മുൻ കോട്ടയം ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡി.വൈ.എസ്.പിയുടെ മരണം കൊലപാതകമെന്ന് സൂചന ; അയൽവാസിയും ഒരു ബന്ധുവും സംശയത്തിന്റെ നിഴലിൽ, ഒരു വർഷം കഴിഞ്ഞിട്ടും തുടങ്ങിയടത്തു തന്നെ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡിവെഎസ്പിയായിരുന്ന നീറിക്കാട്ട് പുത്തേട്ട് രഘുവരൻ നായരുടെ മരണം കൊലപാതകമെന്ന് സൂചന. അയൽവാസിയും ബന്ധുവും സംശയത്തിന്റെ നിഴലിൽ.അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ രഘുവരൻ നായർ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പോലീസിന് ക്യാര്യമായി ഒന്നും ചെയ്യാൻ പോലീസിന് കഴിയുന്നില്ല. സഹോദരനും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിന് അർധരാത്രിയോടെ കാരിത്താസ് ആശുപത്രിയിൽ വച്ചായിരുന്നു രഘുവരൻ നായരുടെ മരണം. അന്ന് വെകുന്നേരം ഒരു മരണവീട്ടിൽ […]

കോട്ടയത്ത് വിതരണത്തിനായി പലവ്യഞ്ജന കിറ്റുകള്‍ തയ്യാര്‍; ജില്ലയില്‍ നാളെ മുതല്‍ സൗജന്യ കിറ്റുകള്‍ ലഭിക്കുക 1.64 ലക്ഷം പേര്‍ക്ക് ; കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ കിറ്റുകള്‍ വീട്ടിലെത്തിച്ച് നല്‍കും

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനാ വിഭാഗത്തിനായുള്ള (പിങ്ക് റേഷന്‍ കാര്‍ഡ്) സൗജന്യ റേഷന്‍ കിറ്റുകള്‍ വിതരണത്തിനായി തയ്യാര്‍. കോട്ടയം ജില്ലയില്‍ 1.64 ലക്ഷംസൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും. തിങ്കളാഴ്ച മുതല്‍ കിറ്റുകളുടെ വിരണത്തിന് തുടക്കമാകും. ആയിരംരൂപ വില വരുന്ന 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര ( ഒരു കിലോ), തേയില ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റര്‍), […]

കർഷകരക്ഷക്കായി സഹകരണമേഖലയുടെ ഇടപെടൽ വേണം കേരളാ കോൺഗ്രസ്സ് (എം) ഓൺലൈൻ നേതൃയോഗം

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് മഹാവ്യാധി തകർത്ത് തരിപ്പണമാക്കിയ കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകാൻ കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ ഗൗരവപൂർവ്വമായ ഇടപെടൽ വേണമെന്ന് കേരള കോൺഗ്രസ്സ് (എം) ഓൺലൈൻ വീഡിയോ കോൺഫറൻസ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ പാർട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരും, എം.പിമാരും, എം.എൽ.എമാരും, മുൻ എം.എൽഎമാരും പങ്കെടുത്തു. കാർഷിക ഉൽപ്പന്നങ്ങൾ സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണം. കേരളബാങ്കിന് 826 ശാഖകളും 70447 കോടി നിക്ഷേപവും 1643 സഹകരണബാങ്കുകൾക്കായി ഏകദേശം മൂവായിരത്തിൽപ്പരം […]

ആശങ്ക വർദ്ധിക്കുന്നു..! കൊല്ലത്തും കോട്ടയത്തും രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ കാലാവധിയ്ക്ക് ശേഷം

സ്വന്തം ലേഖകൻ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകളിൽ രണ്ടെണ്ണം നിരീക്ഷണകാലാവധിയായ 28 ദിവസങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതോടൊപ്പം കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ 36 ദിവസം മുൻപ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഏഴ് വയസ്സുകാരിയുടേയും പരിശോധനാഫലവും പോസിറ്റീവ് ആയത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. അതേസമയം നിരീക്ഷണകാലാവധി കഴിഞ്ഞ ശേഷം കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം […]

കൊറോണാക്കാലത്തു പോലും സി.പി.എം. കപട രാഷ്ട്രീയം കളിക്കുന്നു: പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

സ്വന്തം ലേഖകൻ കുഴിമറ്റം : പനച്ചിക്കാട്ടേ കൊറോണാ രോഗിയെപ്പറ്റിയും ജനപ്രതിനിധികളെപ്പറ്റിയും സി.പി.എം കള്ള പ്രചരണം നടത്തുകയാണ്.ഇത് സി.പി.എം ന്റെ രാഷ്ട്രീയ പാപ്പരത്തമാണ് സൂചിപ്പിക്കുന്നത്. കൊറോണാ രോഗിയുടെ റൂട്ട് മാപ്പ് മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. കോൺഗ്രസ്‌ പഞ്ചായത്ത് മെംബറുടെ സത്യവാങ്മൂലം ഉപയോഗിച്ചാണ് പനച്ചിക്കാട് പഞ്ചായത്തിലെ കൊറോണാ രോഗി തിരുവനന്തപുരത്തു നിന്നും എത്തിയത് എന്നത് താഴെപ്പറയുന്ന കാരണങ്ങളാൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കള്ളമാണ് എന്ന് പൊതുജന സമക്ഷം അറിയിക്കുന്നു. 1) രോഗി എത്തിയിരിക്കുന്നത് ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പാണ്. ലോക് ഡൗണിന് മുൻപ് സത്യവാങ്മൂലം പോലും ഇല്ലായിരുന്നു. […]

കൊറോണയെച്ചൊല്ലി പനച്ചിക്കാട് രാഷ്ട്രീയ പോര് : കൊറോണ ഹോട്ട്സ്പോട്ടിൽ കോൺഗ്രസിൻ്റ രാഷ്ട്രീയ പാപ്പരത്തമെന്ന ആരോപണവുമായി സിപിഎം: ജില്ലാ കളകടർക്ക് പരാതി നൽകി

സ്വന്തം ലേഖകൻ പനച്ചിക്കാട് : കൊറോണ സ്ഥിതീകരിച്ചതിനെ തുടർന്ന് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസും യു ഡി എഫും മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപിച്ച് സി പി എം രംഗത്ത്. പതിനാറാം വാർഡിൽ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ ലംഘിച്ച് കോട്ടയം എംപി തോമസ് ചാഴിക്കാടന്റെയും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ അമ്പതോളം ആളുകളെ കൂട്ടി മാസ്ക് വിതരണം നടത്തിയതിനെതിരെയാണ് സി പി എം രംഗത്ത് എത്തിയത്. കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ വീട്ടിൽ നിന്ന് 50 മീറ്റർ അടുത്ത് വച്ച് 60 വയസിനു […]

കോട്ടയത്ത് ഏപ്രിൽ 27 മുതൽ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ; വനിതകൾ, ആവശ്യസേവനങ്ങൾ നൽകുന്നവർ എന്നീ വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല ; ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയാതിനാൽ കോട്ടയത്ത് ഏപ്രിൽ 27 മുതൽ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം. വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ജില്ലയിൽ ഒറ്റഇരട്ട അക്ക നമ്പർ ക്രമീകരണം കർശനമായി നടാപ്പാക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. എന്നാൽ ഞായറാഴ്ച്ച ഈ നിയന്ത്രണം […]

ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ; സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 14 ദിവസത്തേക്ക് ഐസോലേഷനിൽ തുടരണം

സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശം നൽകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവർക്ക് ഈരാറ്റുപേട്ടയിൽ തന്നെ ഐസോലേഷൻ ഏർപ്പാടാക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തിയതിനെ തുടർന്നാണ് പാലാ ജനറൽ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്. ഇവർക്കായി ആദ്യം ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ ഐസോലേഷൻ വാർഡ് ക്രമീകരിക്കാനായിരുന്നു നഗരാസഭാ അധികൃതർ തീരുമാനിച്ചത്. രോഗ ബാധിതനുമായി അടുത്ത് ഇടപഴകിയെങ്കിലും നിലവിൽ ഇവരുടെ സാമ്പിൾ ശേഖരണം നടത്തിയിട്ടില്ല. നാളെയാവും ഇവരുടെ ശ്രവ സാമ്പിൾ എടുക്കുകയെന്നും നഗരസഭാ […]

ജില്ലയിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ ; കൊറോണ ഹോട്ട് സ്‌പോട്ടുകളിലും കോട്ടയം മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും കിറ്റുകൾ വീട്ടിലെത്തിച്ച് നൽകും : കാർഡ് നമ്പർ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മുൻഗണനാ വിഭാഗത്തിന്(പിങ്ക് റേഷൻ കാർഡ്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഏപ്രിൽ 27ന് ആരംഭിക്കും. റേഷൻ ഗുണഭോക്താക്കളുടെ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. കിറ്റ് വിതരണക്രമം ചുവടെ. ( ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷൻ കാർഡുകളുടെ അവസാനത്തെ അക്കം ബ്രാക്കറ്റിൽ ) ഏപ്രിൽ 27 – (0) ഏപ്രിൽ 28 – (1) ഏപ്രിൽ 29 – (2) ഏപ്രിൽ 30 – (3) മെയ് […]

കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് വീണ്ടും തെളിയിച്ച് കോട്ടയം: കൊറോണക്കാലത്ത് സേവാഭാരതി വഴി ആട്ടയും കടലയും വിതരണം ചെയ്ത് ലവ് ബീ ട്രാവൽസ് ഉടമ മാതൃകയായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്നു തെളിയിക്കുന്ന ഒരു പറ്റം മനുഷ്യർ കോട്ടയത്തും..! കൊറോണക്കാലത്ത് തങ്ങളാൽ ആവുന്നതെല്ലാം നൽകി, ദുരിതം നേരിടുന്ന മനുഷ്യർക്ക് സഹായമാകുകയാണ് നന്മയുള്ള ഈ ലോകം. ഇതിന് മാതൃക കാട്ടുകയാണ് പള്ളിക്കത്തോട്ട് ലവ് ബീ ട്രാവൽസ് ഉടമ രാജേഷും കുടുംബവും. പള്ളിക്കത്തോട് കുറുംകുടി ഭാഗത്തെ 110 ഓളം കുടുംബങ്ങൾക്ക് ആട്ടയും കടലയും വിതരണം ചെയ്താണ് രാജേഷും കുടുംബവും രംഗത്ത് എത്തിയിരിക്കുന്നത്. വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങൾ സേവാഭാരതി പ്രവർത്തകർക്ക് കൈമാറി. തുടർന്ന് ഇവ ഈ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു. […]