനം യാഥാർത്ഥ്യമാക്കും: അഡ്വ.പ്രിൻസ് ലൂക്കോസ്: പെരുമഴയ്ക്കും തണുപ്പിക്കാനായില്ല ആവേശച്ചൂട്: അതിരമ്പുഴയിലെ സമാപന സമ്മേളനത്തിന് എത്തിയത് ആയിരങ്ങൾ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അതിരമ്പുഴയുടെ വികസനം വേർതിരിവുകൾ ഇല്ലാതെ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. അതിരമ്പുഴ മണ്ഡലത്തിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിന് വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതിരമ്പുഴയിൽ വികസനം എത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മുന്നണി കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുണ്ട്. എന്നാൽ , ഇത് യാഥാർത്ഥ്യമാക്കാൻ അവർ ഇത് വരെ ഒന്നും ചെയ്തില്ല. അതിരമ്പുഴയിൽ വികസനം എത്തിക്കുമെന്നും , ആധുനിക അതിരമ്പുഴ സൃഷ്ടിക്കാൻ യു.ഡി.എഫ് പ്രതിജ്ഞാ ബന്ധമാണെന്നും അദേഹം പറഞ്ഞു. പെരുമഴയ്ക്കും […]

അതിരമ്പുഴയിൽ ആവേശം തീർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടനം; ഇത്തവണ ഏറ്റുമാനൂർ തിരികെ പിടിക്കുമെന്നുറപ്പിച്ച് യു.ഡി.എഫ്

ഏറ്റുമാനൂർ: അതിരമ്പുഴയിലെ നാട്ടുകാർക്കും വോട്ടർമാർക്കും ഇടയിൽ ആവേശത്തിരമാല തീർത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനം. മണ്ഡലത്തിലുടനീളം വേരുകളുള്ള സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പര്യടനമാണ് സാധാരണക്കാർക്ക് ആവേശമായി മാറിയത്. ഇന്നലെ രാവിലെ അതിരമ്പുഴയിലെ ആനമലയിൽ നിന്നും ആരംഭിച്ച പ്രചാരണം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്നു അതിരമ്പുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം കടന്നു പോയത്. ഓരോ വേദിയിലും നൂറുകണക്കിന് വീട്ടമ്മാരും സാധാരണക്കാരുമാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. ചെണ്ടമേളവും വാദ്യഘോഷവും കൊടിതോരണങ്ങളും അടക്കമുള്ളവ തീർത്താണ് […]

ആചാരം സംരക്ഷിക്കാൻ പടപൊരുതാൻ കഴിയുക വീട്ടമ്മമാർക്ക്: മിനർവ മോഹൻ

സ്വന്തം ലേഖകൻ കോട്ടയം: ആചാരം സംരക്ഷിക്കാൻ വീട്ടമ്മമാർ തെരുവിലിറങ്ങിയതോടെയാണ് സംസ്ഥാനത്ത് പിണറായി സർക്കാർ പരാജയപ്പെട്ടതെന്നു എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. ശബരിമലയിലെ ആചാരങ്ങളെ തകർക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. എന്നാൽ, വീട്ടമ്മാർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ ആചാര സംരക്ഷണം എന്ന പോരാട്ടം യാഥാർത്ഥ്യമായത്. ഈ സാഹചര്യത്തിൽ പോരാട്ടത്തിനു വോട്ടുകളെ ഉപയോഗിക്കാൻ ഓരോ വീട്ടമ്മാരും തയ്യാറാകണമെന്നും അവർ പറഞ്ഞു.  

മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനെ കഴിയൂ: തിരുവഞ്ചൂർ

സ്വന്തം ലേഖകൻ കോട്ടയം: മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ എന്നും കോൺഗ്രസിനെ കഴിയൂവെന്നും വിശ്വാസം തകർക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിൽ നടത്തിയ വാഹന പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് മറുപടി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. അധികാരമേറ്റാൽ മൂന്നു മാസത്തിനുള്ളിൽ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുന്നതിന് പുതിയ നിയമം ഉണ്ടാക്കും. സീതാറം യെച്ചൂരി ഇപ്പോഴും ഉരുണ്ട് കളിക്കുകയാണ്. ബ്രിന്ദാ കാരാട്ട് അതിനേക്കാൾ കൂടുതൽ തപ്പിപറയുകയാണ്. യു.ഡി.എഫിന് ഈ വിഷയത്തിൽ തപ്പലുമില്ല തേടലുമില്ല, നല്ല […]

ഗ്രാമീണ മനസുകൾ കീഴടക്കി വികസന നായകന്റെ പര്യടനം ജനം ഒന്നടങ്കം പറഞ്ഞു ഞങ്ങളുടെ വോട്ട് തിരുവഞ്ചൂരിന്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ വാഹനപര്യടനം നടത്തിയത് യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിലായിരുന്നു. കോട്ടയം നിയോജക മണ്ഡലത്തിലെ ഗ്രാമീണ മേഖലയിലൂടെ തിരുവഞ്ചൂരിന്റെ വാഹനപര്യടനം കടന്നുവന്നപ്പോൾ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങൾ കാത്തുനിന്നിരുന്നു. കൊടും ചൂടിനെ അവഗണിച്ച് തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിക്കാൻ പലയിടത്തും കൈക്കുഞ്ഞുമായി അമ്മമാർ, ത്രിവർണ മാലയും പൂക്കളും മൂവർണഷോളും ഒക്കെയായി മുതിർന്നവരും കുട്ടികളും ആവേശച്ചൂടിൽ കാത്തുനിന്നു. ഓരോ പ്രദേശത്തെത്തുമ്പോഴും ജനം ഓടിയെത്തി തങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന തിരുവഞ്ചൂരിനെ സ്വീകരിച്ച് ആനയിച്ചു. ”ഞങ്ങൾക്ക് നല്ല വഴി തന്നു, […]

ഇടതു സർക്കാർ പ്രതിപക്ഷ എം.എൽ.എമാരെ ബോധപൂർവം അവഗണിച്ചു: കെ.സി. ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ അഞ്ചു വർഷം ഇടതുപക്ഷ സർക്കാർ കോട്ടയത്തെ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.എൽ.എമാരെ ബോധപൂർവം അവഗണിച്ചെന്ന് കെ.സി. ജോസഫ് എം.എൽ.എ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിൽ നടത്തിയ വാഹന പര്യടനത്തിന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം നിയോജകമണ്ഡലം വികസനം എന്താണെന്ന് അറിഞ്ഞത് തിരുവഞ്ചൂർ കോട്ടയത്തിന്റെ എം.എൽ.എ. ആയശേഷമാണെന്നും അതിന് തുടർച്ചയുണ്ടാകാൻ തിരുവഞ്ചൂരിനെ വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മിഥുൻ ജി. അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, യൂജിൻ […]

കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പു വരുത്തും: അഡ്വ.ടോമി കല്ലാനി

സ്വന്തം ലേഖകൻ മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ കോരുത്തോട് പഞ്ചായത്തിലെ പര്യടനം ഇന്നലെ നടന്നു. മുന്നോലി ടൗണിൽ നിന്നും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു പര്യടനം. കോരുത്തോട് പഞ്ചായത്തിലെ 13 വാർഡുകളെയും കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് യുഡിഎഫ് സാരഥി ഉറപ്പുനൽകി. കോരുത്തോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ആദ്യ പരിഗണന നൽകും. കഴിഞ്ഞ 40 വർഷമായി മണ്ഡലത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവേണ്ടതുണ്ട്. വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന ജനപ്രതിനിധി നാടിന്റെ ശാപമാണ്. വികസനത്തിന് പകരം […]