Tuesday, July 7, 2020

നടിയെ പീഡിപ്പിച്ച സംഭവം : സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ ഫോൺ വാങ്ങിയ കടയുടമയേയും ബുധനാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടമയേയും ബുധുനാഴ്ച കോടതി വിസ്തരിക്കും. സംഭവത്തിൽ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അത് പകർത്തിയ പെൻഡ്രൈവും അഭിഭാഷകർ മുഖേനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ഈ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി...

പട്ടാപ്പകൽ നഗ്നതാ പ്രദർശനം ;വനിതാ ശിശു വികസന വകുപ്പിന്റെ നിർദേശപ്രകാരം കേസെടുത്തു ; പ്രതി മാനസിക രോഗിയെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാൻ പൊലീസിന്റെ ശ്രമം

  സ്വന്തം ലേഖിക തിരുവനന്തപുരം : പട്ടാപ്പകൽ നടുറോഡിൽ നിന്ന് നഗ്‌നത പ്രദർശിപ്പിച്ച പുരുഷനെതിരെ കേസെടുപ്പിക്കാൻ വനിതാശിശുവികസന വകുപ്പ് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസർ ഇന്ദുവിന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വാദിക്കേണ്ടി വന്നത് മണിക്കൂറുകൾ. വെങ്ങാനൂർ സ്വദേശിയായ സണ്ണി(56)ക്കെതിരെയായിരുന്നു പരാതി. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഇന്ദു മ്യൂസിയം വളപ്പിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചിരിക്കെയാണ് സംഭവം. കുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ നഗ്‌നത പ്രദർശിപ്പിക്കുകയും വിഡിയോ എടുക്കുകയും ചെയ്ത...

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ കരന്തരയെയും സഹായി നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസർകോട് എസ്.പിയുടെ ഓഫീസിലേക്ക് മാറ്റി. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ...

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഭിന്നശേഷിക്കാർ ലൈംഗിക ചൂഷണത്തിനിരയായി

സ്വന്തം ലേഖിക വയനാട്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലനകേന്ദ്രത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകിയത്.ട്രസ്റ്റ് അധികൃതരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് ഒൻപത് ജീവനക്കാരാണ് പരാതി നൽകിയത്. വിദ്യാർത്ഥികൾ ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതി, ജില്ലാ ലീഗൽസർവീസ് അതോറിറ്റി ജില്ലാപോലീസ് മേധാവിക്ക് കൈമാറി. തൊഴിൽ പരിശീലന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലായി ഭിന്നശേഷിക്കാരായ 25 വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്....

ടിപ്പറിന്റെ അമിത വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല് തല്ലിയൊടിച്ചു

സ്വന്തം ലേഖിക വരാപ്പുഴ: ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന് ക്രൂരമർദ്ദനം. വരാപ്പുഴ സ്വദേശിയായ പ്രവീൺ കുമാറിനാണ് മർദ്ദന മേറ്റത്. മകനെ സ്‌കൂളിലാക്കാൻ പോവുകയായിരുന്ന പ്രവീണിന്റെ കാൽ ടിപ്പർ ഡ്രൈവർ തല്ലിയൊടിച്ചു.കഴിഞ്ഞ ദിവസം വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്.സ്‌കൂൾ സമയത്ത് അമിത വേഗതയിൽ ടിപ്പർ ഓടിച്ചു പോയതിനെ തുടർന്നുള്ള തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. മകന്റെ മുന്നിൽ വച്ചാണ്...

പ്രണയത്തിൽ നിന്ന് പിന്മാറിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചു

സ്വന്തം ലേഖിക ചെറുതോണി: പ്രണയത്തിൽ നിന്ന് പിന്മാറിയ വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. വാഴത്തോപ്പ് സ്വദേശിനിയായ പെൺകുട്ടിയെ കമ്പിളികണ്ടം സ്വദേശിയായ യുവാവാണ് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. മുരിക്കാശേരിയിലെ സ്വകാര്യ കോളേജിലെ ബി.സി.എ അവസാന വർഷ വിദ്യാർത്ഥികളായ ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. ഇയാളുടെ സ്വഭാവ ദൂഷ്യം മൂലം പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണം....

അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമോ..? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടി മുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്

സ്വന്തം ലേഖകൻ കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമെന്ന് സംശയം. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്. കർണാടകയിൽ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകൾ ഇപ്പോഴും കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിൽ നടക്കാറുണ്ട്. രൂപശ്രീയുടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ പൂർണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ആഭിചാര കർമങ്ങളുടെ ഭാഗമായിട്ടാകാം. പ്രതി...

കൊറോണ തോറ്റോടി , പിന്നയല്ലേ കൊലക്കേസ്..! കൊറോണയെ തോൽപ്പിച്ച കോട്ടയത്തെ പൊലീസ് പ്രതിയെ പിടികൂടിയത് മണിക്കൂറുകൾ ഏണ്ണിത്തീർത്ത്; അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഏ കെ ശ്രീകുമാർ കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിലിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിയെ മിന്നൽ വേഗത്തിൽ പിടികൂടിയ പൊലീസിന് മറ്റൊരു തിളക്കമായ കേസ് കൂടി. കൊറോണയെ രണ്ടു തവണ തോൽപ്പിച്ചോടിച്ച കോട്ടയത്ത് കുറ്റവാളികൾക്കും രക്ഷയില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ജില്ലാ പൊലീസ്. ജൂൺ ഒന്നിനു രാവിലെ പത്തു മണിയോടെ കൊലപാതകം നടത്തിയ ശേഷം രക്ഷപെട്ട പ്രതിയെ, ജൂൺ...

കേരളത്തിലേയ്ക്കു വീണ്ടും പഴകിയ മീൻ എത്തുന്നു: ഇടുക്കിയിൽ പിടിച്ചെടുത്തു നശിപ്പിച്ചത് 800 കിലോ മീൻ; ആളെക്കൊല്ലാൻ അമോണിയ ഇട്ട മീനെത്തുന്നു; പിടിച്ചെടുത്ത മീനിന് ഒരു മാസം പഴക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തേയ്ക്കു ലോക്ക് ഡൗണിനു ശേഷം വീണ്ടും പഴകിയ മീൻ എത്തുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ലോക്ക് ഡൗൺ സമയത്ത് കേരളത്തിലേയ്ക്കു ലക്ഷക്കണക്കിന് ടൺ മീനാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എത്തുന്ന മീൻ വീണ്ടും പരിശോധനാ വിധേയമാക്കിയത്. ഏറ്റവും ഒടുവിൽ തൊടുപുഴയിൽ 800 കിലോ പഴകിയ മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ആളെ കൊല്ലുന്ന കൊടുംവിഷമായ...

തോക്കുമായി റോഡിലിറങ്ങി വഴിയാത്രക്കാരെ വിരട്ടിയ പത്തൊമ്പതുകാരനെ പോലീസ് പൊക്കി

  സ്വന്തം ലേഖിക തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്തിൽ വിട്ടു. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം....