കുപ്പിവെള്ളവും ഭക്ഷണപ്പൊതിയും ഒഴിവാക്കും
സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ബൂത്തുകളില്‍ കുപ്പിവെള്ളവും പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച ഭക്ഷണവും ഒഴിവാക്കും. ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണിത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വാഴയിലയോ സ്റ്റീല്‍ പാത്രങ്ങളോ ആണ് ഉപയോഗിക്കുക. ഇതിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും. കുടുംബശ്രീ ജില്ലാ മിഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം പാലിക്കാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. രാഷ്ടീയ പാര്‍ട്ടികളുടെയും സര്‍വ്വീസ് സംഘടനകളുടെ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങളില്‍ […]