play-sharp-fill

അടുത്ത ഈസ്റ്ററിന് ‘ബീഫ് വേണോ, ഉള്ളിക്കറി വേണോ?; ബി.ജെ.പി ക്കെതിരെ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണവുമായി സൈബർ സഖാക്കൾ

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണവുമായി സി.പി.എം സൈബർസേന. ബീഫ് ആണ് പ്രചാരണ ആയുധമാക്കിയിരിക്കുന്നത്. അടുത്ത ഈസ്റ്ററിന് ബീഫ് വേണോ കോളിഫ്‌ളവര്‍ വേണോ’ എന്ന പോസ്റ്ററും, ഉയെന്റപ്പാ എന്ന ഫേസ് ബുക്ക് പേജിന്റെ ‘ഉള്ളി ഇട്ട ബീഫ് കറി വേണോ, ഉള്ളി ഇട്ട ബീഫ് കറി മതിയോ?തീരുമാനിക്കാന്‍ 23 വരെ സമയമുണ്ട് ‘എന്ന പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ബീഫിനെതിരെയുള്ള ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നിലപാടുകളും ഗോരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളുമാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ക്ക് പിന്നിലെ പ്രചാരണത്തിന് പിന്നിലുള്ളത്. […]

ലീഡ് ഒരു ലക്ഷമെന്ന് ഉറപ്പിച്ച് ചാഴികാടൻ: ജനകീയ അടിത്തറയിൽ വിശ്വസിച്ച് വി.എൻ വാസവൻ: അട്ടിമറി പ്രതീക്ഷയിൽ പി.സി തോമസ്; കോട്ടയത്തെ കോട്ടപിടിക്കുന്നതാര്

എ.കെ ശ്രീകുമാർ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേയ്ക്ക് മുന്നണികൾ കുതിച്ച് കയറുമ്പോൾ കോട്ടയത്ത് വിജയ പ്രതീക്ഷയിൽ മൂന്ന് സ്ഥാനാർത്ഥികളും. ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ച് വികസന തുടർച്ചയ്ക്കാണ് തോമസ് ചാഴികാടൻ വോട്ട് തേടുന്നത്. ജനകീയ അടിത്തറയും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളും വോട്ടായി മാറുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. മോദി സർക്കാരിന്റെ വികസനത്തിന് വോട്ട് തേടുന്ന എൻ ഡി എ, ശബരിമലയും പി.സി തോമസ് കേന്ദ്ര മന്ത്രിയാകും എന്ന പ്രചാരണവും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്. പ്രചാരണം ഇഞ്ചോടിഞ്ച് കോട്ടയത്ത് മൂന്നു മുന്നണികളും […]

അമിത് ഷാ ഇന്ന് കേരളത്തില്‍

സ്വന്തംലേഖകൻ പത്തനംതിട്ട : ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. പത്തനംതിട്ടയില്‍ റോഡ് ഷോ പങ്കെടുത്ത ശേഷം ആലപ്പുഴയിലെ പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനു വേണ്ടിയാണ് അമിത് ഷാ പ്രചാരണത്തിനെത്തുന്നത്. 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറിലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറില്‍ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ എത്തും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും. ആലപ്പുഴയില്‍ പുന്നപ്ര കപ്പക്കട […]

മൂന്നാംഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കും

സ്വന്തംലേഖകൻ കോട്ടയം : മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കും. കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചരണം ആണ് നാളെ കൊട്ടിക്കലാശിക്കുക. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നാളെ പ്രചരണം അവസാനിക്കുന്നത്. അതിനിടെ ശേഷിച്ച മണിയ്ക്കൂറുകളിൽ സാധ്യമായ അവസാന വോട്ടും നേടാനുറച്ച് ബി.ജെ.പി യും പ്രതിപ ക്ഷ പാർട്ടികളും പ്രചരണം ശക്തമാക്കി. ദക്ഷിണേന്ത്യയിൽ നിന്ന് കേരളവും കർണ്ണാടകവും ആണ് മൂന്നാം ഘട്ടത്തിൽ ബൂത്തിലെത്തുന്നത്. കേരളത്തിലെ 20 ഉം കർണ്ണാടകത്തിലെ 14 […]

പ്രാർത്ഥനകളോടെ തോമസ് ചാഴികാടൻ: മണ്ഡല പര്യടനം അവസാനിപ്പിച്ച് സ്ഥാനാർത്ഥി വീടുകളിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: പ്രാർത്ഥനകളോടെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ദുഖവെള്ളി ദിനത്തിൽ പള്ളികളിലെത്തി. മണ്ഡല പര്യടനം അവസാനിപ്പിച്ച സാഹചര്യത്തിൽ ഇന്നലെ പള്ളികളിൽ പ്രാർത്ഥനയ്ക്കും, വീടുകളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കാനുമാണ് തോമസ് ചാഴികാടൻ സമയം ചിലവഴിച്ചത്. മണ്ഡലപര്യടനത്തിനിടെ വിട്ടു പോയ സ്ഥലങ്ങളിൽ കൃ്ത്യമായി എത്താനാണ് തോമസ് ചാഴികാടൻ ശ്രമിച്ചത്. യുഡിഎഫ് പ്രവർത്തകരുടെ നിർദേശാനുസരണമാണ് ചാഴികാടൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി വീടുകൾ കയറി പ്രചാരണം നടത്തിയത്. ഇന്നലെ രാവിലെ ഇടവക പള്ളിയിൽ പള്ളിയിൽ എത്തി പ്രാർത്ഥനകളിൽ പങ്കെടുത്ത ശേഷമാണ് സ്ഥാനാർത്ഥി വീടുകളിലേയ്ക്ക് പ്രചാരണത്തിനായി എത്തിയത്. […]

അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: ദുഖവെള്ളി ദിനം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിഎൻ വാസവൻ ,ദുഖവെള്ളിയാഴ്ച പ്രചരണ മൊഴിവാക്കിയാണ് സ്ഥാനാർത്ഥി മാങ്ങാനത്തെ അഗതിമന്ദിരത്തിലെത്തിയത് , ,ജീവകാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യായ സ്ഥാനാർത്ഥിയെ കുറിച്ച് ധാരാളം കേട്ടിരിക്കുന്നതായി അന്തേവാസികൾ ,നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം പങ്ക് വെയ്ക്കാനും അവർ മറന്നില്ല ,എല്ലാവരോടും കുശലം പറഞ്ഞ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ സ്ഥാനാർത്ഥി ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി അന്തേവാസികൾക്കൊപ്പം ആഹാരം കഴിച്ച ശേഷമാണ് മടങ്ങിയത് ,സ്ഥാനാർത്ഥിക്ക് അനുഗ്രഹവും തങ്ങളുടെ പ്രാർത്ഥനകളും ഒപ്പമുണ്ടാവുമെന്നും നല്ല മനുഷ്യ സ്നേഹിയുടെ വിജയം […]

‘എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ’ : സുരേഷ് ഗോപി

സ്വന്തംലേഖകൻ കോട്ടയം : പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളാണ് തന്റെ ശക്തിയെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തനിക്ക് വേണ്ടി വോട്ടഭ്യർത്ഥന നടത്തുന്ന ഭാര്യ രാധികയുടെ ഫോട്ടോ സഹിതമാണ് ഫെയ്‌സ്ബുക്കിൽ സുരേഷ് ഗോപിയുടെ കുറിപ്പ്. തെരഞ്ഞെടുപ്പിന്റെ ചൂടൻ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ.. എന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിയ്ക്ക് വോട്ടഭ്യർത്ഥിച്ച് ഭാര്യ രാധികയും മക്കളും സജീവമായി രംഗത്തിറങ്ങിറങ്ങിയിരുന്നു. സിനിമാ രംഗത്തെ സഹപ്രവർത്തകരും സുരേഷ് ഗോപിക്ക് വേണ്ടി കഴിഞ്ഞ ദിവസം വോട്ടഭ്യർത്ഥനയുമായി എത്തിയിരുന്നു. ബിജു മേനോൻ, പ്രിയ വാര്യർ, […]

രാഹുലിനു പിന്നാലെ സരിത അമേഠിയിലെത്തി: എറണാകുളത്തും വയനാട്ടിലും നഷ്ടമായ അവസരം അമേഠിയിൽ മുതലാക്കാൻ സരിതയുടെ പോരാട്ടം; കോൺഗ്രസിനെ വിടാതെ പിൻതുടർന്ന് സോളാർ നായിക

സ്വന്തം ലേഖകൻ അമേഠി: സോളാർക്കേസിലെ വിവാദ നായിക സരിത എസ്.നായർ കോൺഗ്രസിനെ വിടാതെ പിൻതുടരുന്നു. വയനാട്ടിലും, എറണാകുളത്തും പത്രിക തള്ളിയതിനു പിന്നാലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ഒരുങ്ങുകയാണ് സോളാർ നായിക സരിത എസ്.നായർ. സോളാർ വിവാദങ്ങളിൽ പെട്ട് വലയുന്ന കാലത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത രാഹുൽ ഗാന്ധിക്ക് പരാതി നൽകിയിരുന്നു. എന്നാൽ തന്റെ പരാതി ഗൗരവമായി എടുത്ത് പ്രശ്നത്തിൽ ഇടപെട്ടില്ല എന്നാണ് സരിതയുടെ പരിഭവം. കോൺഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താൻ മത്സരിക്കുന്നതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. സോളാർ […]

ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സ്വന്തംലേഖകൻ കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വി ശിവൻകുട്ടിയടെ പരാതിയിലാണ് നടപടി. 153, 153 A എന്നീ വകുപ്പുകളാണ് ചുമത്തിയത്. മതസ്പർധ വളർത്തി വർഗീയ ചേരിതിരിവിനിടയാക്കി എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ. ആറ്റിങ്ങൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണ് ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വർഗീയ പരാമർശം നടത്തിയത്.ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു […]

വോട്ടെടുപ്പ് , 82 ബൂത്തുകളില്‍നിന്ന് തത്സമയ സംപ്രേക്ഷണം 

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ 82 പോളിംഗ് ബൂത്തുകളിലെ  വോട്ടെടുപ്പ്  തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഐ.ടി മിഷന്റെ സഹകരണത്തോടെ ഈ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു അറിയിച്ചു. ക്രിട്ടിക്കല്‍, വള്‍നറബിള്‍, സെന്‍സിറ്റീവ് വിഭാഗങ്ങളിലെ പോളിംഗ്  ബൂത്തുകളുടെ  പട്ടികയില്‍ നിന്നാണ് വെബ് കാസറ്റിംഗ് നടത്തുന്നതിനുള്ള ബൂത്തുകളെ തിരഞ്ഞെടുത്തത്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഈ ബൂത്തുകളില്‍  ക്രമസമാധാന   പ്രശ്‌നങ്ങള്‍ ഉണ്ടായത് കണക്കിലെടുത്താണിത്. വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്ന പോളിംഗ് കേന്ദ്രങ്ങളുടെ പട്ടിക  നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍. ബൂത്തുകളുടെ  എണ്ണം […]