അടുക്കളജോലിക്ക് വന്ന യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഹോട്ടലുടമ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാക്കനാട്: ഹോട്ടലില്‍ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍.

തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്‌.എസ്. റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെ (43)യാണ് തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്. കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കളജോലി ചെയ്യുന്നതിനായി കൊണ്ടുവന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്. തൃക്കാക്കര തേവയ്ക്കല്‍ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യവും ഒരുക്കുകയും ചെയ്തു.

ഇവിടെവെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായ വിവരമറിഞ്ഞ ഷെഫീഖ് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.