കെ.വി തോമസിനെ വെട്ടിയത് മോദി സ്തുതി: തിരുത രുചിയും ഇക്കുറി തുണച്ചില്ല; മോദിയെ സ്തുതിച്ചതും തോമസിനെ തഴഞ്ഞു
സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസിലെ അമ്മക്കാലം കഴിയുന്നതിന്റെ സൂചനകളാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലൂടെ പുറത്ത് വരുന്നത്. തിരുത രുചി നൽകി എല്ലാ തിരഞ്ഞെടുപ്പിലും സീറ്റ് ഒപ്പിച്ചിരുന്ന കെ.വി തോമസും ഇക്കുറി കാൽവഴുതി വീണു. രുചിയ്ക്ക് പകരം യുവ രക്തത്തെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലൂടെ ഹൈബി എറണാകുളത്തെത്തുമ്പോൾ വ്യക്്തമാകുന്നത് കോൺഗ്രസിലെ പുതുതലമുറ മാറ്റമാണ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ […]