play-sharp-fill

അനധികൃത മണ്ണെടുപ്പിനെപ്പറ്റി പരാതി നൽകാനെത്തിയ വിവരാവകാശ പ്രവർത്തകനെ നഗരസഭ ഓഫിസിനുള്ളിലിട്ട് കരാറുകാർ തല്ലിച്ചതച്ചു: ക്രൂരമർദനമേറ്റ് രക്തമൊലിപ്പിച്ചു നിന്നിട്ടും നഗരസഭ ജീവനക്കാർ തിരിഞ്ഞു നോക്കിയില്ല

എ.കെ ശ്രീകുമാർ കോട്ടയം: മണ്ണെടുപ്പിനെപ്പറ്റി പരാതി നൽകാൻ എത്തിയ വിവരാവകാശ പ്രവർത്തകന് നഗരസഭ ഓഫിസിനുള്ളിൽ കരാറുകാരുടെ ക്രൂര മർദനം. അടിയേറ്റ് ചോരയൊലിപ്പിച്ച് നിന്നിട്ടും നഗരസഭയിലെ ജീവനക്കാർ ആരും തന്നെ വിവരാവകാശപ്രവർത്തകനെ രക്ഷിക്കാനോ, ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല. രണ്ടു മണിക്കൂറിനു ശേഷം മാധ്യമ പ്രവർത്തകർ വിളിച്ചപ്പോൾ മാത്രമാണ് തിരുവനന്തപുരത്തായിരുന്ന നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ സോന പോലും വിവരം അറിയുന്നത്.നഗരസഭാ ഓഫീസിൽ നടന്ന അക്രമം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുന്നതിലടക്കം ജീവനക്കാർ ഗുരുതരമായ വീഴ്ച വരുത്തി. മർദ്ദനത്തിനിടെ മഹേഷിന്റെ മൊബൈൽ ഫോണും അക്രമികൾ ബലമായി പിടിച്ചു വാങ്ങി.’ വിവരാവകാശ പ്രവർത്തകൻ […]

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ; ഷാപ്പിലിരുന്നു മദ്യപിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്

  സ്വന്തം ലേഖകൻ ചങ്ങനാശേരി: കടമാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ . പ്രശോഭ് (35) ആണ് ബുധനാഴ്ച ഉച്ചയോടെ ചങ്ങനാശേരി തണ്ടക്കുളം ഷാപ്പിൽ നിന്നും തൃക്കൊടിത്താനം പൊലീസിന്റെ പിടിയിലായത്. ക്രിത്യം ചെയ്തു കഴിഞ്ഞ് ഇയാൾ തന്റെ ഇത്തിനാത്തുള്ള വീട്ടിൽ പോയി ഭക്ഷണം കഴിച്ചുതിനു ശേഷം ഷാപ്പിലെത്തി മദ്യപിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തൃക്കൊടിത്താനം സി.ഐ ഷാജു വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി പുളിനാട്ട് […]

പത്ത് ദിവസം മുൻപ് ഷെയർചാറ്റ് വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; ചാറ്റിംഗ് ലിസ്റ്റിൽ പ്രായപൂർത്തിയാകാത്ത 46 പെൺകുട്ടികൾ ; സൈബർ സൈക്കോ വാഹിദ് കുടുങ്ങിയതിങ്ങനെ

സ്വന്തം ലേഖകൻ തളിപ്പറമ്പ് : ഷെയർചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ് (22) തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. അശ്ലീല സിനിമാ രംഗങ്ങൾ നിരന്തരമായി ഇയാൾ പെൺകുട്ടികൾക്ക് അയച്ചുകൊടുത്തിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ 20നാണ് പരാതിക്ക് കാരണമായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ കൊളത്തൂരിലെ വിജനമായ റബർതോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിച്ചത്. ഷെയർചാറ്റ് വഴി പത്ത് ദിവസം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. വിദ്യാർത്ഥിനി സ്‌കൂളിൽ പോകാൻ ബസ് കാത്തുനിൽക്കവെ […]

ഇറ്റലിയിൽ വീട് വേണോ എങ്കിൽ 80 രൂപ മതി; ബിസാക്ക നഗരത്തിൽ നിന്നും ഒരു ഓഫർ

  സ്വന്തം ലേഖകൻ ഇറ്റലിയിൽ പ്രകൃതി സൗന്ദര്യത്താൽ മനോഹരമായ കംപാനിയ മേഖലയിലെ ബിസാക്ക നഗരത്തിൽ നിന്നും ഒരു ഓഫർ വെറും 80 രൂപ ചിലവാക്കിയാൽ ഒരു വീട് വാങ്ങാം. ഇവിടത്തെ നഗര ഭരണകൂടമാണ് ഒരു വീടിന് ഇങ്ങനെ വിലയിട്ടിരിക്കുന്നത്! 80 രൂപ എന്നാൽ ഒരു യൂറോ ആണ്. ഒരു യൂറോയ്ക്ക് വീട് നൽകുന്നതിനും ഒരു കാരണമുണ്ട്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി ഇവിടെയുള്ള ജനങ്ങൾ മറ്റു പട്ടണങ്ങളിലേക്ക് കുടിയേറിയതോടെ തെരുവോരങ്ങളിലെ ചേരികൾ പോലെയുള്ള ഈ വീടുകൾ അനാഥമായതാണ്. ഇവിടെ ഒരു സ്ട്രീറ്റിൽമാത്രം ഒഴിഞ്ഞുകിടക്കുന്നത് 90 […]

കൂടത്തായി കൊലപാതകം സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ

  സ്വന്തം ലേഖകൻ കൊച്ചി: കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ.ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന കൂടത്തായി സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ സാക്ഷിയായ മുഹമ്മദ് എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

ഭഗവാൻ ശ്രീരാമനും അയ്യപ്പനും മികച്ച സംഘാടകരായിരുന്നു : കെ.പി ശശികല

സ്വന്തം ലേഖകൻ പുനലൂർ : ഭഗവാൻ ശ്രീരാമനും അയ്യപ്പനും ഏറ്റവും മികച്ച സംഘാടകരായിരുന്നെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. താമരപ്പള്ളി ദുർഗാദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പക്ഷികളെയും മൃഗങ്ങളെയും അണ്ണാറക്കണ്ണനെയും ഉൾക്കൊള്ളിച്ച് രാമസേതു നിർമാണം നടത്തിയതിലൂടെ ശ്രീരാമനും വിവിധ കളരികളിൽ അഭ്യസിച്ച് എല്ലാവരെയും ഒപ്പം കൂട്ടിയ അയ്യപ്പസ്വാമിയും സംഘാടകശേഷി തെളിയിച്ചിട്ടുണ്ടെന്നും ആ സഹകരണവും സംഘടനയുമാണ് ഇന്ന് നമുക്ക് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. പരസ്പര സബകരണത്തിന്റെ കുറവ് പരിഹരിക്കാൻ ജാതി, മത, രാഷ്ട്രീയ പദവി മറന്ന് ഒന്നിക്കേണ്ട കാലം അതിക്രമിച്ചതായും […]

ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യത ; സൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഡി.ജി.പി നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം. ഇതോടെ ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ […]

മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

  സ്വന്തം ലേഖകൻ മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 208.43 പോയന്റ് നഷ്ടത്തിൽ 41,115,38ലും നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 12,106.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1399 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ തുടങ്ങിയ ഓഹരികളായിരുന്നു പ്രധാനമായും നഷ്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, നെസ് ലെ, […]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു

  സ്വന്തം ലേഖകൻ കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. നേരത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 1988ൽ അഹമ്മദാബാദ് സർക്കിളിൽ പ്രൊബേഷനറി ഓഫീസർ ആയാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്.   കിട്ടാക്കടം, വായ്പാ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ നിപുണനായ അദ്ദേഹം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 3 പതിറ്റാണ്ട് സേവനത്തിനിടയിൽ ന്യൂയോർക്ക് ശാഖയിൽ വൈസ് പ്രസിഡന്റ്-& ഹെഡ്, ഇൻഡോർ വാണിജ്യ ശാഖയിൽ ഡിജിഎം, മുംബൈ കോർപ്പറേറ്റ് അക്കൗണ്ട് ഗ്രൂപ്പിൽ ജിഎം & […]

മരട് ഫ്‌ളാറ്റ് അഴിമതി: സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിക്ക് കുരുക്കി മുറുക്കി അന്വേഷണ സംഘം

  സ്വന്തം ലേഖകൻ കൊച്ചി : മരട് ഫ്‌ളാറ്റ് അഴിമതിയിൽ സിപിഐഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിക്കെതിരെ് കുരുക്കി മുറുക്കി അന്വേഷണ സംഘം. ദേവസിയ്ക്ക് എതിരായ തെളിവുകൾ നിരത്തി ഒന്നര മാസം മുൻപ് ക്രൈംബ്രാഞ്ച് നൽകിയ കത്ത് സർക്കാർ നിയമോപദേശത്തിനായി വിട്ടു. ദേവസിക്കെതിരെ മുൻ പഞ്ചായത്ത് മെമ്പർമാർ മജിസ്‌ട്രേറ്റിന് കത്ത് നൽകി. മരട് മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ കെഎ ദേവസിക്കെതിരെ അഴിമതി നിരോധന വകുപ്പുകളും പൊലീസ് ആക്ടും ചേർത്ത് കേസ് എടുത്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നാണ് ക്രൈംബ്രാഞ്ച് […]