പ്രസ് ഉടമകള്‍ കോപ്പി സമര്‍പ്പിക്കണം

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന  നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷറുകള്‍ തുടങ്ങിയവയുടെ നാല് കോപ്പി പ്രസ് ഉടമകള്‍ ജില്ലാ കളക്ടര്‍ക്കു നല്‍കണം. അച്ചടിച്ച് മൂന്നു ദിവസത്തിനകം സ്വന്തം സാക്ഷ്യപത്രത്തിനൊപ്പം ഇവ നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു അറിയിച്ചു. 

ഹരിതകേരളത്തിലേക്കു ചുവടുവെച്ച് എം.ജി സർവകലാശാല…

സ്വന്തംലേഖകൻ കോട്ടയം : ഹരിതകേരളം മിഷന്റെ കൈത്താങ്ങിൽ സമ്പൂർണ പ്രകൃതി സൗഹൃദത്തിലേക്കു നടന്ന് അടുക്കാൻ ഒരുങ്ങി എം.ജി സർവകലാശാല. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ എം.ജി ക്യാമ്പസ്സിൽ ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വ മാലിന്യ സംസ്‌കരണം സംവിധാനം , പച്ച തുരുത്ത് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമായി എൻവയോൺമെന്റൽ സയൻസ് സ്‌പെഷ്യൽ ഓഫീസർ ഡോ.എ. പി തോമസ്, ഡോ.സൈലാസ് എന്നിവരുമായി മിഷൻ റിസോഴ്സ് പേഴ്സൺമാർ ചർച്ച നടത്തുകയും നിലവിൽ ക്യാമ്പസിനുള്ളിൽ വരുന്ന മാലിന്യത്തിന്റെ തോത് ചോദിച്ചറിയുകയും നിലവിൽ ഉള്ള മാലിന്യ സംസ്കരണ മാർഗങ്ങൾ […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് , ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ആവശ്യപ്പെട്ടു . കളക്‌ട്രേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് നിര്‍മ്മിത ബോര്‍ഡുകള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. യോഗങ്ങളും മറ്റും ചേരുമ്പോള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലെയിറ്റ്, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ ഒഴിവാക്കണം. പകരം പുനരുപയോഗ സാധ്യതയുളള വസ്തുക്കള്‍ ഉപയോഗിക്കണം. […]

എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍, കോട്ടയത്തു മാറ്റുരക്കുന്നത് 20429 വിദ്യാർത്ഥികൾ

സ്വന്തംലേഖകൻ കോട്ടയം : എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ (മാര്‍ച്ച് 13) നു തുടക്കം കുറിക്കും. കോട്ടയം ജില്ലയില്‍ നാലു വിദ്യാഭ്യാസ ജില്ലകളിലെ 256 പരീക്ഷാ കേന്ദ്രങ്ങളില്‍ 20429 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 9693 പേര്‍ ആണ്‍കുട്ടികളും 10736 പേര്‍ പെണ്‍കുട്ടികളുമാണ്.  കോട്ടയം എം.ഡി സെമിനാരി സ്‌കൂളിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികളുള്ളത്- 467 പേര്‍. ഏറ്റവും കുറവ്  തോട്ടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലാണ്- നാലു പേര്‍. കോട്ടയം -94, പാലാ-49, കാഞ്ഞിരപ്പള്ളി 71, കടുത്തുരുത്തി-42 എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം.

ആയിരങ്ങൾ തിങ്ങി നിറഞ്ഞു; തിരുനക്കര ജന സാഗരമായി: ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷന് ഗംഭീര തുടക്കം: കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: അയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷന് ഗംഭീര തുടക്കം. ഇടത് മുന്നണി നേതാക്കളും പ്രവർത്തകരും നിരന്ന വേദിയിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. ജനങ്ങൾക്ക് ഇടയിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥികളെ കണ്ടെത്തിയപ്പോൾ , ജനകീയ അടിത്തറയില്ലാത്ത കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർമ്മിക്കുകയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാരിന് ബദൽ ഉയർത്തുക എന്നതാണ് രാജ്യത്ത് ഉയരുന്ന മുദ്രാവാക്യം. ഈ ബദലിന് കേരളത്തിൽ നിന്നുള്ള കരുത്ത് വേണം. […]

അതിജീവനത്തിനായി ഒരു നാട് ഒരുമിക്കുന്നു. മണിമലയാർ സംരക്ഷണ ജനകീയ വേദിക്ക് തുടക്കമായി.

സായാഹ്ന സൂര്യനെ സാക്ഷിയാക്കി, മണിമലയാർ തീരത്ത്, നാടിൻറെ അതിജീവനത്തിനും, വരുംതലമുറയുടെ നിലനിൽപ്പിനായുള്ള ജനകീയ വേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അതിരൂക്ഷമായ മലിനീകരണത്തിൽ മരണാസന്നയായ മണിമലയാറിനെ വീണ്ടെടുക്കുവാനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ കെ രാജേഷ് മുണ്ടക്കയത്ത് മണിമലയാറ്റിൻ തീരത്ത് വിളിച്ചുചേർത്ത കൺവെൻഷനിലാണ് ജനകീയവേദി രൂപംകൊണ്ടത്. മുണ്ടക്കയത്തും,സമീപ ഗ്രാമപഞ്ചായത്തുകളിലുമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൊതുപ്രവർത്തകർ , സാമൂഹ്യ- സമുദായ- സാംസ്കാരിക സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഗ്രന്ഥശാലാ പ്രവർത്തകർ, ക്ലബ്ബുകൾ, പരിസ്ഥിതി സംഘടനാ പ്രവർത്തകർ, യുവജന -വിദ്യാർഥി മഹിളാ സംഘടനാപ്രവർത്തകർ, […]

ഈരയിൽക്കടവിലെ സ്‌നേഹത്തുരുത്ത് സാമൂഹ്യ വിരുദ്ധർ തല്ലിത്തകർത്തു: പ്രതിഷേധവുമായി ഗ്രീൻ ഫ്രട്ടേണിറ്റി പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം: നഗമധ്യത്തിൽ ഈരയിൽക്കടവിലെ സ്‌നേഹത്തുരുത്ത് കേന്ദ്രം സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. ഈരയിൽക്കടവ് പാലത്തിനു സമീപം നിലവിൽ കൃഷിയിറക്കിയ പാടശേഖരത്തിനരികിലാണ് സ്‌നേഹത്തുരുത്ത് കേന്ദ്രം. ഇതാണ് കഴിഞ്ഞ ദിവസം ഒരു സംഘം സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രീൻ ഫ്രട്ടേണിറ്റി്യുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി. പരിസ്ഥിതി കേന്ദ്രം ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രകടനത്തിൽ ഗ്രീൻ ഫ്രട്ടേണിറ്റി പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് പ്ലാക്കാർഡുകളും ബാനറുകളുമായാണ് പ്രവർത്തകർ പ്രതിഷേധക്കൂട്ടായ്മയ്ക്ക് എത്തിച്ചേർന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം […]

സ്ത്രീ ശാക്തീകരണം സ്വയം നടപ്പിലാക്കിയാൽ എല്ലാ മേഖലകളിലും സ്ത്രീയ്ക്ക് തുല്യത ആർജിക്കാൻ കഴിയും : ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ

കോട്ടയം: സാമൂഹ്യ പുരോഗതിയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ബാലൻസ് ഫോർ ബെറ്റർ എന്നത് പ്രമേയമാക്കി കുടുംബശ്രീ ജില്ലാ മിഷന്റെയും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷട്ര വനിതാ ദിനാചരണം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ ഉദ്ഘാടനം ചെയ്തു .സ്ത്രീ സമത്വം എന്ന ആശയത്തോട് അടുത്ത് നിൽക്കുന്നതാണ് സ്ത്രീ ശാക്തീകരണമെന്നും,സ്ത്രീ ശാക്തീകരണം സ്വയം നടപ്പിലാക്കിയാൽ എല്ലാ മേഖലകളിലും സ്ത്രീയ്ക്ക് തുല്യത ആർജിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ നയിക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് സമൂഹത്തെയും രാജ്യത്തെയും നയിക്കാൻ കഴിയുമെന്നും […]

കോട്ടയം നഗരമധ്യത്തിൽ ടാറിൽ കുടുങ്ങിയ നായ്ക്കുട്ടിയ്ക്ക് രണ്ട് പെൺകുട്ടികൾ രക്ഷകരായി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ടാറിൽ കുടുങ്ങിയ നായ്ക്കുട്ടിയ്ക്ക് രണ്ട് പെൺകുട്ടികൾ രക്ഷകരായി. ഫ്രണ്ട്സ് ഓഫ് അനിമൽസിന്റെ സന്നദ്ധ പ്രവർത്തകരും സിഎംഎസ് കോളജ് വിദ്യാർത്ഥികളുമായ കാതറീൻ , സൂര്യ എന്നിവരാണ് നായ്ക്കുട്ടിയെ രക്ഷപെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം പ്രസ് ക്ലബ് മന്ദിരത്തിന്റെ മുന്നിലായിരുന്നു സംഭവങ്ങൾ. പ്രസ് ക്ലബിന് മുന്നിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓഫിസിന് മുന്നിൽ ടാർ വീപ്പ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. ഷീജ അനിൽ ചുമതലയേറ്റു ..

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. ഷീജ അനിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ചുമതലയേറ്റു. നിലവിൽ കോട്ടയം നഗരസഭ കൗൺസിലറാണ് ഷീജ അനിൽ.