play-sharp-fill

ജനുവരി 23, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :DOLLITLE – 11.00am, പ്രതി പൂവൻകോഴി – 2.00PM, 5.45Pm.  അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ)9.15  pm, ദർബാർ 10.30 PM 1.450 PM , 5.30 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 […]

താൻ പോടോ; കാക്കിയിട്ട് എസ്.എഫ്.ഐക്കാരുടെ മെക്കിട്ട് കയറുന്നോ..? പാലായിൽ എസ് ഐയെ പരസ്യമായി അപമാനിച്ച് എസ് എഫ് ഐ നേതാവ്; കൊച്ചിയിൽ നടുറോഡിൽ പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടകൾ: വൈറലായ വീഡിയോകൾക്ക് പിന്നിൽ

സ്വന്തം ലേഖകൻ കോട്ടയം: വിദ്യാർത്ഥി സംഘർഷം നടക്കുന്നതറിഞ്ഞ് കോളജ് ക്യാമ്പസിലേക്ക് എത്തിയ എസ് ഐയെ തടഞ്ഞ് അസഭ്യം പറഞ്ഞ് എസ് എഫ് ഐ നേതാവിന്റെ ഗുണ്ടായിസം. മുണ്ടും മടക്കിക്കുത്തി , അച്ഛന്റെ പ്രായമുള്ള എസ് ഐയെ പിടിച്ച് തളളിയ എസ് എഫ് ഐ യുടെ നേതാവ് വിദ്യാർത്ഥികളെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തുന്നുമുണ്ട്. പാലാ പോളിടെക്നിക് കോളജിൽ വിദ്യാർത്ഥി സംഘർഷം തടയാൻ എത്തിയ പൊലീസുകാർക്ക് നേരെയാണ് കുട്ടി നേതാവിന്റെ ഗുണ്ടായിസം. വീഡിയോ ഇങ്ങനെ – കോളജിനുളളിൽ വിദ്യാർത്ഥി സംഘർഷം നടക്കുന്നത് അറിഞ്ഞാണ് പാലാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള […]

കോട്ടയം നഗരസഭയിൽ കരാറുകാർക്ക് ഇടിമുറി: സാധാരണക്കാർ വരാന്തയിൽ വെയിലേറ്റിരിക്കുമ്പോൾ കരാറുകാർക്ക് ഉല്ലസിക്കാൻ ഒരു മുറി: ഇടത് – വലത് തണലിൽ അഴിഞ്ഞാടി കരാർ മാഫിയ സംഘം; കരാറുകാരൻ വിവരാവകാശ പ്രവർത്തകനെ മർദിക്കുന്ന വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരസഭയിൽ ഗുണ്ടായിസത്തിനും മദ്യപാനത്തിനും ഒരു ഇടി മുറി..! ഇടത് – വലത് പക്ഷത്തിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവരായ കരാറുകാർക്ക് വേണ്ടിയാണ് നഗരസഭയിൽ ഇടിമുറി ഉള്ളത്. മുൻപ് നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഇടപെട്ട് ഇടിമുറി പൂട്ടിച്ചെങ്കിലും , രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവരായ കരാറുകാരുടെ ഇടപെടലിൽ മുറി താനേ തുറന്നു. ബുധനാഴ്ച ഗുണ്ടാ കരാറുകാർ സംഘം ചേർന്ന് വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനെ മർദ്ദിച്ച് അവശനാക്കിയതോടെയാണ് നഗരസഭ ഓഫിസിലെ ഇടിമുറി വീണ്ടും ചർച്ചയിൽ എത്തിയത്. കോട്ടയം നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും […]

അതിരമ്പുഴ നാൽപ്പാത്തിമലയിലെ വീട്ടിൽ കഞ്ചാവ് മാഫിയ ആക്രമണം: ഗാനമേളയ്ക്കിടയിൽ നിന്ന് പ്രതിയെ പൊക്കി പൊലീസ്; ഗുണ്ടാസംഘാംഗം അറസ്റ്റിൽ

ക്രൈം ഡെസ്ക് കോട്ടയം: അതിരമ്പുഴ നാൽപ്പാത്തിമലയിൽ കഞ്ചാവ് മാഫിയ വീട് കയറി ആക്രമണം നടത്തിയ സംഭവത്തിൽ ഗുണ്ടാ സംഘാംഗമായ യുവാവ് പിടിയിൽ. പ്രദേശത്താകെ ഭീതി പടർത്തിയ കഞ്ചാവ് – ഗുണ്ടാ മാഫിയ സംഘത്തിലെ അംഗമായ യുവാവിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. അതിരമ്പുഴ നാൽപ്പാത്തിമല പെരുമ്പറമ്പിൽ ജോർജിന്റെ മകൻ ജോബിസ് ജോർജി (20) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ നാൽപ്പാത്തി മലയിൽ വൻ കഞ്ചാവ് മാഫിയ സംഘം തമ്പടിച്ച് ലഹരിമരുന്ന് കച്ചവടം […]

മോഷണക്കേസിലെ പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും: ശിക്ഷിക്കപ്പെട്ടത് അന്തർ സംസ്ഥാന മോഷണ സംഘം

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് നോർത്ത് പേലീസ് സ്റ്റേഷനിലാണ് 2018 ൽ ഭവനഭേദനത്തിനായി വന്ന രമേഷ് എന്ന ഉടുമ്പ് രമേഷും സംഘവും പിടിയിലായത്. ഒറ്റപ്പാലം ദേശമംഗലം സ്വദേശി തൻസീർ എന്ന ഷൻഫീർ, പാലക്കാട് മൂത്താൻ തറ സ്വദേശി സുരേഷ് ,വടക്കന്തറ ശെൽവി നഗർ കൃഷ്ണപ്രസാദ്, എന്നിവരെ ആണ് പാലക്കാട് അഡീഷണൽ സെഷൻസ് നമ്പർ മൂന്ന് കോടതി മജിസ്ട്രേറ്റ് പി.കെ മോഹൻദാസ്‌ അവർകൾ ആണ് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചത്.സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രമേഷ് കോടതിയിൽ ഹാജരായി.   […]

മരുന്നിന്റെ കവറിൽ പിൻ ചെയ്ത് ഹാൻസ്: നഗരമധ്യത്തിലെ തട്ടുകടക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നു നൽകുന്ന കവറിൽ ഹാൻസും നിരോധിത പുകയില ഉത്പന്നങ്ങളും ഇട്ട് പിൻ ചെയ്ത് വിൽപ്പന നടത്തിയിരുന്ന പെട്ടിക്കടയുടമ പിടിയിൽ. തിരുനക്കര സെൻട്രൽ ജംഗ്ഷനിൽ പെട്ടിക്കട നടത്തിയിരുന്ന ഇല്ലിക്കൽ നാലുകണ്ടത്തിൽ കൊച്ചുമുഹമ്മദിനെ (71) യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പിടികൂടിയത്. 300 പാക്കറ്റ് ഹാൻസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിൽ വൻ തോതിൽ ഹാൻസ് അടക്കമുള്ള നിരോധിത പുകയില സാധനങ്ങൾ വിൽപ്പന നടക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് […]

ക്രിസ്മസ് ദിനത്തിൽ അയ്മനത്തെ ഗുണ്ടാ ആക്രമണം: വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിയാൻ മോഷ്ടിച്ച പണവും മൊബൈൽ ഫോണുമായി

സ്വന്തം ലേഖകൻ കോട്ടയം: ക്രിസ്മസ് ദിനത്തിൽ അയ്മനത്ത് ഡിവൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട്് അടിച്ചു തകർക്കുകയും ചെയ്ത ഗുണ്ടാസംഘത്തലവൻ വിനീത് സഞ്ജയന്റെ കൂട്ടാളികളായ രണ്ടു പേർ പിടിയിൽ. അയ്മനം പരിപ്പ് വല്യാട് ചൂരത്തറ വീട്ടിൽ ഷിജിയുടെ മകൻ അഖിൽ (19), നീണ്ടൂർ കൈപ്പുഴ ശാസ്താങ്കൽ അംബികാ ഭവനിൽ പൊന്നപ്പന്റെ മകൻ ശ്യാം മോൻ (പുട്ടാലു – 31) എന്നിവരെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അയ്മനം ചൂരക്കാവ് പതിമറ്റം […]

ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ: പിടിയിലായത് ചിങ്ങവനത്ത്

ക്രൈം ഡെസ്‌ക് കോട്ടയം: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചിങ്ങവനത്ത് യുവാവ് പിടിയിലായി. നാട്ടകം പതിനഞ്ചിൽപ്പടി തകടിയിൽ വീട്ടിൽ വിഷ്ണു മഹേന്ദ്രനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നു പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന രണ്ടായിരം പാക്കറ്റ് ഹാൻസും, ഒരു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടിമത ഭാഗത്തെ കടകളിൽ നിന്നും നേരത്തെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പ്രദേശത്ത് ഹാൻസും നിരോധിത പുകയില ഉത്പന്നങ്ങളും […]

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കെണി: കുറവിലങ്ങാട് സർവേയർമാർ കുടുങ്ങി; ആവശ്യപ്പെട്ടത് രണ്ടായിരം രൂപ വീതം കൈക്കൂലി

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷങ്ങൾ ശമ്പളം ലഭിച്ചാലും കള്ളന്മാരായ ഉദ്യോഗസ്ഥർക്ക് തൃപ്തിയാകുന്നില്ല. രണ്ടായിരം രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ട സർവേയർമാർ രണ്ടു പേർ വിജിലൻസിന്റെ കെണിയിൽ കുടുങ്ങി. വിജിലൻസ് ട്രാപ്പ് തയ്യാറാക്കി കുടുക്കിയത്  മീനച്ചിൽ താലൂക്കിലെ സർവ്വേയറെയും ,ഹെഡ് സർവ്വേയറേയുമായിരുന്നു.  കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. മീനച്ചിൽ താലൂക്ക് സർവ്വേയർ നെയ്യാറ്റിൻകര താഴനിന്ന ജോയി ഭവൻ ജോയിക്കുട്ടൻ (51) ഹെഡ് സർവ്വേയർ കൊല്ലം പന്തവിളികം വണ്ടയിൽ പുത്തൽ വീട്ടിൽ എസ് സജീവ് ( 45 […]

സൗദിയിലെ മലയാളി നഴ്‌സ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ

സ്വന്തം ലേഖകൻ കോട്ടയം: സൗദിയിലെ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയിലാണ്  രോഗം സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍. മലയാളി നഴ്‌സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപിട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. വൈറസ്  പടരുന്നത് ഭയന്ന് […]