പൊതു സ്ഥലത്ത്മാലിന്യം നിക്ഷേപിക്കുന്നവര്‍ കുടുങ്ങും

സ്വന്തംലേഖകൻ കോട്ടയം : പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി കര്‍ശനമാ ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  മാലിന്യ നീക്കം സംബന്ധിച്ച് നിലവിലുളള നിയമങ്ങളും കോടതി നിര്‍ദ്ദേശങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ജനജീവിതത്തിന് ഹാനികരമാകുംവിധം മാലിന്യം കൈകാര്യം ചെയ്യരുതെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്.  ജില്ലയിലെ ജലാശയങ്ങളും റോഡുകളുടെ വശങ്ങളും മാലിന്യ  നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും. ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കും.  ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് […]

കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം ഏപ്രില്‍ 29 മുതല്‍ 

സ്വന്തംലേഖകൻ കോട്ടയം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം -അശ്വമേധം കോട്ടയം ജില്ലയില്‍ ഏപ്രില്‍ 29 മുതല്‍  മെയ് 12 വരെ  നടക്കും. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാത്തവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുവേണ്ടിയാണ് പരിപാടി നടത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.  ജേക്കബ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഷ്ഠരോഗത്തെക്കുറിച്ച് മലയാളി സമൂഹത്തില്‍ നിലനിന്നിരുന്ന മിഥ്യാ ധാരണകളെ അകറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകവുമായും ഇതേ പേരിലുള്ള സിനിമയുമായും ബന്ധപ്പെടുത്തിയാണ്  പരിപാടിക്ക് ഈ പേര് […]

നാഗമ്പടം പാലം പൊളിക്കൽ: ആദ്യ ശ്രമം പാളി; രണ്ടാം ശ്രമം തുടരുന്നു : പാലം പൊളിക്കുന്നത് കാണാൻ തടിച്ച് കൂടിയത് പതിനായിരങ്ങൾ; ഗതാഗതനിയന്ത്രണത്തിൽ വലഞ്ഞത് നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലം ബോംബ് വച്ച് ശാസ്ത്രീയമായ രീതിയിൽ തകർക്കാനുള്ള ആദ്യ ശ്രമം പാളി. ശനിയാഴ്ച രാവിലെ 11 നും പന്ത്രണ്ടിനും ഇടയിൽ പാലം പൊളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആദ്യ ശ്രമം പാളുകയായിരുന്നു. പാലം ബോംബ് വച്ച് തകർക്കുമെന്ന വാർത്ത കേട്ട് പതിനായിരങ്ങളാണ് രാവിലെ മുതൽ തന്നെ നാഗമ്പത്തും പരിസരപ്രദേശത്തുമായി തടിച്ച് കൂടിയത്. രാവിലെ മുതൽ എത്തിയ ആളുകളെ കൊ്ണ്ട് നാഗമ്പടവും പരിസര പ്രദേശവും നിറഞ്ഞു കവിഞ്ഞിരുന്നു. രാവിലെ 11 മണി മുതൽ തന്നെ നഗരത്തിൽ ഗതാഗതവും നിയന്ത്രിച്ചു. എം.സി റോഡിലൂടെ […]

പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വലിയ പെരുന്നാളും ശതോത്തര സുവർണ്ണ ജൂബിലി സമാപനവും

സ്വന്തം ലേഖകൻ പാക്കിൽ: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വലിയപെരുന്നാൾ ഏപ്രിൽ 28, 29 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ആഘോഷിക്കും ഞായർ രാവിലെ 8 മണിക്ക് ഫാദർ ഷൈജു ജോസ് വിശുദ്ധ കുർബ്ബാന അർപ്പിക്കും വൈകുന്നേരം 6 മണിക്ക് പള്ളിയിൽ നിന്നും ആരംഭിക്കുന്ന റാസ പാക്കിൽ കവല, മറിയപ്പള്ളി, മുളങ്കുഴ, ചെട്ടിക്കുന്ന് വഴി പള്ളിയിൽ എത്തിച്ചേർന്നതിനു ശേഷം സൂത്താറാ പ്രാർത്ഥനയ്ക്ക് ശേഷം സെമിത്തേരിയിൽ പൊതുവായ ധൂപപ്രാർത്ഥന നടത്തും തുടർന്ന് മാർഗ്ഗം കളിയും കരിമരുന്ന് കലാവിരുന്നും നടക്കും തിങ്കളാഴ്ച രാവിലെ 8.30 ന് മാത്യൂസ് […]

നാഗമ്പടം പാലത്തിന് ആയുസ് ഇനി മണിക്കൂറുകൾ മാത്രം: ചെറിയ സ്‌ഫോടനത്തിൽ പാലം ഇല്ലാതെയാകും; നഗരത്തിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾക്ക് നെഹ്‌റുസ്റ്റേഡിയത്തിൽ നിന്ന് പാലം പൊളിക്കുന്നത് കാണാം

സ്വന്തം ലേഖകൻ കോട്ടയം: ആറരപതിറ്റാണ്ട കാലം കോട്ടയം നഗരത്തിന്റെ മുഖമുദ്രയായിരുന്ന നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് ഇനി ആയുസ് മണിക്കൂറുകൾ മാത്രം. രാവിലെ ഒൻപതരയോടെ ആരംഭിക്കുന്ന പൊളിക്കൽ ജോലികൾ ഒൻപത് മണിക്കൂർ എടുത്താണ് പൂർത്തിയാക്കുന്നത്. രാവിലെ 9.30 ന് ആരംഭിച്ച ജോലികൾ വൈകീട്ട് 6.30 ന് തീരും. 11 നും പന്ത്രണ്ടിനും ഇടയിൽ നടക്കുന്ന സ്‌ഫോടനത്തോടെ പാലം ഓർമ്മയിൽ മാത്രമായി അവശേഷിക്കും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരുപാലം നിയന്ത്രിത സ്ഫോടനത്തിലൂടെ മാറ്റുന്നത്. അപകടരഹിതമായി വളരെ വേഗം പൊളിച്ചുനീക്കാമെന്നതാണ് നിയന്ത്രിത സ്ഫോടനത്തിന്റെ പ്രത്യേകത. പാലത്തിൽ വിവിധ ഭാഗങ്ങളിൽ കുഴികൾ […]

കെ ജി മാരാർ അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബിജെപി യുടെ ആദ്യകാല പ്രവർത്തകനും കേരള രാഷ്ട്രത്തിലെ സൗമ്യനുമായിരുന്ന കെ.ജി മാരാർരുടെ 25-)0 അനുസ്മരണം ബി.ജെപി ജില്ലാ ഓഫീസിൽ നടന്നു. രാഷ്ട്രീയ പ്രവർത്തനത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നെന്നും ഇതര രാഷ്ട്രീയ പാർട്ടിക്കാരുടെ മുൻപിൽ പാർട്ടിയെ ആദ്യകാലങ്ങളിൽ വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച് വ്യക്തികൂടിയായിരുന്ന് മാരാർജിയെന്ന് സംസ്ഥാന സമിതി അംഗവും, മാരാർജിയുടെ സഹപ്രവർത്തകനുമായിരുന്ന പി.കെ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.മാരാർജിയുടെ വിയോഗം ഇന്നും പാർട്ടിയ്ക്ക് തീർത്താതീരാത്ത നഷ്ടമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കോട്ടയം നിയോജക […]

അറവുശാലക്ക് പൂട്ട് വീണു, ഈ​സ്റ്റ​റി​ന് ഇ​റ​ച്ചി വാങ്ങാൻ‍ കോട്ടയംകാർ കുറച്ചു വിയർക്കും

സ്വന്തംലേഖകൻ കോ​ട്ട​യം : വർഷങ്ങളുടെ പഴക്കമുള്ള കോട്ടയം ന​ഗ​ര​സ​ഭയുടെ അ​റ​വു​ശാ​ല പൂ​ട്ടി​യ​തു ഈ​സ്റ്റ​റി​ന് പണിയാകും. കാലപ്പഴക്കം കാരണം നഗരസഭ അടച്ചുപൂട്ടിയ അറവുശാലയെ ആശ്രയിച്ചിരുന്നത് നിരവധി ആളുകളായിരുന്നു. ഏ​പ്രി​ല്‍ ഒന്നിനാണ് അ​റ​വ് ശാ​ല പൂ​ട്ടി​യ​​ത്, ഇതോടെ ഇവിടുത്തെ അമ്പതോളം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈസ്റ്ററിന്റെ തിരക്കുള്ള സമയമായതിനാൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് താ​ല്‍​ക്കാ​ലി​ക അറവുശാലക്കുള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മ​ട്ട​ണ്‍ ആ​ന്‍​ഡ് ബീ​ഫ് സ്റ്റാ​ള്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി തോ​മ​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. […]

നഗരത്തിനു നാണക്കേടായി നഗരസഭയുടെ ഷീടോയ്ലറ്റുകൾ

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം നഗരത്തിൽ വന്നുപോകുന്ന സ്ത്രീകൾക്കായി നഗരസഭാ നിർമ്മിച്ച ഷീടോയ്‍ലെറ്റുകൾ വഴിപാടാകുന്നു. ലക്ഷങ്ങൾ ചിലവഴിച്ചു ടോയ്‌ലെറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുത്തിട്ടില്ല. വിവിധ സ്ഥലങ്ങളിൽ നിന്നും കോട്ടയത്ത് ദിവസേന എത്തുന്ന ആയിരകണക്കിന് സ്ത്രീകൾ ടോയ്ലറ്റും മറ്റു സൗകര്യങ്ങളുമില്ലാതെ ബുദ്ധിമുട്ടുകയാണ്. 25 ലക്ഷം രൂപ ചിലവഴിച്ചു തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനം ,നാഗമ്പടം തുടങ്ങിയ സ്ഥലങ്ങളിലായി മൂന്ന്‌ ടോയ്‌ലെറ്റുകളാണ് നഗരസഭ നിർമ്മിച്ച് നൽകിയത്. ഡ്രസിങ് റൂം ഉൾപ്പടെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പൂർത്തീകരിച്ച ടോയ്ലറ്റ് വെള്ളവും വൈദ്യുതി […]

ഏറ്റുമാനൂർ തവളക്കുഴിയിൽ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: കാർ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ടോറസ് ഡ്രൈവറുടെ പ്രഷർ കുറഞ്ഞത് അപകട കാരണം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും , ടോറസ് ലോറിയും റോഡിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയുടെയും കാറിന്റെയും ഇന്ധനം റോഡിൽ പടർന്നു. അപകടം ഒഴിവാക്കാൻ കോട്ടയത്ത് നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് കഴുകി വൃത്തിയാക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ എറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് […]

വോട്ടിംഗ് യന്ത്രങ്ങള്‍ക്കുളള ബാലറ്റുകള്‍ എത്തി

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സജ്ജീകരിക്കുന്നതിനുളള ബാലറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും കളക്‌ട്രേറ്റില്‍ എത്തിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസില്‍ അച്ചടിച്ച ബാലറ്റുകള്‍ സീല്‍ ചെയ്ത   വാഹനത്തില്‍ പോലീസ് സംരക്ഷണത്തിലാണ്  കളക്‌ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിലെത്തിച്ചത്. ജില്ലയിലെ 1564 ബൂത്തുകളിലേക്കുള്ള 30300 ബാലറ്റുകളടങ്ങിയ ആറു പെട്ടികള്‍ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, സബ് കളക്ടര്‍ ഈഷ പ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പാലാ നിയമസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ  […]