play-sharp-fill

കോട്ടയത്ത് രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നത്….! ” ആര്‍ക്കും പിടികൊടുക്കാത്ത പ്രായമാണ് കൗമാരം. ഈ സമയം രക്ഷിതാക്കള്‍ വളരെ ശ്രദ്ധിക്കണം. കുട്ടികളോട് സ്നേഹപൂര്‍വം തുറന്ന് സംസാരിക്കണം. അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ ഏറെ ആശ്വാസം നല്‍കും.”: ചൈല്‍ഡ് സൈക്കോളജിസ്റ്റ് രമ്യ പി.എന്‍

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് ശനിയാഴ്ച രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നത്. കാരണമോ, അതിലേറെ ഞെട്ടിപ്പിക്കുന്നത്. നിസാരകാര്യങ്ങള്‍ക്ക് പോലും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. ” ആര്‍ക്കും പിടികൊടുക്കാത്ത പ്രായമാണ് കൗമാരം. ഈ സമയം രക്ഷിതാക്കള്‍ വളരെ ശ്രദ്ധിക്കണം. കുട്ടികളോട് സ്നേഹപൂര്‍വം തുറന്ന് സംസാരിക്കണം. അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ ഏറെ ആശ്വാസം നല്‍കും.” ചൈല്‍ഡ് സൈക്കോളജിസ്റ്റ് രമ്യ പി.എന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനും ഗെയിം കളിക്കരുതെന്ന് പറഞ്ഞതിനുമൊക്കെ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന കാലമാണിത്. പുതിയ കാലത്തെ കുട്ടികളുടെ മനസ് രക്ഷിതാക്കള്‍ക്ക് […]

മദ്രാസ് മെയിലിൽ ഇന്ന് മുതൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാം

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ നിർത്തലാക്കിയ അൺ റിസേർവ്ഡ് കോച്ചുകൾ പടിപടിയായി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന ട്രെയിൻ നമ്പർ 12624 മെയിലിൽ ജനറൽ സൗകര്യം നടപ്പിൽ വരുന്നതായി റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് ഇന്ന് രാത്രിയിൽ എടുക്കുന്ന ട്രെയിൻ നമ്പർ 12623 മെയിലിലും അൺ റിസേർവ്ഡ് കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ നാളെ (ഞായർ ) രാവിലെയാണ് കേരളത്തിൽ എത്തിച്ചേരുക. അതുപോലെ ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർ […]

വീട്ടുകാരോട് പിണങ്ങി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം∙ പാമ്പാടിയിൽ 12 വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. മാതാപിതാക്കളോട് പിണങ്ങി, വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. 80 ശതമാനത്തോളം പൊള്ളലേറ്റ മാധവിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ പാലക്കാട്: കുത്തിയതോട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേർ കസ്റ്റഡിയിൽ. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടര്‍ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ഇവര്‍ പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കും. ഒരു വര്‍ഷം മുന്‍പ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ കേസില്‍ […]

ക്രഷര്‍ തട്ടിപ്പ് കേസ്; പി വി അന്‍വറിന് അനുകൂലമായി വീണ്ടും റിപ്പോര്‍ട്ട് നല്‍കി ക്രൈംബ്രാ‌ഞ്ച്

സ്വന്തം ലേഖകൻ കോഴിക്കോട്: ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്ക് അനുകൂലമായി വീണ്ടും റിപ്പോര്‍ട്ട് നല്‍കി ക്രൈംബ്രാ‌‌ഞ്ച്. ബൈല്‍ത്തങ്ങാടി ക്രഷര്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി സിജെഎം കോടതിയിലാണ് ക്രൈംബ്രാ‌‌ഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് സിവിലാണെന്നും ക്രിമിനല്‍ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ സമാനമായ റിപ്പോര്‍ട്ട് കോടതി മടക്കിയിരുന്നു. മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി വി അന്‍വര്‍ മലപ്പുറം പ്രവാസി […]

സുബൈർ വധം; ‘കാര്‍ കൊണ്ടുപോയത് ബിജെപി പ്രവര്‍ത്തകന്‍’; നിര്‍ണായക വെളിപ്പെടുത്തല്‍

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവര്‍ത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. രമേശ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നല്‍കിയ അലിയാര്‍ പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാര്‍. ഇത് ഉപയോ​ഗിക്കുന്നത് അലിയാര്‍ ആണ്. അമ്പലത്തില്‍ പോകാനാണ് എന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 9.30ന് കാര്‍ രമേശ് കൊണ്ടുപോയത്. സംഭവം നടന്ന ശേഷം […]

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതി; കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും. 2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിര്‍ണായക […]

അടുക്കളജോലിക്ക് വന്ന യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഹോട്ടലുടമ അറസ്റ്റില്‍

സ്വന്തം ലേഖകൻ കാക്കനാട്: ഹോട്ടലില്‍ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്‌.എസ്. റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെ (43)യാണ് തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്. കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കളജോലി ചെയ്യുന്നതിനായി കൊണ്ടുവന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്. തൃക്കാക്കര തേവയ്ക്കല്‍ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യവും ഒരുക്കുകയും ചെയ്തു. ഇവിടെവെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായ വിവരമറിഞ്ഞ ഷെഫീഖ് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് […]

നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ട് കോടിരൂപ മുടക്കി നവീകരിച്ചതിന് പിന്നിൽ വൻ അഴിമതി; പൊതുജനങ്ങളുടെ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് നഗരസഭ; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

സ്വന്തം ലേഖകൻ കോട്ടയം: നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ട് കോടി ഏഴ് ലക്ഷം രൂപ മുടക്കി നവീകരിച്ചതിന് പിന്നിൽ വൻ അഴിമതി. പാർക്ക് പെയിൻ്റടിച്ചതും, ബഹുരൂപി ശില്പങ്ങൾ നിർമ്മിച്ചതും മാത്രമാണ് നടത്തിയ നവീകരണങ്ങൾ. ശില്പി കെ എസ് രാധാകൃഷ്ണൻ ശില്പങ്ങൾ സൗജന്യമായാണ് പാർക്കിന് നിർമിച്ച് നല്കിയത്. പാർക്കിൽ നിന്നും ലോഡ് കണക്കിന് മണ്ണ് ഖനനം ചെയ്ത് നീക്കിയിരുന്നു. ഇതിൻ്റെയെല്ലാം പുറകിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. പൊതുജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ വിവിധ പദ്ധതികളുടെ പേരിൽ ധൂർത്തടിച്ചത്. രണ്ട് കോടി രൂപ മുടക്കിയാൽ അത്യാധുനിക രീതിയിലുള്ള […]

ചരക്കുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു; മാടായി പോര്‍ക്കലി സ്റ്റീല്‍സിന് നേരെ വീണ്ടും സിഐടിയു അതിക്രമം

സ്വന്തം ലേഖകൻ കണ്ണൂര്‍: മാടായി പോര്‍ക്കലി സ്റ്റീല്‍സിന് നേരെ വീണ്ടും അക്രമം. ചരക്കുമായി പോയ വാഹനം എരിപുരത്ത് വച്ച്‌ സിഐടിയു സമരാനുകൂലികള്‍ തടഞ്ഞു. വാഹനത്തിലെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടതായും ഡ്രൈവറെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. മാതമംഗലത്തെ പ്രശ്‌നത്തിന് ശേഷം മാടായിയില്‍ സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ നടത്തിവരുന്ന പ്രതിഷേധമാണിത്. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന സമരത്തിനിടെ കടയുടമ രണ്ട് തവണ സ്ഥാപനം തുറന്നിരുന്നു. എന്നാല്‍ പോര്‍ക്കലി സ്റ്റീല്‍സിലേക്ക് വീണ്ടും സമരാനുകൂലികള്‍ ഇരച്ചെത്തിയതോടെ വീണ്ടും അടയ്‌ക്കേണ്ടി വരികയായിരുന്നു. സംഭവത്തില്‍ കടതുറക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ കെ. വി മോഹന്‍ലാല്‍ […]