play-sharp-fill

അശോകന്റെ ആത്മഹത്യ; ബാങ്ക് വായ്‌പ്പ എടുത്ത് തിരിമറി നടത്തി; എസ്‌എന്‍ ഫിനാന്‍സ് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക വൈക്കം: ടിവിപുരം തൈമുറി അശോകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌എന്‍ ഫിനാന്‍സ് ഉടമ സഹദേവനെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അശോകന്റെ ആത്മഹത്യ. അശോകന്റെ പുരയിടത്തിന്റെ ആധാരം ബാങ്കില്‍ പണയം വച്ചു 15 ലക്ഷം രൂപ വായ്പയെടുക്കുകയും ആ പണം സഹദേവന്‍ ഉപയോഗിച്ചെന്നും പണം മടക്കി നില്‍കിയില്ലെന്നും അശോകന്റെ ഭാര്യ വി സി. അജിത നല്‍കിയ പരാതിയിലാണ് കേസ്. അശോകനും കുടുംബവും അറിയാതെയാണ് സഹദേവന്‍ ഇത്രയും വലിയ തുക ബാങ്കില്‍ നിന്നും അശോകന്റെ പേരില്‍ വായ്പ എടുത്തത്. […]

പച്ചക്കറി വാങ്ങി വരുന്ന വഴി ഗതാഗതക്കുരുക്ക്; മറികടക്കാന്‍ സൈറണിട്ട് ആംബുലന്‍സ് ഡ്രൈവറുടെ നാടകം; കൈയ്യോടെ പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ കാക്കനാട്: പച്ചക്കറി വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലെ ഗതാഗതക്കുരുക്ക് മറികടക്കാന്‍ ആംബുലന്‍സിന്റെ സൈറണിട്ട് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി. ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഡ്രൈവറുടെ നാടകം. എന്നാല്‍ ആംബുലന്‍സ് കിടക്കുന്നത് കണ്ടതോടെ മറ്റൊരു റോഡില്‍ നിന്ന് വന്ന മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സിന് വഴിയൊരുക്കിയെങ്കിലും ഡ്രൈവറുടെ നാടകം ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു. എം.സി. റോഡില്‍ കാലടി മറ്റൂര്‍ കവലയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ സൈറണ്‍ മുഴക്കി നടത്തിയ നാടകമാണ് പൊളിഞ്ഞത്. നിയമവിരുദ്ധമായി സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിച്ചതിന് ഡ്രൈവര്‍ തൊടുപുഴ സ്വദേശി യേശുദാസിന്റെ […]

സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു; പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ് പ്രതി

സ്വന്തം ലേഖകൻ വിഴിഞ്ഞം: പോക്സോ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതി സ്റ്റേഷനില്‍ ആത്മഹത്യാശ്രമം നടത്തി. പയറ്റുവിള സ്വദേശി പ്രശാന്താണ് സെല്ലിനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ ഉടനെതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിനാണ് പ്രശാന്തിനെ വീണ്ടും അറസ്റ്റുചെയ്‌തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മയോട് കേസ് പിന്‍വലിക്കണമെന്ന് പ്രതിയായ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് […]

കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ സ്വര്‍ണം പൊലീസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കോഴിക്കോട്: കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ സ്വര്‍ണം വീണ്ടും പൊലീസ് പിടികൂടി. ഒരു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. സാദിഖ് എന്നയാളാണ് സ്വര്‍ണം കടത്തിയത്. സാദിഖിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഷംസീര്‍, ആഷിഖ് എന്നിവരുമാണ് പൊലീസ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. ദുബായില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനും സ്വര്‍ണം വാങ്ങാനെത്തിയ രണ്ട് […]

തോക്കു ചൂണ്ടി പണംതട്ടിയ സംഭവത്തില്‍ കേസ് കൊടുത്ത സ്വാമി സ്വരൂപ്നാഥിന് എതിരെ വാട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് കേസ്; ബിസിനസ് ആവശ്യത്തിനായി തുടങ്ങിയ പരിചയം ലൈവ് സെക്സ് ചാറ്റ് ആക്കി മാറ്റി യുവതി; തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് ഹിന്ദുമഹാസഭ കേരള അധ്യക്ഷന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥിനുനേരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസ് ഹണിട്രാപ്പെന്ന് സംശയം. സ്വാമി ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി എട്ടിന് സ്വാമിയെ വരാപ്പുഴയിലെ ഹോട്ടലില്‍വച്ച്‌ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയും മുദ്രപത്രങ്ങളിലും മറ്റും ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇതിലെ നാല് പ്രതികളില്‍ രണ്ട് പേരെ തോക്കുസഹിതം രണ്ട് ദിവസത്തിനകം പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച്‌ പത്തിന് സ്വാമിക്ക് എതിരെ ഒരു സ്ത്രീ […]

മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. നെല്ലിക്കുന്നത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മഞ്ചേരി നഗരസഭാ കൗണ്‍സിലറായ തലാപ്പില്‍ അബ്‌ദുള്‍ ജലീല്‍(52) ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച്‌ 29ന് രാത്രി 10ഓടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച്‌ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറും മുസ്ളീം […]

‘അറസ്റ്റ് ചെയ്യുമ്പോള്‍ ദിലീപ് കരഞ്ഞോ…’ ? തുറന്ന് പറഞ്ഞ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ വി ജോര്‍ജ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എവി ജോര്‍ജ്. പല കേസുകളിലും പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പല രീതിയിലുള്ള പ്രതികരണങ്ങളായിരിക്കും. അതൊന്നും സമൂഹത്തിന് മുന്നില്‍ പറയുന്നത് ശരിയല്ലെന്ന് എവി ജോര്‍ജ് പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ ദിലീപ് കരഞ്ഞോ എന്ന ചോദ്യത്തിനായിരുന്നു എവി ജോര്‍ജിന്റെ മറുപടി. ദിലീപിന്റെ അറസ്റ്റില്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എ വി ജോര്‍ജ് പറഞ്ഞു. കേസില്‍ ദിലീപിനുള്ള പങ്ക് ബോധ്യമായതാണ്. കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് […]

ഗൂ‌ഢാലോചന കേസിലെ മുഖ്യതെളിവ്; ദിലീപിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ ദിലീപിൻ്റെ ആലുവയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിന്‍റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടില്‍വെച്ച്‌ പള്‍സര്‍ സുനിക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറില്‍ മടങ്ങുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം ദിലീപിന്‍റെ സഹോദരന്‍ അനൂപും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാ‌ഞ്ച് പറയുന്നു. 2016 ഡിസംബര്‍ 26-ന് പള്‍സര്‍ […]

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലക്കേസ്: പ്രതിയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തു

സ്വന്തം ലേഖകൻ പാലക്കാട്: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അധ്യാപകനെതിരെ സര്‍ക്കാര്‍ നടപടി. ആലത്തൂര്‍ ജിഎംഎല്‍പി സ്‌കൂളിലെ യു ബാവയെ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തത്. മുന്‍കാല പ്രാബല്യത്തോടെയാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ നവംബര്‍ 15-നാണ് സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. 17 മുതല്‍ ഇയാള്‍ ഒളിവിലാണ്. വധഗൂഢാലോചന, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കല്‍ എന്നിവയുള്‍പ്പടെയുള്ള കേസുകളാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ഇതുവരെ പത്ത് പേരെയാണ് അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്. 20 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. കേസിലെ എട്ടാം പ്രതിക്ക് […]

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം; വില കൂടിയ മദ്യവും പണവും ഒപ്പം സിസിടിവിയും കൊണ്ടുപോയി

സ്വന്തം ലേഖിക തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. മദ്യക്കുപ്പികള്‍ക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാര്‍ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്‌കോയുടെ കണക്ക്. മദ്യത്തിന് പുറമേ, 27000 രൂപയും സിസിടിവി ക്യാമറയുടെ ഡിവിഡിയും മോഷണം പോയിട്ടുണ്ട്. സിസിടിവി ക്യാമറയുടെ പ്രധാന ഭാഗം മോഷണം പോയത്, അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ, സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴില്ലാത്തതും കള്ളന്‍മാര്‍ക്ക് എളുപ്പമായി. കെട്ടിടത്തിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍, മേശയില്‍ സൂക്ഷിച്ചിരുന്ന […]