കോട്ടയം നഗരമധ്യത്തിൽ വാഹനം തടഞ്ഞു: ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞു: പണിമുടക്കുകാർ രണ്ടാം ദിവസം ഹർത്താലാക്കാൻ നോക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ പൊതുപണിമുടക്കിനെ രണ്ടാം ദിനം ഹർത്താലാക്കി മാറ്റാൻ പണിമുടക്ക് അനൂകൂലികളുടെ ശ്രമം. കോട്ടയം നഗമധ്യത്തിൽ വാഹനങ്ങൾ തടഞ്ഞ പണിമുടക്ക് അനുകൂലികൾ ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞിട്ടു. ആദ്യ ദിനം സമാധാനപരമായ ജില്ലയിൽ നടന്ന പണിമുടക്കാണ് രണ്ടാം ദിനം നേരിയ അക്രമത്തിലേയ്ക്ക് നീങ്ങുന്നതെന്നാണ് സൂചന. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഒരു സംഘം പണിമുടക്ക് അനൂകൂലികൾ നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ എത്തിയത്. കൊടികെട്ടിയ വടികളുമായി നഗരമധ്യത്തിൽ ഇറങ്ങിയ ഇവർ, പൊലീസ് നോക്കി നിൽക്കെ വാഹനങ്ങൾ തടയുകയായിരുന്നു. സ്വകാര്യ […]

ഞാൻ മരിക്കാൻ പോകുന്നുവെന്ന് ജസ്നയുടെ അവസാന മെസേജ്, അരിച്ചുപെറുക്കി ക്രൈംബ്രാഞ്ച് ;അന്വേഷണം അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്ന മരിയ ജയിംസിനെ ഒൻപതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊർജിതമായ അന്വേഷണം നടക്കുകയാണ്. ജസ്‌നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ പലവട്ടം അന്വേഷണം നടത്തിയ ലോക്കൽ പൊലീസ് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വനത്തിലുംവരെ ജസ്‌നയെ തേടി പോയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതീവ രഹസ്യമായാണ് അന്വേഷണം […]

അബുദാബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ അബുദാബി: ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ കാറും ട്രക്കും കൂട്ടിയിടിച്ച് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം പാറപ്പാടം ഷാലിമാർ മൻസിലിൽ ബഷീറിന്റെ മകൻ ഷെബീർ(31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ ഷെബീർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ്ച പകൽ ഒന്നോടെ നാട്ടിലെത്തിക്കും. കബറടക്കം ചൊവ്വാഴ്ച പകൽ 1.30ന് താഴത്തങ്ങാടി ജുംഅ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷംസി (നിസരി മൻസിൽ, ആലപ്പുഴ). മകൻ: ഇഷാൻ. ഉമ്മ: ഷാഹിദ ബഷീർ. സഹോദരങ്ങൾ: ഷെബീനാ ഫിറോസ്, സെമീർ.

ജെ.സി.ഐ ദേശീയ അവാർഡ് അനീഷ് മോഹന്

സ്വന്തം ലേഖകൻ കോട്ടയം : ജൂനിയർ ചേമ്പർ ഇൻറർനാഷ്ണൽ (ജെ.സി.ഐ) ഇൻഡ്യ 2018 വർഷത്തെ ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ (Outstanding Young Person) ദേശീയ അവാർഡ് അനീഷ് മോഹൻ കരസ്ഥമാക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ അനീഷ് കേരളത്തിലെ ജെ.സി.ഐ മേഖലയായ സോൺ 22ന് വേണ്ടി ജെ.സി.ഐ നാലുകോടിയുടെ നോമിനേഷനായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു തിരെഞ്ഞെടുക്കപ്പെട്ട വ്യത്യസ്ഥ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 9 അവാർഡ്‌ ജേതാക്കളിൽ ഏക മലയാളിയാണ് അനീഷ്. ‘വ്യക്തിഗത വികസനവും നേട്ടവും’ എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. കോട്ടയം […]

സാമ്പത്തിക സംവരണം: വൈകിപോയെങ്കിലും സ്വാഗതം ചെയ്യുന്നതായി കെ. എം. മാണി

  സ്വന്തം ലേഖകൻ കോട്ടയം:   ഭരണഘടനാ ഭേദഗതി ചെയ്തു കൊണ്ട് മുന്നാക്കകാർക്ക്  പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോൺഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ കെ.എം മാണി.  മുന്നാക്കകാരിലെ  പിന്നാക്കകാർക്ക് സംവരണം നൽകണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുമ്പേ കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നതാണ്. സർക്കാർ ജോലികളിൽ ഉൾപ്പെടെ മുന്നാക്കകാർക്ക് സംവരണം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത്  നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്ന്   കെ.എം മാണി പറഞ്ഞു.

ശബരിമലയുടെ പേരിൽ കലാപം സൃഷ്ടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണപരാജയം മറക്കാൻ ശ്രമിക്കുന്നു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയെ കലാപഭൂമിയാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭരണപരാജയം മറക്കാൻ ശ്രമിക്കുകയാണെന്നും, പ്രളയത്തിൽ തകർന്നടിഞ്ഞ കേരളീയരുടെ മുമ്പിൽ ഇരുസർക്കാരുകളും പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ശബരിമല വിഷയം രാഷ്ട്രിയ വൽക്കരിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരും,വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരും കേരളത്തെ കലാപഭൂമി ആക്കിയിരിക്കുകയാണെന്നും കേരളാ കോണ്ഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.അഭിപ്രായപ്പെട്ടു. പരിപാവനമായ ശബരിമലയുടെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കുന്നവരെ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ സമാധനകാമ്ഷികളായ പൊതു സമൂഹം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്യോഹഭരണമാണ് നടത്തുന്നതെന്നും […]

ക്രമസമാധാനനില തകർന്നെന്ന് പ്രചാരണം; ജാഗ്രതയോടെ പോലീസ്

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് വരുത്തിത്തീർക്കാൻ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന നീക്കത്തെ ജാഗ്രതയോടെ നേരിടാൻ പൊലീസിന് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്നും നിർദേശമുണ്ട്. ശബരിമല വിഷയമുയർത്തി കേരളത്തിൽ ക്രമസമാധാനനില തകർന്നെന്ന വ്യാപകപ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും റിപ്പോർട്ട് തേടിയ സാഹചര്യത്തിലാണ് അക്രമികൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനും നടപടിയെടുക്കുന്നതിൽ ചാഞ്ചാട്ടം പാടില്ലെന്നും ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകിയത്. സ്ത്രീ പ്രവേശന വിഷയത്തിൽ നടത്തിയ ഹർത്താലിന്റെ […]

പാത്താമുട്ടം സംഘർഷം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടം പള്ളി സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ കലക്ടർ പി.സുധീർ ബാബുവിന്റെ അധ്യക്ഷതയിൽ സമാധാനയോഗം ചേർന്നു. കരോൾ സംഘത്തെ ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കും. അക്രമത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും മൊഴി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സംഭവസ്ഥലത്ത് എത്തി രേഖപ്പെടുത്തുക. സംഘർഷത്തിനു ശേഷം അക്രമികൾ വ്യാജമായി ഒ. പി. ടിക്കറ്റ് തരപ്പെടുത്തിയതിലെ ഗൂഢാലോചന അന്വേഷിക്കുക. അക്രമത്തിനിരയായവർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവിടുത്തെ ഡ്യൂട്ടി ഡോക്ടർ അപമര്യാദയായി സംസാരിച്ചത് അന്വേഷിക്കുക. സംഭവസ്ഥലത്ത് സ്ഥിരമായി പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ സമാധാന ചർച്ചയിൽ […]

പാത്താമുട്ടം പള്ളി പ്രശ്നം കോൺഗ്രസ് സ്പോൺസേഡ് പ്രോഗ്രാം; വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയ്ക്കും കരോൾ സംഘത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമിച്ചെന്നും, ചില കുടുംബങ്ങൾക്ക് ഊരുവിലക്ക് എന്നും പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത് കോൺഗ്രസ് സ്പോൺസേഡ് പ്രോഗ്രാമാണ്. ഡിസംബർ 23ന് രാത്രിയിൽ മുപ്പതോളം വരുന്ന കരോൾസംഘം പാത്താമുട്ടം മുട്ടുചിറ കോളനിയിൽ എത്തിയപ്പോൾ പരിസരത്ത് ഉണ്ടായിരുന്ന കൗമാരക്കാരയവർ ഉൾപ്പെടെ മൂന്നുനാലു യുവാക്കൾ സംഘത്തോടൊപ്പം പാട്ടുപാടാൻ ശ്രമിച്ചെന്ന ആക്ഷേപം ഉന്നയിച്ച് കരോൾസംഘത്തിലെ ചിലർ ഇവരെ ആക്രമിച്ചു. കരോൾ സംഘത്തിലെ ചിലരുടെ കൈവശം കമ്പിവടിയും മറ്റു മാരകായുധങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്. […]

പാത്താമുട്ടം അക്രമണം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജയരാജ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : പാത്താമുട്ടം സെന്റ് പോൾസ് ആഗ്ലിക്കൻ പള്ളിയിൽ കഴിയുന്ന കരോൾ സംഘത്തെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ക്രിസ്തുമസ് പോലെയുള്ള സമാധാനത്തിന്റെ സന്ദേശം പകരുന്ന ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഭയന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വീട്ടിൽ പോകാൻ കഴിയാതെ നിരവധി കുടുംബങ്ങൾ പള്ളിയിൽ തന്നെ കഴിയേണ്ടിവരുന്നത് കേരളത്തിനാകെ അപമാനമാണ്. ഇക്കാര്യത്തിൽ പോലീസ് അക്രമികൾക്ക് ഒത്താശ ചെയ്യുകയാണ്. പത്താമുട്ടം വിഷയത്തിൽ പ്രതിഷേധിച്ച് ജില്ലാ […]