play-sharp-fill

അനധികൃത സ്വത്ത് സമ്പാദ്യം; കോട്ടയം ഡിവിഷൻ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമീഷണറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ഡിവിഷന്റെ കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമീഷണറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന. കോട്ടയത്തെ ഓഫീസിലും ചാലുകുന്നിലെ ഇദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സി.ബി.ഐ സംഘം ആദ്യം പബ്ലിക്ക് ലൈബ്രറിയ്ക്കു സമീപത്തെ ഓഫീസില്‍ എത്തി. തുടര്‍ന്ന്, ചാലുകുന്നിലെ വസതിയിലും സംഘമെത്തി. പരിശോധന വൈകീട്ട് അഞ്ചര വരെ നീണ്ടു. കോട്ടയത്ത് കൂടാതെ, ന്യൂഡല്‍ഹിയിലെ ഇദ്ദേഹത്തിന്റെ വസതിയിലും പരിശോധന നടത്തി. ഒരു വര്‍ഷം മുൻപാണ് പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം കോട്ടയത്ത് എത്തിയത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദ്യത്തിന് […]

എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖിക നെടുമ്പാശേരി: എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കോട്ടയം സ്വദേശി അറസ്റ്റിൽ. തിരുവാര്‍പ്പ് ചേറുവിള വീട്ടില്‍ ബിനുരാജി (39)നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന് എയര്‍പോര്‍ട്ടില്‍ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല തവണയായി ഇരുപതിനായിരം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജുകളില്‍ താമസിപ്പിക്കും. എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോകുന്ന ബിനുരാജ് പിന്നീട് […]

പാമ്പാടിയിൽ മാധ്യമ പ്രവർത്തകന് നേരേ ഉണ്ടായ അതിക്രമത്തിൽ വ്യാപാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

സ്വന്തം ലേഖകൻ പാമ്പാടി: പാമ്പാടിയിൽ മാധ്യമ പ്രവർത്തകന് നേരേ ഉണ്ടായ അതിക്രമത്തിൽ വ്യാപാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ആലാമ്പള്ളി കവലയിൽ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജുവിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. കഴിഞ്ഞ മാസം പാമ്പാടിക്കാരൻ’ന്യൂസ് ആലാമ്പള്ളി കവലയിൽ ബസ്സ് സ്റ്റോപ്പിൽ മനുഷ്യജീവന് ഭീഷണിയായി രണ്ട് പഴം പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ നാഷണൽ ഹൈവേ കൈയ്യേറി കച്ചവടം നടത്തുന്ന വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് പാമ്പാടി പഞ്ചായത്തും പൊലീസ് അധികാരികളും ഇടപെട്ട് അനധികൃത കച്ചവടം […]

മണ്ണ് മാഫിയയുമായി വഴിവിട്ട ബന്ധവും കൈക്കൂലിയും; മുൻ ഗാന്ധിനഗർ എസ്എച്ച്ഒ സുരേഷ് വി നായരെ സസ്പെൻഡ് ചെയ്തു

സ്വന്തം ലേഖിക കോട്ടയം: മണ്ണ് മാഫിയയോട് കൈക്കൂലി വാങ്ങിയ കേസിൽ ഗാന്ധിനഗർ മുൻ എസ്എച്ച്ഒ സുരേഷ് വി നായരെ സസ്പെൻഡ് ചെയ്തു. തിരുവല്ലം സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലി ചെയ്ത് വരവേ അമ്പലത്തറ, കമലേശ്വരം ഭാഗങ്ങളിൽ മണ്ണ് ഖനനം നടത്തുന്നവരിൽ നിന്നും കൈകൂലി വാങ്ങിയെന്നാണ് കേസ്. ആവശ്യപ്പെട്ട കൈക്കൂലി കിട്ടാത്ത കേസുകളിൽ വാഹനങ്ങൾ നിയമ നടപടികൾ കൈക്കൊള്ളാതെ ദിവസങ്ങളോളം അനധികൃതമായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതായും ആരോപണമുണ്ട്. ആവശ്യപ്പെട്ട തുക ലഭിച്ചാൽ ചെറിയ പിഴ ചുമത്തി വാഹനങ്ങൾ വിട്ടയക്കുകയാണ് ഇയാളുടെ രീതി . കഴിഞ്ഞ നിയമസഭാ ഇലക്ഷൻ […]

ചേട്ടനെ അനിയന്‍ കൊന്ന സംഭവം: കുറ്റകൃത്യത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയം

സ്വന്തം ലേഖിക തൃശൂര്‍: മദ്യപിച്ച്‌ ബഹളം വച്ച ചേട്ടനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളുടെ അമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. കഴിഞ്ഞ ശനിയാ‌ഴ്ചയായിരുന്നു പ്രതി സാബു സഹോദരന്‍ ബാബുവിനെ കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞ 19ാം തീയതി ബാബുവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നാണ് സാബു ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള കുറ്റസമ്മത മൊഴി. എന്നാല്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രയും ദൂരം മൃതദേഹം കൊണ്ടുപോയി കുഴിച്ചിടാന്‍ സാധിക്കില്ലെന്ന് നിഗമനനത്തിലാണ് പൊലീസ്. ഇതിനാലാണ് സഹോദരങ്ങളുടെ അമ്മയും സംശയത്തിന്റെ […]

റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതി പിടിയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. വഞ്ചിയൂര്‍ പാറ്റൂര്‍ സ്വദേശി അച്ചുവിനെയാണ് തിരുവനന്തപുരം റെയില്‍വേ പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിലെ യാത്രക്കാരിയുടെ മാലയാണ് പേട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് യാത്രക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിന് ശേഷം പ്രതി വിറ്റ മാല അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വന്‍തുക കൈപ്പറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്.ഐ എബി വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡി.ജി.പി അനില്‍കാന്ത് ഉത്തരവിട്ടു. മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്.ഐ എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. എറണാകുളം ജില്ലാ ക്രൈം ബ്രാ‌ഞ്ച് എസ്.പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവര്‍ക്ക് പണം […]

ചികിത്സക്കെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; ദന്ത ഡോക്ടര്‍ പിടിയില്‍

സ്വന്തം ലേഖിക ആയഞ്ചേരി: ദന്തഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടര്‍ വടകര പ്രണവം വീട്ടില്‍ ഷിജിത് (51) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചികിത്സക്കായി ദന്താശുപത്രിയിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടമ്മ വടകര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

ബൈക്ക് റോഡ് സൈഡില്‍ വെച്ച്‌ ഹെല്‍മെറ്റും ധരിച്ച്‌ രാത്രി വീട്ടിലെത്തും; യുവതിയുടെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വരുന്നതിനും പോകുന്നതിനുമെല്ലാം തെളിവുള്ളത് സിസിടിവിയില്‍; ദൃശ്യങ്ങളെല്ലാം പോലീസ് കൊണ്ടുപോയത് തെളിവ് നശിപ്പിക്കാനോ…? പൊലീസ് ഉദ്യോഗസ്ഥന്റെ ഉന്നത സ്വാധീനത്തിലൂടെ കേസ് അട്ടിമറിക്കാൻ നീക്കമെന്നും പരാതി; സിഐ സൈജുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മോ പൊലീസോ..?

സ്വന്തം ലേഖിക തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ സി ഐ സൈജുവിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് സംശയം. യുവതിയെ ഭീഷണിപ്പെടുത്തിയതിനും സാമ്പത്തിക ആരോപണങ്ങള്‍ക്കുമെല്ലാം നിരവധി തെളിവുകള്‍ ഉണ്ടെന്ന് യുവതി പറയുമ്പോഴും പൊലീസ് ഉദ്യോഗസ്ഥന്റെ ഉന്നത സ്വാധീനം കൊണ്ട് ഇവയെല്ലാം അട്ടിമറിക്കപെടുമോ എന്നാണ് ആശങ്ക. യുവതിയുടെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വരുന്നതിന്റെയും പോകുന്നതിൻ്റെയുമെല്ലാം തെളിവുള്ളത് സിസിടിവിയിലാണ്. ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ രാത്രി ബൈക്ക് റോഡ് സൈഡില്‍ വെച്ച്‌ ഹെല്‍മെറ്റും ധരിച്ചാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നത്. ഇതെല്ലാം അടങ്ങിയ ദൃശ്യങ്ങള്‍ പോലീസുകാര്‍ വാങ്ങിക്കൊണ്ട് പോയത് തെളിവ് […]

നാല് മാസം മുന്‍പ് മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട വിഭാര്യനൊപ്പം മകളെയും കൂട്ടി താമസം തുടങ്ങി; വാടകവീടിന്റെ ഫാനില്‍ ജീവനൊടുക്കിയത് മാര്‍ച്ച്‌ ഒൻപതിന്; കൂടുതലൊന്നും തനിക്ക് അറിയില്ലെന്ന് ഒപ്പം താമസിച്ചിരുന്നയാള്‍; തൂങ്ങി മരിച്ച ലക്ഷ്മിപ്രിയയുടെ വിശദാംശങ്ങള്‍ തേടി പൊലീസിന്റെ പത്രപ്പരസ്യം; മൃതദേഹവും അനാഥയായിപ്പോയ ആറ് വയസുകാരിയെയും ഏറ്റെടുക്കാന്‍ ഒരാളെ തേടി പൊലീസ്

സ്വന്തം ലേഖിക അടൂര്‍: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട വിഭാര്യനൊപ്പം ആറ് വയസുള്ള മകളെയും കൂട്ടി താമസം ആരംഭിച്ച യുവതി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ വെട്ടിലായി പൊലീസ്. യുവതിയുടെ പേര് ലക്ഷ്മിപ്രിയ എന്നാണെന്നും 42 വയസുണ്ടെന്നും മാത്രമേ തനിക്കറിയൂവെന്നാണ് കൂടെ താമസിച്ചിരുന്നയാളുടെ മൊഴി. മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പൊലീസ് യുവതിയുടെ വിശദാംശങ്ങള്‍ തേടി പത്രപ്പരസ്യം നല്‍കിയിരുന്നു. എന്നാൽ ആദ്യ ഭര്‍ത്താവെന്ന് പറയുന്നയാള്‍ തേടി വന്നെങ്കിലും മൃതദേഹം ഏറ്റു വാങ്ങുകയോ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാതെ മടങ്ങുകയും ചെയ്തു. ആകെ ധര്‍മ സങ്കടത്തിലായ പൊലീസ് കുട്ടിയെ […]