play-sharp-fill

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ദിലീപിന്റെ നിർണ്ണായക നീക്കം; നിയമോപദേശം തേടാന്‍ ദിലീപ് എത്തിയത് അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ അടുത്തേക്ക്…. ആര്യൻഖാൻ കേസിൽ നിർണ്ണായക സാന്നിധ്യമായ അഭിഭാഷകന് മണിക്കൂറിന് ലക്ഷങ്ങൾ കൊടുക്കണം; ഇനി കളി അല്പം കാര്യമാകും…!

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇനി അറിഞ്ഞ് തന്നെ കളി നടക്കും. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന് കടുത്ത തിരിച്ചടി നല്‍കികൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. അതിനിടെ ദിലീപ് മറ്റൊരു നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോയെന്ന നിയമോപദേശം തേടാൻ. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ […]

കണ്ണൂരില്‍ വയറുവേദനയെ തുടര്‍ന്നു ചികിത്സ തേടിയ 16 വയസ്സുകാരി ഗര്‍ഭിണി; 14 വയസ്സുകാരനെതിരെ കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 വയസ്സുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.

തോട്ടത്തില്‍ ഒളിച്ചിരുന്ന് ഭാര്യയും സഹോദരിയും എത്തിയപ്പോള്‍ രാജന്റെ ആക്രമണം; രമാവതിയെ വെട്ടിക്കൊലപ്പെടുത്തിയത് തടയാന്‍ എത്തിയ സഹോദരിയുടെ കൈ വെട്ടി മാറ്റിയ ശേഷവും; ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങൾ; കൊല്ലത്തെ നടുക്കിയ സംഭവം ഇങ്ങനെ..

സ്വന്തം ലേഖകൻ കൊല്ലം: കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. രാജനും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂര കൊലപാതകവും ആത്മഹത്യയും. കൊട്ടാരക്കര നെടുവത്തൂരിന് സമീപം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പുല്ലാമല കല്ലുവിള താഴത്തില്‍ രമാവതി (55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജനെ (64) സമീപത്ത് കുടുംബവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. രമാവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രതിയുടെ കൈയും […]

ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞു; ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളത്

സ്വന്തം ലേഖകൻ പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി പൊലീസ്. നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ നാല് പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പരിശോധനകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി […]

ഉച്ചകഞ്ഞിയിലും കൈയിട്ടു വാരി അധ്യാപകർ; സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട്‌; കുറ്റക്കാരായ സഹോദരനെയും ഭാര്യയെയും ന്യായീകരിച്ച്‌ മാനേജരുടെ കത്ത്‌

സ്വന്തം ലേഖകൻ കൊടുമണ്‍: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ക്രമക്കേട്‌ നടത്തിയെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തുകയും നടപടിക്ക്‌ ശുപാര്‍ശ ചെയ്യുകയും ചെയ്‌ത അധ്യാപകരെ സംരക്ഷിക്കുന്ന തരത്തില്‍ സഹോദരന്‍ കൂടിയായ മാനേജര്‍ എ.ഇ.ഓയ്‌ക്ക്‌ കത്തു നല്‍കി. അങ്ങാടിക്കല്‍ എസ്‌.എന്‍.വി.എച്ച്‌.എസ്‌.എസ്‌ ആന്‍ഡ്‌ വി.എച്ച്‌.എസ്‌.എസിലെ മാനേജര്‍ രാജന്‍ ഡി. ബോസാണ്‌ കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ കത്ത്‌ നല്‍കിയത്‌. വിവരാവകാശ നിയമ പ്രകാരം സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മറ്റി അംഗം സെനി രാജ്‌ നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ്‌ വഴിവിട്ട നീക്കം പുറത്തായിരിക്കുന്നത്‌. രാജന്‍ ഡി. ബോസിന്റെ സഹോദരനായ രാജാ റാവു, റാവുവിന്റെ ഭാര്യയും […]

വിവാഹ വാഗ്ദാനം നൽകി യുവതിയെ വീഴ്ത്തി; വാൽപ്പാറയിലും കൂർഗിലും കൊച്ചിയിലും മുന്നാറിലും എത്തിച്ച് പീഡിപ്പിച്ചു; പീഡിപ്പിച്ചത് ഒരു വർഷം; കാര്യം കണ്ടപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ച് കൊച്ചിയിലെ ഓർത്തോ ഡോക്ടർ; കോട്ടയംകാരി യുവതിയുടെ പരാതിയിൽ ഡോക്ടർ കുടുങ്ങിയത് ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഡോക്ടര്‍ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. കേരളത്തിന് പുറത്തും അകത്തുമായി പല റിസോര്‍ട്ടുകളിലും മുറിയെടുത്തായിരുന്നു പീഡനം. പത്തടിപ്പാലം കിന്റര്‍ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടര്‍ പെരുമ്പാവൂര്‍ എസ്.കെ മാരാര്‍ ലൈനില്‍ ശ്രീ ഹരി വീട്ടില്‍ ഡോ.എന്‍ ശ്രീഹരി(43)യെ യുവതിയുടെ പരാതിയില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ 42 വയസ്സുള്ള യുവതിയെ 2020 ജനുവരിയില്‍ വാല്‍പ്പാറയിലുള്ള റിസോര്‍ട്ടില്‍ വച്ചും ഫെബ്രുവരിയില്‍ കൂര്‍ഗ്ഗിലുള്ള റിസോര്‍ട്ടില്‍ വച്ചും പിന്നീട് കൊച്ചിയിലെ രണ്ടിടങ്ങളില്‍ വച്ചും നിരവധി തവണ […]

ബസിൻ്റെ സൈഡ് ഗ്ലാസ് നീക്കാൻ സഹായം അഭ്യർത്ഥിച്ച വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച് കെഎസ്ആർടിസി ഡ്രൈവർ; പ്രതി മുന്‍പും നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാൾ

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ ഡ്രൈവര്‍ പീഡിപ്പിക്കാൻ ശ്രമിച്ചത് ബസിൻ്റെ നീക്കാൻ സഹായം ആവശ്യപ്പെട്ട യാത്രക്കാരിയെ. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ചിറ്റാര്‍ സ്വദേശിയായ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസില്‍ കോട്ടയത്തു നിന്നാണ് പിജി […]

ചോരപ്പാട് മാറാതെ എംസി റോഡ്; കോട്ടയം ജില്ലയിലെ ‘ബ്ലാക്ക് സ്പോട്ടുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ വാഹനാപകട കേന്ദ്രമായി മാറിയിരിക്കുകയാണ് എംസി റോഡ്. പൊലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് എംസി റോഡിലാണ്. പെരുന്ന, ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടം, നാഗമ്പടം, തുരുത്തി, കുറവിലങ്ങാട്, വെമ്പള്ളി പ്രദേശങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് സ്പോട്ടുകള്‍. പട്ടിത്താനം ആരമ്പിള്ളി വളവ്, വെമ്പള്ളി തെക്കേ കവല മുതല്‍ വടക്കേ കവല വരെയുള്ള നിരപ്പായ റോഡ്, കോഴാ വട്ടംകുഴി വളവ്, മോനിപ്പള്ളി മുക്കട ജംഗ്ഷന്‍, പുതുവേലി, […]

ലോറിയിലിടിച്ച കാറില്‍ നിന്ന് നാല് പേര്‍ ഇറങ്ങിയോടി; കാറിനുള്ളിൽ നിന്ന് തുരുമ്പെടുത്ത രക്തക്കറയുള്ള വടിവാള്‍ കണ്ടെത്തി

സ്വന്തം ലേഖകൻ തൃശ്ശൂര്‍: തൃശൂരില്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തി. അപകടമുണ്ടായതിന് പിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്ന നാല് പേ‌ര്‍ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ പാലക്കാട് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തൃശൂ‌ര്‍ വെങ്ങിണിശ്ശേരിയില്‍ രാവിലെയാണ് കാ‌ര്‍ ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തക‌ര്‍ന്നു. അപകടം കണ്ട് നാട്ടുകാ‌ര്‍ കൂടാന്‍ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങി. തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാ‌ര്‍ പൊലീസില്‍ വിവരം അറിയിച്ച്‌ നടത്തിയ […]

വൈക്കം നഗരസഭയിലെ കൈയാങ്കളി: ചെയര്‍പേഴ്സനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

സ്വന്തം ലേഖകൻ വൈ​ക്കം: ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളും. ചെ​യ​ര്‍​പേ​ഴ്സ​ന്‍ രേ​ണു​ക ര​തീ​ഷി​നെ ഡ​യ​സി​ല്‍ ക​യ​റി സി.​പി.​എം കൗ​ണ്‍​സി​ല​ര്‍ ക​വി​ത രാ​ജേ​ഷ് കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ കൈ​യി​ലി​രു​ന്ന ഫ​യ​ലു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് കീ​റി​ക്ക​ള​യു​ക​യും മൈ​ക്ക് ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​യി​ല്‍ അ​ഞ്ച് വ​നി​ത കൗ​ണ്‍​സി​ല​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ സി.​പി.​എ​മ്മി​നു പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ല എ​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു​ കാ​ര​ണം. എ​ന്നാ​ല്‍, ഇ​തേ​ക്കു​റി​ച്ച്‌ സി.​പി.​എം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​മു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യി​രി​ക്കെ വ​നി​ത കൗ​ണ്‍​സി​ല​ര്‍ ന​ട​ത്തി​യ […]