ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായ യുവതി ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖിക നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ (23 ) ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ […]

ആലപ്പുഴ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം; മുക്കാല്‍ കിലോ സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ

സ്വന്തം ലേഖിക ആലപ്പുഴ: ഹരിപ്പാട് കാര്‍ത്തികപ്പള്ളി ചിങ്ങോലി കാവില്‍ പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം. മുക്കാല്‍ കിലോ ഗ്രാമോളം സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ദേവസ്വം കൗണ്ടറിന്റെയും ഓഫീസിന്റെയും വാതിലുകള്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഉടന്‍ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കള്‍ ചുറ്റമ്പലത്തില്‍ ഇറങ്ങിയത്. വിഗ്രഹത്തില്‍ […]

ന്യൂയര്‍ പാര്‍ട്ടിക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി പിടിയിലായ നിയമ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

സ്വന്തം ലേഖിക കൊച്ചി: കാക്കനാട് നിയമ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ന്യൂയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എല്‍എല്‍ബി വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്. അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കാക്കനാട് സ്വദേശി മുഹമ്മദിന്റെ ( 23) വീട്ടില്‍ നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇന്നലെ പിടികൂടിയത്. ബെം​ഗളൂരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലൂടെയാണ് ഹാഷിഷ് ഓയില്‍ […]

കോട്ടയം കോഴിചന്തയിൽ പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷണം; നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മോഷണം പോയത് 18000 രൂപയുടെ ഫോൺ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കോഴിചന്തയിലെ പച്ചക്കറി ഹോൾസെയിൽ കടയ്ക്കു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയി. ജീൻസ് പാന്റും ഷർട്ടും ധരിച്ച, ബാഗ് ധരിച്ച വ്യക്തിയാണ് മൊബൈൽ ഫോൺ ഓട്ടോയിൽ നിന്നും കവർന്നത്. ഇയാൾ ഓട്ടോയിൽ നിന്നും ഫോൺ എടുത്ത് പാന്റിന്റെ പോക്കറ്റിൽ ഇടുന്നത് വ്യക്തമായി സമീപത്തെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ 7:42 നാണ് കവർച്ച നടന്നത്. കുമ്മനം അറുപറ പ്രദേശത്തെ പതിനൊന്നിൽ മുഹമ്മദ്‌ ഉനൈസ് എന്ന വ്യക്തിയുടെ 18000 രൂപ വിലവരുന്ന Vivo V9 […]

ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; വിവാഹവാഗ്ദാനം നല്‍കി സാമ്പത്തിക ചൂഷണവും; വിശ്വാസവഞ്ചകനെന്ന് തിരിച്ചറിഞ്ഞപ്പോൾ പരാതി നല്കി; പിന്നീട് നേരിടേണ്ടി വന്നത് ക്രൂരമായ മാനസീക പീഡനം; കടുത്തുരുത്തിക്കാരൻ പൊലീസ് ഓഫിസർക്കെതിരെ പരാതിയുമായി യുവതി; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ ഇടുക്കി: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക-സാമ്പത്തിക ചൂഷണം നടത്തി. യുവതി നല്‍കിയ പരാതിയില്‍ പൊലീസുകാരന്‍ കുടുങ്ങി. കോട്ടയം കടുത്തുരുത്തി മധുരവേലില്‍ അഭിജിത്ത് പ്രകാശിനെതിരെ അടിമാലി പൊലീസ് കേസെടുത്തു. കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുകയാണ് അഭിജിത്ത്. വിവാഹമോചിതയും രണ്ടുകുട്ടികളുടെ മാതാവുമാണ് പരാതിക്കാരി. തന്നോട് സൗഹൃദം കൂടുകയും വിവാഹം കഴിച്ചില്ലങ്കില്‍ ആത്മഹത്യചെയ്യുമെന്നും ഭീഷിണി മുഴക്കിയ അഭിജിത്തുമായി ഭാര്യ-ഭര്‍ത്തൃബന്ധത്തില്‍ കഴിയാന്‍ തയ്യാറാവുകയായിരുന്നെന്നാണ് യുവതി പൊലീസിനോട് പറഞ്ഞു. താനുമായി ബന്ധം തുടരവെ ഇയാള്‍ മറ്റൊരുയുവതിയെ വിവാഹം കഴിച്ചതായി ബോദ്ധ്യപ്പെട്ടെന്നും […]

ബിരുദ വിദ്യാർത്ഥിയ്ക്ക് പത്താംക്ലാസ് വിദ്യാർഥിനികളുമായി അടുപ്പം; ഒരുവർഷത്തിനിടെ ആൺകുട്ടി ഇരുവരിൽ നിന്നും കൈക്കലാക്കിയത് 50000 രൂപ; ഒപ്പം സ്വകാര്യചിത്രങ്ങൾ കാണിച്ചുള്ള ഭീഷണിയും; 21 കാരനെ കുഴിച്ചുമൂടി പെൺകുട്ടികൾ

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ കോളേജ് വിദ്യാർഥിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ. പത്താംക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെയും നാല് യുവാക്കളെയുമാണ് ആറംപക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട പ്രേംകുമാറി(21)ന്റെ മൃതദേഹം ഗവ. സ്റ്റാൻലി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞദിവസമാണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത്. തിരുവള്ളൂർ ഈച്ചങ്ങാട് ഗ്രാമത്തിലെ കൃഷിയിടത്തിൽ രക്തക്കറ കണ്ടതാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. ചോരപ്പാടുകൾ ശ്രദ്ധയിൽപ്പെട്ട കർഷകർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ […]

കാമുകനൊപ്പം അടിച്ചുപൊളിക്കാൻ ഭർത്താവിനെ കമ്പിപ്പാരയ്ക്ക് അടിച്ചുകൊന്നു; കാമുകനും കാമുകിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂര്‍: കാമുകനൊപ്പം അടിച്ചുപൊളിക്കാൻ ഉറങ്ങിക്കിടന്ന ഭർത്താവിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഭാര്യയും കാമുകനും അറസ്റ്റിൽ. സ്വര്‍ണാഭരണ നിര്‍മ്മാണത്തൊഴിലാളിയായ ബംഗാള്‍ ഹുബ്ലി ഫരീദ്പുര്‍ ജയാനല്‍ മാലിക്കിന്റെ മകന്‍ മന്‍സൂര്‍ മാലിക്കാ[40]ണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രേഷ്മാബീവിയും (30) കാമുകൻ ബീരുവും (33) പൊലീസ് കസ്റ്റഡിയിൽ. വഴക്കിനിടെ തന്നെ അടിക്കാനെടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി തിരിച്ചടിച്ചപ്പോള്‍ മാലിക്ക് കൊല്ലപ്പെട്ടെന്നായിരുന്നു ഭാര്യ രേഷ്മ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ബീരു കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് രേഷ്മ പറഞ്ഞു. ഇരുവര്‍ക്കും […]

വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീടുവിട്ടിറങ്ങി; മാനസീകവൈകല്യമുള്ള പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ഒഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ബസ് സ്റ്റോപ്പിൽ ഉപേഷിച്ച പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ഓട്ടോറിക്ഷാ ഡ്രൈവറും പീഡിപ്പിച്ചു; പാലാ കടനാട് സ്വദേശിയ്ക്ക് പത്തു വര്‍ഷം കഠിന തടവ്

സ്വന്തം ലേഖകൻ കോട്ടയം: വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്‌ക്ക്‌ 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പാലാ കടനാട് ഇന്ദിരക്കുന്നേൽകവലയ്ക്കു സമീപം ചിങ്ങന്റേത്ത് വീട്ടിൽ അജേഷി (അജി -32)നെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം വെറും തടവ് അനുഭവിക്കണം. പിഴതുകയിൽ നിന്നുള്ള 75000 രൂപ പെൺകുട്ടിയ്ക്ക്‌ നൽകണം. 2013 സെപ്റ്റംബർ രണ്ടിനാണ്‌ കേസിനാസ്പദമായ സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ […]

മുത്തച്ഛന്റെ അസുഖം മാറാന്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്ന സംഭവം; മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തഞ്ചാവൂർ: മുത്തച്ഛന്റെ അസുഖം മാറാന്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്ന സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ കബറടക്കം കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് […]

പി​ണ​റാ​യി സ​ർ​ക്കാ​റിന്റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​ന്ന​ത് 47 രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ; ഏ​റ്റ​വു​മ​ധി​കം കൊ​ല​പാ​ത​കം ന​ട​ന്ന​ത് ക​ണ്ണൂ​രി​ൽ; ഈ ​വ​ർ​ഷം മാ​ത്രം നാ​ടി​നെ ന​ടു​ക്കി അ​ര​ങ്ങേ​റി​യ​ത് എ​ട്ടു കൊ​ല​പാ​ത​ക​ങ്ങൾ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​റിന്റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​ന്ന​ത് 47 രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ. ഈ ​വ​ർ​ഷം മാ​ത്രം എ​ട്ടു രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് നാ​ടി​നെ ന​ടു​ക്കി അ​ര​ങ്ങേ​റി​യ​തെ​ന്ന് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2016 മേ​യ് 25 മു​ത​ൽ 2021 ഡി​സം​ബ​ർ 19 വ​രെ 19 ആ​ർ.​എ​സ്.​എ​സ് /ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും 12 സി.​പി.​എം/​ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രും കൊ​ല്ല​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്/ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​നാ​ല്, മു​സ്​​ലിം ലീ​ഗ്/​യൂ​ത്ത് ലീ​ഗ്- ആ​റ്, എ​സ്.​ഡി.​പി.​ഐ- ര​ണ്ട്, ഐ.​എ​ൻ.​ടി.​യു.​സി-​ഒ​ന്ന്, ഐ.​എ​ൻ.​എ​ൽ- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണ​പ​ട്ടി​ക. എ​റ​ണാ​കു​ള​ത്ത് കാ​മ്പ​സ് ഫ്ര​ണ്ടു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ […]