Spread the love

കോട്ടയം: കാരിത്താസ് ആശുപത്രി കവാടത്തിന് മുന്നിൽ ശമ്പള വർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു.
സമരത്തിന്റെ ഭാഗമായി നഴ്സുമാർ ശവപ്പെട്ടിയിൽ കിടന്നും പ്രതിഷേധിച്ചു.

video
play-sharp-fill

ഓപ്പറേഷൻ തിയേറ്റർ ഇൻചാർജ് അൻസുവാണ് ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചത്.. സമരവുമായി ബന്ധപ്പെട്ട് കോടതിയുടെ തീരുമാനം അനുസരിച്ചാകും മുന്നോട്ടുള്ള നടപടികൾ എന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാരിത്താസ് 1ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. എന്നാൽ ഇതുവരെ ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സമരത്തിലുള്ള നഴ്സുമാർ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനം പൂർത്തിയാക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ജോലിയിൽ പ്രവേശിച്ച ശേഷം ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളമാണെന്നും, പലരെയും വർഷംതോറും പുതുക്കുന്ന കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നും നഴ്സുമാർ പറയുന്നു.

വായ്പ തിരിച്ചടവ്, വാടക, കുടുംബച്ചെലവ് എന്നിവയ്ക്ക് നിലവിലെ ശമ്പളം പോരെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നഴ്സുമാരുടെ സമരം തുടരുന്നതിനാൽ ആശുപത്രിയുടെ സാധാരണ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും നേതാക്കളും സമരത്തിലിരിക്കുന്ന നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ദേശീയ നേതൃത്വമാണ് സമരം ആഹ്വാനം ചെയ്തത്.