Spread the love

ഇടുക്കി: ദേവികുളത്തെ തോല്‍വിക്ക് പിന്നില്‍ സിപിഎം എന്ന ആരോപണവുമായി സിപിഐ. സിപിഎം നേതാക്കളില്‍ ചിലർ ബിജെ പി സ്ഥാനാർഥിക്കായി പ്രവർത്തിച്ചുവെന്നും പരാജയ കാരണം സിപിഐക്ക് മേല്‍ അടിച്ചേല്‍പ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും സിപിഐ മൂന്നാർ മണ്ഡലം കമ്മറ്റി ആരോപിച്ചു .

video
play-sharp-fill

എസ്.രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കള്‍ ഇടത് സ്ഥാനാർഥിക്ക് എതിരായി പ്രവർത്തിച്ചു.

പ്രചാരണത്തിന്‍റെ ഒരു ഘട്ടത്തില്‍ എ. രാജ ജയിക്കുമെന്ന സാഹചര്യം ഉയർന്നപ്പോള്‍ എസ്. രാജേന്ദ്രൻ പലരെയും വിളിച്ച്‌ കോണ്‍ഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചെന്നും സിപിഐ മണ്ഡലം കമ്മറ്റി ആരോപിച്ചു. നിലവില്‍ പരാജയ കാരണം സിപിഐക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം നടക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിലെ പ്രതിസന്ധികളാണ് യഥാർഥ കാരണം. ഇത് സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തുമെന്നാണ് പ്രതീക്ഷ എന്നും എ.ഡി ചന്ദ്രപാല്‍ പറഞ്ഞു.