Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നഗരമധ്യത്തിൽ വയസ്‌കരയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു അപകടം. വയസ്‌കര കേരള കോൺഗ്രസ് ഓഫിസിനു സമീപത്തെ റോഡിലായിരുന്നു അപകടം. വയസ്‌കര ഭാഗത്തു നിന്നും എത്തിയ കാറിൽ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്ക് യാത്രക്കാരനെ അഗ്നിരക്ഷാ സേനയെത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.