രണ്ടാം തീയതി ബാങ്കില്‍ പോകാനിറങ്ങിയ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ; ഹരിതയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ പട്ടാമ്പി: ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം. പട്ടാമ്പി പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ എസ് ഹരിതയാണ് (28) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു. ഈ മാസം രണ്ടിനാണ് ഹരിതയെ കാണാതായത്. ബാങ്കില്‍ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. സ്കൂട്ടറിലാണ് ഇവര്‍ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് […]

തെളിവും സാക്ഷികളുമില്ലെന്ന് പറഞ്ഞ് വണ്ടൻമേട് പൊലീസ് എഴുതി തള്ളിയ കേസ്; കട്ടപ്പന ഡിവൈഎസ്പി നടത്തിയ രഹസ്യാന്വേഷണത്തിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ജീപ്പും ഡ്രൈവറും അകത്ത്

സ്വന്തം ലേഖകൻ വണ്ടൻമേട്: തെളിവും സാക്ഷികളുമില്ലെന്ന് പറഞ്ഞ് വണ്ടൻമേട് പൊലീസ് എഴുതി തള്ളിയ അപകടം കുത്തി പൊക്കി കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ. കേസ് അവസാനിപ്പിച്ചതിൽ ദുരൂഹത തോന്നിയ ഡിവൈഎസ്പി നടത്തിയ രഹസ്യാന്വേഷണത്തിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ജീപ്പും ഡ്രൈവറും അകത്ത്. ഒരു വർഷം മുൻപ് വണ്ടൻമേട് പാമ്പുപാറയിൽ വാഹന അപകടത്തിൽ പരിക്കുപറ്റി കോമാ സ്റ്റേജിൽ കഴിയുന്ന സ്കൂട്ടർ യാത്രക്കാരാനായ ഗൃഹനാഥനെ ഇടിച്ചു തെറിപ്പിച്ച വാഹനവും പ്രതിയെയും പൊലീസ് പിടികൂടി. 2021 ജനവരി 27 നാണ് കേസിനാസ്പദമായ സംഭവം. പുറ്റടി ഭാഗത്തുനിന്നും […]

തിരുവല്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 21കാരന്‍ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല കൊഴുവേലില്‍ സിജി കെ സാബു ( 25 ) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സാമൂഹിക മാധ്യമം വഴി തന്റെ ന​ഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കവിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച്‌ സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയത്. പിന്നീട് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് സിജി കെ സാബു ഒളിവില്‍ പോയിരുന്നു. മൊബൈല്‍ […]

പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി നടി

സ്വന്തം ലേഖകൻ കൊച്ചി: അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി നടി. ചട്ടപ്രകാരമല്ല പരാതി നല്‍കിയതെന്ന കാരണത്താല്‍ ബാര്‍ കൗണ്‍സില്‍ ആദ്യ പരാതി സ്വീകരിച്ചിരുന്നില്ല. 2500 രൂപ ഫീസ് അടയ്‌ക്കണമെന്നും പരാതിക്കൊപ്പം 30 പകര്‍പ്പുകളും സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ പിഴവുകള്‍ തിരുത്തിയ പുതിയ പരാതി ബാര്‍ കൗണ്‍സിലിന് നല്‍കിയത്. ബി രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച്‌ സ്വാധീനിച്ചെന്നും രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച്‌ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ […]

മുട്ടില്‍ മരം മുറി കേസില്‍ ആരോപണവിധേയനായ എന്‍ ടി സാജന് സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ; അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടം ലംഘിച്ച്; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: മുട്ടില്‍ മരം മുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി കണ്‍സര്‍വേറ്റ‍ര്‍ എന്‍ ടി സാജന് സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവിന് സ്റ്റേ. ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. മുട്ടില്‍ കേസ് പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയ എന്‍.ടി രാജന് സ്ഥാനക്കയറ്റം നല്‍കിയ നടപടിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ […]

മൂവാറ്റുപുഴയിൽ ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെ വീട് ജപ്തി ചെയ്ത സംഭവം; കുടിശ്ശിക അടച്ചുതീര്‍ത്ത് കോ ഓപ്‌റേറ്റീവ് എംപ്ലോയീസ് യൂണിയന്‍

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തില്‍ കുടിശ്ശിക ബാങ്ക് ജീവനക്കാരുടെ സംഘടന അടച്ചുതീര്‍ത്തതായി ബാങ്ക് അറിയിച്ചു. കോ ഓപ്‌റേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആണ് തുക അടച്ചത്. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസം മുന്‍പായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് അര്‍ബന്‍ ബാങ്ക് ജപ്തി […]

വാകത്താനം എമറാൾഡ് ബാറിന് മുന്നിൽ സംഘർഷം; ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ യുവാക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്: ഒരാൾ മരിച്ചു; ബാറിൽ പ്രവർത്തന സമയം കഴിഞ്ഞും മദ്യം സുലഭം

സ്വന്തം ലേഖകൻ കോട്ടയം: വാകത്താനം എമറാൾഡ് ബാറിന് മുന്നിലെ സംഘർഷത്തിൽ ഒരാൾ മരിച്ചു. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ് (40) മരിച്ചത്. ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ യുവാക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. വാകത്താനം എമറാൾഡ് ബാറിൽ സ്ഥിരം ഗുണ്ടകളുടെ വിളയാട്ടമാണെന്നാണ് നിരന്തരമായി പരാതി. ബാറിൻ്റെ പ്രവർത്തന സമയം കഴിഞ്ഞും അതിരാവിലെയുമെല്ലാം മദ്യം വിൽക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതിയുള്ളതാണ്. ഇങ്ങനെ മദ്യം വിൽക്കുകയും ഈ സമയങ്ങളിലെല്ലാം ബാറിൽ ഗുണ്ടകളുടെ കാവൽ ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഇത്തരത്തിൽ നിരവധി പരാതികൾ ബാറിനെതിരെയുണ്ട്. ഇന്നലെ […]

വീട്ടിൽ കര്‍ട്ടന്‍ വില്‍പനയ്ക്കെത്തി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: വീടുകളില്‍ കര്‍ട്ടന്‍ വില്‍പനയ്ക്കെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. എ ഷാജി (48), ജോഷി (36), നൗഫല്‍ (23) എന്നിവരാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. വാനില്‍ കര്‍ട്ടനുമായി എത്തി വീടുകളില്‍ കയറി വില്‍ക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. സിസിടിവി ദൃശ്യത്തില്‍ നിന്നു വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി വാന്‍ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അഞ്ച് വയസുകാരിയെ എടുത്തെറിഞ്ഞു; വീട്ടുജോലിക്കാരിക്കെതിരെ കേസ്; സംഭവം കുഞ്ഞിൻ്റെ പിതാവ് സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത്

സ്വന്തം ലേഖകൻ ഇടുക്കി: അഞ്ച് വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂര്‍ പൊലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇവര്‍ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നു. ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. അച്ഛന്‍ സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് […]

സ്ത്രീധന പീഡനം; ഇരുപത്തിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച കണ്ടെത്തി; സംഭവം മണർകാട്

സ്വന്തം ലേഖകൻ മ​​ണ​​ര്‍​​കാ​​ട്: യു​​വ​​തി​​യെ വീട്ടിലെ ശു​ചി​മു​റി​ക്കു​ള്ളി​​ല്‍ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. മ​​ണ​​ര്‍​​കാ​​ട് മാ​​ലം ചി​​റ​​യി​​ല്‍ ബി​​നു​​വി​​ന്‍റെ ഭാ​​ര്യ അ​​ര്‍​​ച്ച​​ന​​യെ(24) ആണ് ഭ​​ര്‍​​തൃ​​ഗൃ​​ഹ​​ത്തി​​ലെ ശു​ചി​മു​റി​ക്കു​ള്ളി​​ല്‍ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. സം​​ഭ​​വ​​ത്തി​​ല്‍ ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്നാ​​രോ​​പി​​ച്ച്‌ ബ​​ന്ധു​​ക്ക​​ള്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി. കൂ​​ടു​​ത​​ല്‍ സ്ത്രീ​​ധ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഭ​​ര്‍​​ത്താ​​വും വീ​​ട്ടു​​കാ​​രും നി​​ര​​ന്ത​​രം യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കു​​മാ​​യി​​രു​​ന്നെ​​ന്നും ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു. മ​​ണ​​ര്‍​​കാ​​ട് പോ​​ലീ​​സ് മേ​​ല്‍​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. മ​​ര​​ണ​​കാ​​ര​​ണം പോ​​സ്റ്റ്മോ​​ര്‍​​ട്ട​​ത്തി​​നു​​ശേ​​ഷ​​മേ വ്യ​​ക്ത​​മാ​​കൂ​​യെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. മ​​ക​​ള്‍: ഒ​​ന്ന​​ര​​വ​​യ​​സു​​ള്ള ഹൃ​​ദി​​ക. കി​​ട​​ങ്ങൂ​​ര്‍ നെ​​ടു​​മ​​ങ്ങാ​​ട് രാ​​ജു-​ല​​ത ദ​​മ്പതി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് അ​​ര്‍​​ച്ച​​ന.