video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (19/02 /2025 )  കിടങ്ങൂർ, തൃക്കൊടിത്താനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (19/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാദുവ, മാന്താടി, ചക്കുപുര, കമ്പനി കടവ്, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ബുധനാഴ്ച (19-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി ,കുളത്തിങ്കൽ,ചാമപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 19/2/2025 ന് രാവിലെ എട്ടു മുപ്പത് […]

സിനിമയിൽ അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ കങ്ങഴ സ്വദേശിയ്ക്ക് 136 വർഷം കഠിനതടവും പിഴയും ; ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ റെജി എം.കെ (52) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ശിക്ഷിച്ചത്. ജഡ്ജ് റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 മെയ്‌ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. […]

പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് വായ്‌പ തരപ്പെടുത്തിയെന്ന് പരാതി: വാഗമൺ സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരേ ഇടുക്കി കാളിയാർ പോലീസ് കേസെടുത്തു: തട്ടിയെടുത്തത് 10 ലക്ഷം .

തൊടുപുഴ :എറണാകുളത്തുള്ള സംസ്ഥാന പൊലീസ് ഹൗ സിങ് സഹകരണസംഘത്തിൽ നിന്നു പൊലീസ് ഉദ്യോഗസ്‌ഥ വ്യാജരേഖ ചമച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തതിന് കാളിയാർ പൊലീസ് കേസെടുത്തു. വാഗമൺ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണു പരാതി. കരിമണൽ ‌സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പിട്ടാണു പണം കൈപ്പ റ്റിയതെന്ന് പരാതിയിൽ പറയുന്നു. വായ്‌പ കുടിശികയായ പോലീസുകാരനു റിക്കവറി നോട്ടിസ് ലഭിച്ചു. ഇതോടെയാണു തട്ടിപ്പു പുറത്തായൽ. താൻ ജാമ്യക്കടലാസിൽ ഒപ്പിട്ടിട്ടില്ലെന്ന് ഇദ്ദേഹം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. പൊലീസുകാരിയും പരാതി ക്കാരനായ പൊലീസുകാരനും കരിങ്കുന്നം ‌സ്റ്റേഷനിൽ നേര […]

ജിഎം വിളകൾക്കെതിരെ ലോക്സഭയിൽ നിലപാട് സ്വീകരിക്കും: ഫ്രാൻ‌സിസ് ജോർജ് എംപി:കേരള ജൈവ കർഷക സമിതി നേതൃത്വം കൊടുക്കുന്ന ‘ജി എം വിളകൾക്കെതിരെ കേരളം ‘കാമ്പയിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എംപിക്ക് നിവേദനം നൽകി.

കോട്ടയം: ജനിതകമാറ്റം വരുത്തിയ വിളകളുയർത്തുന്ന കാർഷിക പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ ലോക്‌സഭയിൽ നിലപാടെടുക്കുമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി. ജൈവസുരക്ഷ നിയമത്തിനു വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേരള ജൈവ കർഷക സമിതി നേതൃത്വം കൊടുക്കുന്ന ‘ജി എം വിളകൾക്കെതിരെ കേരളം ‘ കാമ്പയിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഎം വിളകൾക്കെതിരെ കേരളം’ജില്ലാ കാമ്പയിൻ കമ്മറ്റി ചെയർമാൻ ഇ.എസ് ജോർജ് വൈദ്യർ, കൺവീനർ അഡ്വ കെ.കെ വിജയൻ, എൻ.കെ. രാജു, ക്ലീറ്റസ് ജോർജ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്

സാധാരണക്കാരിയായ എനിക്ക് ഇത് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇത്രയും പവർഫുള്ളായ സൈബര്‍ സെല്ലിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല? തന്റെ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെ നടിയും അവതാരകയുമായ പാര്‍വതി ആർ കൃഷ്ണ.

കൊച്ചി: തന്റെ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങള്‍ കട്ട് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെ ആവശ്യപ്പെട്ട് നടിയും അവതാരകയുമായ പാര്‍വതി ആർ കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമപരമായി മുന്നോട്ടു നീങ്ങിയ പാർവതി പേജ് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാർവതി. ”ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഞാന്‍ പ്രതികരിച്ചു എന്നു മാത്രം. എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ ഒരു നടി ഇതൊക്കെ നേരിടേണ്ടി വരില്ലേ എന്നാണ് […]

ഡ്രോൺ ഉപയോഗിച്ചുള്ള വിത: നെൽ കർഷകർക്ക് നേട്ടം ഒരു ഏക്കറിൽ 10 ക്വിന്റൽ: ചെലവും കുറവ്: കോട്ടയം തിരുവാർപ്പ് കൃഷിഭവൻ പരിധിയിലുള്ള ചെങ്ങളം പുതുക്കാട്ടമ്പത് പാടശേഖരത്തിലെ പരീക്ഷണം വിജയം

തിരുവാർപ്പ്: തീരുവാർപ്പ് കൃഷിഭവൻ പരിധിയിലുള്ള ചെങ്ങളം പുതുക്കാട്ടമ്പത് പാടശേഖരത്തില വിളവെടുപ്പ് പൂർത്തിയായപ്പാേൾ കർഷകർക്ക് ലഭിച്ചത് മികച്ച വിളവിനാെപ്പം പുത്തൻ അറിവുകളും. 50 ഏക്കറുകളുള്ള പുതുക്കാട്ടമ്പത് (കീറ്റു പാടം) പാടശേഖരത്തിൽ ഇക്കുറി പുഞ്ചകൃഷിക്ക് വിത്ത് വിതച്ചത് ഡ്രാേൺ ഉപയോഗിച്ചും പരമ്പരാഗത രീതിയിൽ തൊഴിലാളികളെക്കാെണ്ടുമായിരുന്നു. വിളവെവെടുപ്പ് നടത്തിയപ്പോൾ ഡ്രാേൺ ഉപയോഗിച്ച കർഷകർക്ക് കുറഞ്ഞ ചിലവിൽ കുടുതൽ വിളവ് ലഭിച്ചു. ഒരേക്കറിൽ 10 ക്വിന്റൽ നെല്ലിന്റെ വ്യത്യാസമാണ് കണ്ടത്. ഒക്ടോബറിൽ പാടശേഖര കൺവീനർ അബ്ദുൽ ജലീൽ തന്റെ 10 ഏക്കറിൽ അഞ്ച് ഏക്കർ ഡ്രാേൺ ഉപയോഗിച്ചും ബാക്കി സാധാരണ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (18/02/2025)

  ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (18/02/2025)   1st Prize-Rs :75,00,000/- SL 678890 (IRINJALAKKUDA)   Cons Prize-Rs :8,000/- SA 678890 SB 678890 SC 678890 SD 678890 SE 678890 SF 678890 SG 678890 SH 678890 SJ 678890 SK 678890 SM 678890   2nd Prize-Rs :10,00,000/- SE 270124 (VADAKARA)   3rd Prize-Rs :5,000/- 0518 1466 2041 2481 […]

കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി പരാതി: ദോഷങ്ങള്‍ ഉണ്ടെന്നും വീട്ടില്‍ ദുരിതങ്ങള്‍ ഉണ്ടെന്നും ഭയപ്പെടുത്തി പണം തട്ടുന്നതായി ക്ഷേത്രോപദേശക സമിതി ആരോപിച്ചു: ദേവസ്വം ബോർഡ് നടപടിയെടുത്തില്ലെങ്കിൽ വിശ്വാസികൾ മേൽശാന്തിയെ തടയാനാണ് തീരുമാനം.

തിരുവനന്തപുരം: തിരുവനന്തപുരത്ത്, കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി പരാതി. ക്ഷേത്രോപദേശക സമിതി ഈ വിഷയത്തില്‍ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി. മേല്‍ശാന്തിയെ മാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു വരികയാണെങ്കിലും നടപടിയില്ലെന്നും ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ ആരോപിച്ചു. രണ്ടുദിവസത്തിനകം ദേവസ്വം ബോര്‍ഡും പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍, മേല്‍ശാന്തിയെ തടയാനും ക്ഷേത്രം തുറക്കുന്നത് അനുവദിക്കാതിരിക്കാനുമാണ് സമിതി തീരുമാനം. പരാതിയില്‍ പറയുന്നത്: കഴിഞ്ഞ കുറച്ചുമാസങ്ങളായി പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെയും, ക്ഷേത്ര […]

അനുകരണീയ പ്രവർത്തനങ്ങൾ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ആദരം: സംഘടിപ്പിച്ചത് കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി : സമ്മേളനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

കോട്ടയം;  തൊഴിൽ മേഖല യിൽ അനുകരണീയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കാനായി കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിനു കെ.ഭാസ്കർ അധ്യക്ഷത വഹിച്ചു. ലീഗൽ സെൽ എസ്ഐ എം. എസ്.ഗോപകുമാർ, കുമരകം സ്റ്റേഷനിലെ ഐപിഎസ്എച്ച്ഒ കെ.ഷിജി, സിപിഒമാരായ എ.സി. മനീഷ്, അരുൺ പ്രകാശ്, ട്രാഫിക് സ്റ്റേഷനിലെ സിപിഒ പി.എസ്. : ശശികുമാർ എന്നിവരെ ആദരിച്ചു. നാർകോട്ടിക് സെൽ ഡിവൈ എസ്‌പി എ.ജെ.തോമസ്, പൊലീസ് അസോസിയേഷൻ സെക്രട്ടറി […]

പാതിവില തട്ടിപ്പ് കേസ്; കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 13 കേസുകൾ; ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 221 ആയി

കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ മൊത്തം 221 കേസുകൾ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച 13 കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ നാലു കേസുകൾ വീതവും, ഈരാറ്റുപേട്ട 3എരുമേലി സ്റ്റേഷനിൽ 2 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.