Spread the love

പാലാ കട്ടക്കയം ഭാഗത്തുള്ള കൺസ്യൂമർ ഫെഡ്ഡിന്റെ മദ്യവിൽപന ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന 3000/- രൂപ അടങ്ങിയ പഴ്സും 13000/- രൂപ വില വരുന്ന ഫോണും തട്ടിപ്പറിച്ചെടുത്ത സംഭവത്തിൽ കൂട്ടുപ്രതി അറസ്റ്റിൽ.

video
play-sharp-fill

പാലാ കടനാട് പൂവൻതടത്തിൽ വീട്ടിൽ മജീഷ് ദേവരാജൻ എന്നയാളെ ആണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മേലുകാവ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളും മേലുകാവ്, പാലാ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലെ ഒട്ടേറെ കേസുകളിലെ പ്രതിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, ഗ്രേഡ് എ എസ് ഐ സുബാഷ് വാസു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.