Spread the love

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി.

video
play-sharp-fill

ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി.
നെഞ്ചുവേദന മൂലം ചികിത്സയ്ക്കെത്തിയ മലമ്ബുഴ ആനക്കല്ല് സ്വദേശി സനില്‍ നാരായണൻ(47)മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്.

ഈ മാസം 24 നാണ് സനില്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ. ഇന്നലെ ആൻജിയോഗ്രാമിന് നിർദേശം നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെത്തിയ ഉടൻ സനില്‍ കുഴഞ്ഞു വീണു മരിച്ചു. ഇതോടെയാണ് ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ ആർഎംഒ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പരിശോധനകളില്‍ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ്, ആൻജിയോഗ്രാമിന് നിർദ്ദേശം നല്‍കി രോഗിയെ ഡിസ്ചാർജ് ചെയ്തതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.