ശക്തമായ മഴ; കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ (ഒക്ടോബർ 3) അവധി; വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.

വിദ്യാര്‍ഥികളില്‍ പനി പടരുന്നു; എം.ജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം; സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു

കോട്ടയം: വിദ്യാര്‍ഥികളില്‍ പനി പടരുന്നതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു.

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്….! പരിഷ്‌കരിച്ച പാഠ്യപദ്ധതി അടുത്ത അധ്യയനവര്‍ഷം മുതൽ; അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സമഗ്ര സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സമഗ്ര സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിനൊരുങ്ങി സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒൻപത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമമമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയമായ ചര്‍ച്ചകളും കുട്ടികളുടെ ചര്‍ച്ചകളും,പഠനങ്ങളും നടത്തി […]

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍; പ്ലസ് വൺ ഇമ്പ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്ബ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. […]

പ്ലസ് വണ്‍ പ്രതിസന്ധി; താത്കാലിക ബാച്ച്‌ കൊണ്ട് കാര്യമില്ല; ആശങ്കകള്‍ പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് മുസ്ലീം ലീഗ്

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്ണിന് താത്കാലിക അധികബാച്ച്‌ അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. 97 അധിക ബാച്ചുകള്‍ അനുവദിച്ചാലും ഇരുപതിനായിരം പേര്‍ പുറത്ത് നില്‍ക്കേണ്ടി വരും. രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നത് വരെ ലീഗ് സമരം തുടരുമെന്നും സലാം പറഞ്ഞു. സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി താത്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം […]

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; സര്‍വകലാശാലകളുള്‍പ്പടെ വിവിധ പരീക്ഷകള്‍ മാറ്റി; പിഎസ്‍സി പരീക്ഷയില്‍ മാറ്റമില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റിയത്. കാലിക്കറ്റ് സര്‍വകലാശാല 18 – 07-23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22- 07-23 ലേക്ക് മാറ്റി. പരീക്ഷ സമയത്തില്‍ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു […]

വിവാദങ്ങള്‍ ഒഴിഞ്ഞു; പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

സ്വന്തം ലേഖിക കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രഫസറായി ജോലിയില്‍ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സര്‍വകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം, കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്‍റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ […]

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ (ജുലൈ 12 ) അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ച (2023 ജൂലൈ 12) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

പ്ലസ് വണ്‍ പ്രവേശനം; കോട്ടയം ജില്ലയില്‍ 5626 പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 18,905 പേർ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലയില്‍ 5626 പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം. വിദ്യാര്‍ഥികളുടെ കുറവു കാരണം വിവിധ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ നിന്നായി 4 ബാച്ചുകള്‍ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിരിക്കുകയാണ്. ബാച്ചുകളില്‍ കുറവ് വരുന്നതോടെ ചില അധ്യാപകര്‍ക്കും സ്ഥലംമാറ്റം ഉണ്ടാകും. പ്ലസ് വണ്‍ കോഴ്‌സിന് 5400 സീറ്റുകളാണ് കഴിഞ്ഞ വര്‍ഷം കോട്ടയത്ത് ഒഴിവ് വന്നിരുന്നത്. ആകെ 21,958 സീറ്റുകളാണ് കോട്ടയം ജില്ലയില്‍ ഇത്തവണ ഉണ്ടായിരുന്നത്. സയൻസിനാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉണ്ടായിരുന്നത്. 13,836 സീറ്റുകള്‍ സയൻസ് ബാച്ചിന് ഉണ്ടായിരുന്നു. ഇതില്‍ 3148 […]

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് സര്‍ക്കാർ

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകള്‍ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. 3 അലോട്ട്മെന്റ് തീര്‍ന്നിട്ടും മലപ്പുറത്തു അടക്കം മലബാറില്‍ സീറ്റ് ക്ഷാമം രൂക്ഷമാണ്. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച്‌ ദുരാരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവര്‍ […]