Monday, July 13, 2020

ഇന്റർ പോൾ പറഞ്ഞു: കേരള പൊലീസ് ഇറങ്ങി: ഓപ്പറേഷൻ പി.ഹണ്ടിൽ കേരളത്തിൽ വൻ വേട്ട : കുട്ടികളുടെ അശ്ളീല ചിത്രം പ്രചരിപ്പിക്കുന്നവർ പിടിയിൽ

ക്രൈം ഡെസ്ക് തിരുവനന്തപുരം: എല്ലാം രഹസ്യമാണെന്ന് കരുതിയ സൈബർ ലോകത്തെ രഹസ്യവല പൊട്ടിച്ച് കടന്ന് കയറിയ പൊലീസ് സംഘം തകർത്തത് കേരളത്തെ ഞെട്ടിച്ച അശ്ലീല നെറ്റ് വർക്ക്. കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി- ഹണ്ടിലൂടെ ഇത് വരെ 12 പേരാണ് സൈബർ ലോക്കപ്പിനുള്ളിലായത്. കോട്ടയം ജില്ലയിലും പത്തിലേറെ ആളുകൾ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇന്റർനെറ്റിൽ  തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍...

നെടുങ്കണ്ടം ഉരുട്ടിക്കൊല: എസ്.ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ; എസ്.ഐയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും

സ്വന്തം ലേഖകൻ തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് പ്രത്യക അന്വേഷണ സംഘം രേഖപ്പെടുത്തി. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. 12 ദിവസമായും അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയിൽ...

ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ; ചവിട്ടി വിൽപ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയ ആൾക്കുമായി തിരച്ചിൽ

  സ്വന്തം ലേഖിക തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ആലീസിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലീസ് മരിക്കുന്നതിന് മുൻപ് വീട്ടിൽ ചവിട്ടി വിൽപനക്കാരനും പക്ഷിയെ വാങ്ങാനാണെന്നും പറഞ്ഞും 2 പേർ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യയാണ് ആലീസ്. മക്കളെല്ലാം...

കുമരകത്തിന് പിന്നാലെ പത്തനംതിട്ടയിലും വൈദ്യുതി ലൈനിൽ നിന്നും ദുരന്തം: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പൊലിയുന്നത് ജീവിതങ്ങൾ; അനാഥമാകുന്നത് നിരവധി കുടുംബങ്ങൾ; വൈദ്യതി ലൈനിലെ അപകടങ്ങളിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

സ്വന്തം ലേഖകൻ കോട്ടയം: കുമരകത്തിന് പിന്നാലെ വൈദ്യുതി ലൈൻ പൊട്ടി വീണ് പത്തനംതിട്ടയിലും യുവാവ് മരിച്ചു. കുമരകത്ത് മീൻ പിടുത്തക്കാരനായ വയോധികൻ പാടശേഖരത്ത് താന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചതിന് പിന്നാലെയാണ് പത്തനംതിട്ടയിൽ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചത്. പത്തനംതിട്ട കടപ്രയിലെ കേബിൾ ടിവി ജീവനക്കാരനായ രാജീവാണ് (32) കഴിഞ്ഞ ദിവസം താഴന്ന് കിടന്ന...

കൂടത്തായി കേസ്: മോഹൻലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരും കോടതി കയറും; ജോളിയുടെ ബന്ധുക്കൾ കോടതിയിലേയ്ക്ക്

ക്രൈം ഡെസ്ക് കൊച്ചി: കുടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ നീക്കം നടത്തിയ , നിർമ്മാതാവും മോഹൻലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ കോടതി കയറും. ആന്റണി പെരുമ്പാവൂരും , കൂടത്തായി കേസിന്റെ അടിസ്ഥാനത്തിൽ പരമ്പര നിർമ്മിച്ച ഫ്ളവേഴ്സ് ചാനൽ അധികൃതരും നേരിട്ട് കോടതിയിൽ ഹാജരാകാൻ വിധി. കൊല്ലപ്പെട്ട റോയിയുടെ സഹോദരി താമരശേരി മുന്‍സിഫ് കോടതിയിൽ  നൽകിയ  ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി  സിനിമ നിര്‍മ്മിക്കുമെന്ന്...

ആ തീവ്രവാദികൾക്കിടയിൽ എന്റെ മകളുമുണ്ട്: കാണാതായ മകളെ അഫ്ഗാനിൽ തീവ്രവാദി സംഘത്തിനിടയിൽ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ

ക്രൈം ഡെസ്ക് തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് മകളെ കാണാതാകുക, നാടു മുഴുവൻ തിരഞ്ഞിട്ടും മകളെ കണ്ടെത്താനാകാതെ വരിക. ഒടുവിൽ ഒരു ദിവസം ആ മകളുടെ ചിത്രം തീവ്രവാദികളുടെ കൂട്ടത്തിൽ നിന്നും കണ്ടെത്തുക. സിനിമ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ്ണ് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ കുടുംബത്തിന് നേരിടേണ്ടി വരുന്നത്. അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ നിമിഷയും ഭർത്താവും കുട്ടിയുമുള്ളതായി കുടുംബത്തിന് വിവരം...

ബികോം വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദുരൂഹ തിരോധാനം..! കിടങ്ങൂരിൽ കാണാതായ ബികോം വിദ്യാർത്ഥിനിയ്ക്കായുള്ള തിരച്ചിൽ ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടു; ആറ്റിൽ നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല; പെൺകുട്ടിയുടെ ആൺസുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: കിടങ്ങൂരിൽ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശിയായ ബികോം വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. മീനച്ചിലാറ്റിൽ പാലത്തിനു ചുവട്ടിലിയാണ് പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നത്. പെൺകുട്ടിയെ കണ്ടെത്താനാവാതെ വന്നതോടെ കുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ, ഇയാൾക്കും കൃത്യമായ വിവരം നൽകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആറ്റിൽ തന്നെ തിരച്ചിൽ ശക്തമായി തുടരുന്നതിനാണ് പൊലീസ് ഇപ്പോൾ ആലോചിക്കുന്നത്. ശനിയാഴ്ച വൈകിട്ട്...

ഇന്റർപോൾ ഇടപെട്ടു: കുട്ടികളുടെ ലൈംഗിക വീഡിയോകളും ചിത്രങ്ങളുമായി ആചാരവെടിക്കാർ കുടുങ്ങും; കുട്ടികൾക്കെതിരായ അതിക്രമം തടയാൻ രാജ്യാന്തര ഏജൻസികളുടെ സഹായം; കുട്ടികളുടെ അശ്ലീല വീഡിയോ തിരയുന്നതിൽ മലപ്പുറം മുന്നിൽ

തേർഡ് ഐ ബ്യൂറോ മലപ്പുറം: കുട്ടികളുടെ ലൈംഗിക വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന ആചാരവെടി അഡ്മിൻമാർ പൊലീസിന്റെയും സൈബർ ഡോമിന്റെയും കയ്യിൽ കുടുങ്ങിയത് ഇന്റർപോളിന്റെ ഇടപെടലിനെ തുടർന്ന്. ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോ തിരയുന്നതിലും, വീഡിയോകൾ പങ്കു വയ്ക്കുന്നതിലും സംസ്ഥാനത്ത് ഏറ്റവും മുന്നിൽ മലപ്പുറം ജില്ലയാണ് എന്നു ഇന്റർപോൾ നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വീഡിയോ ഷെയർ ചെയ്യുന്ന ആളുകളുടെ പട്ടിക ഇന്റർപോൾ സൈബർ...

കെ.എം ബഷീറിന്റെ മരണം : അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകാനാകില്ല , ഉടൻ റിപ്പോർട്ട് സമർപ്പിക്കണം : മജിസ്‌ട്രേട്ട് കോടതി

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ചിരുന്ന കാറിടിച്ച് സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം നീട്ടികൊണ്ടുപോകുന്നതിനെതിരെ കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോർട്ട് ഡിസംബർ 15ന് മുമ്പായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന പ്രത്യേക അന്വേഷണ...

വാളയാർ കേസ് : സി.ബി.ഐ അന്വേഷണമോ പുനരന്വേഷണമോ നടത്താം ; പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാർ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ...